ഇന്നത്തെ പരിപാടി
പറവൂര്‍ മന്നം മാക്കനായി മാര്‍ക്കണ്ഡേശ്വരം മഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം. ക്ഷീരധാര 9.00, അജയ് തറയിലിന് സ്വീകരണവും ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറച്ചുള്ള നിര്‍മാണോദ്ഘാടനവും 10.30, പ്രസാദ ഊട്ട് 12.00.

കൈതാരം നന്ത്യാട്ടുകുന്നം ക്ഷേമോദയ സംഘം ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം. രാവിലെ 6.30, കാര്‍ത്ത്യായനിപൂജ 10.00, വിദ്യാമന്ത്ര സമൂഹാര്‍ച്ചന 5.30

കേരള ശാന്തി സമിതി പറവൂര്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി.ക്ക് 'എ പ്ലസ്' നേടിയവരെ ആദരിക്കല്‍. പുല്ലങ്കുളം എസ്.എന്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 2.00

പറവൂത്തറ ചില്ലിക്കൂടം ഭദ്രകാളീ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം. നാഗക്കളം സമര്‍പ്പണം 9.10, അന്നദാനം 12.30

പറവൂര്‍ ആദര്‍ശ വിദ്യാഭവന്‍ ട്രസ്റ്റ് വാര്‍ഷികാഘോഷം ഉദ്ഘാടനവും സ്‌കൂള്‍ അലുംമ്‌നി അസോസിയേഷന്‍ രൂപവത്കരണവും 10.00.
കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ പ്രശസ്ത ചിത്രകാരന്‍ സോമനാഥ് ഹോറിന്റെ ചിത്രപ്രദര്‍ശനം. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി 5.00.

ബീമിന്റെ ആഭിമുഖ്യത്തില്‍ അപര്‍ണ വിനോദ് അവതരിപ്പിക്കുന്ന ഭരതനാട്യ കച്ചേരി. ടി.ഡി.എം. ഹാള്‍ 6.30.

ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ ഇടപ്പള്ളി നൃത്താസ്വാദക സദസ്സ് സംഘടിപ്പിക്കുന്ന ഡോ. മിനി പ്രമോദിന്റെ മോഹിനിയാട്ടം 6.30.

കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അഭിനയ തിയേറ്റര്‍ റിസര്‍ച്ച് സെന്റര്‍ തിരുനന്തപുരം അവതരിപ്പിക്കുന്ന നാടകം 'ക്രൈം 27/ 1128'. കേരള ഫൈന്‍ ആര്‍ട്‌സ് എ.സി. ഹാള്‍ 6.30.

സി.എ.സി.യില്‍ സിനിമാ പ്രദര്‍ശനം -'ദ ഹഞ്ച് ബാക്ക് ഓഫ് നോത്രദാം' 6.30.

ജി.എസ്.ടി. സെമിനാര്‍. ഉദ്ഘാടനം -പി.ടി. തോമസ് എം.എല്‍.എ, ഐ.എം.എ. ഹൗസ്, കലൂര്‍ 10.00.

പള്ളിമുക്ക് തിയോസഫിക്കല്‍ സൊസൈറ്റിയില്‍ പ്രകൃതിജീവന കണ്‍സള്‍ട്ടേഷന്‍ 4.00.

കൊച്ചിന്‍ പോര്‍ട്ട് ദിനാഘോഷം. വില്ലിങ്ടണ്‍ ഐലന്‍ഡ്. സാമുദ്രിക ഹാള്‍ 2.00.

വിവരാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ. ചാവറ കള്‍ച്ചറല്‍ സെന്റര്‍ 2.00.

ഓള്‍ കേരള എം.ഇ.എസ്. എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന സമ്മേളനം. എം.ഇ.എസ്. സരസ്വതി ഹാള്‍ 8.30.

ചിന്മയ മിഷന്റെ നേതൃത്വത്തില്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ പ്രഭാഷണം. സത്സംഗമന്ദിരം, നെട്ടേപ്പാടം റോഡ് 10.00.

വാസന്‍ ഐ കെയര്‍ ഹോസ്​പിറ്റലില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് 10.00.

പരമാര ദേവീക്ഷേത്രത്തില്‍ സപ്താഹയജ്ഞം. ഭാഗവത പാരായണം 6.00.