വേണ്ടുരുത്തി പാലത്തിന്റെ പുനരുദ്ധാരണം നടത്തണം

Posted on: 31 Jan 2012



കൊച്ചി: കൊച്ചിയിലെ പുതിയ പാലമായ വിക്രാന്തിന്റെ ഉദ്ഘാടാനം നടത്തുന്നതിനോടൊപ്പം നിലവിലെ വേണ്ടുരുത്തി പാലത്തിന്റെ പുനരുദ്ധാരണവും നടത്തണമെന്ന ആവശ്യം ശക്തമായി. ഇതിന്റെ ഭാഗമായി നിലവില്‍ വേണ്ടുരുത്തി പാലത്തില്‍ രണ്ടടിയില്‍ കൂടുതല്‍ കനത്തിലുള്ള ടാറിംഗ് പൂര്‍ണമായും നീക്കം ചെയ്യേണ്ടിവരും. ഇപ്പോള്‍ റോഡും നടപ്പാതയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. പുതിയപാലത്തിന്റെ കോണ്‍ക്രീറ്റ് അവാഷിഷ്ടങ്ങള്‍ നടപ്പാതയില്‍ നിന്ന് പൂര്‍ണമായും നീക്കം ചെയ്തിട്ടില്ല.


വാര്‍ത്ത അയച്ചത് പ്രവല്‍ ഏരൂര്‍

More Citizen News - Ernakulam