തിലോത്തമ
വൈപ്പിന്‍: പുതുവൈപ്പ് അഞ്ചലശേരി രാമകൃഷ്ണന്റെ ഭാര്യ തിലോത്തമ (78) അന്തരിച്ചു. മക്കള്‍: മണി, ഉഷ, ഷാജി, തുളസി, സതീശന്‍, സജിത്രി, സജീവന്‍, ഷീബ, മിനി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.
 
ബാവ
മൂവാറ്റുപുഴ: മുളവൂര്‍ പാണേലില്‍ ബാവ (83) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: ഐഷ, സുലൈഖ, ഔക്കുഞ്ഞ്, മൈതീന്‍, സലീം, റംല, നൂര്‍ജഹാന്‍, അനസ്, പരേതയായ ജമീല. മരുമക്കള്‍: അബ്ദുള്‍ ഖാദര്‍, ഹസൈനാര്‍, സുബൈദ, അസീസ്, ഷൈലജ, ഷെമീന, അലിയാര്‍, ബഷീര്‍, സെബിത. കബറടക്കം വെള്ളിയാഴ്ച 10ന് മുളവൂര്‍ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
 
അംബുജം
തൃപ്പൂണിത്തുറ: കണ്ണോത്ത് വീട്ടില്‍ പരേതനായ ശ്രീധരന്റെ ഭാര്യ അംബുജം (80) അന്തരിച്ചു. മാമംഗലം നേരിയങ്കോട്ട് കുടുംബാംഗമാണ്. മക്കള്‍: രജനി, സുനില. മരുമക്കള്‍: പരേതനായ പത്മനാഭന്‍, നാരായണന്‍കുട്ടി.
 
ശാന്തമ്മ
പള്ളുരുത്തി: വാട്ടര്‍ലാന്‍ഡ് റോഡില്‍ ശ്രീദേവി സദനത്തില്‍ രമണന്റെ ഭാര്യ റിട്ട. പഞ്ചായത്ത് ഹെഡ്ക്ലര്‍ക്ക് സി.ജെ. ശാന്തമ്മ (67) അന്തരിച്ചു. ശവസംസ്‌കാരം വെള്ളിയാഴ്ച 9ന് പള്ളുരുത്തി പൊതുശ്മശാനത്തില്‍.
 
ഗൗരികുമാരന്‍
പോത്താനിക്കാട്:മാവുടി മുണ്ടോക്കണ്ടത്തില്‍ ഗൗരികുമാരന്‍ (70) അന്തരിച്ചു. മക്കള്‍: സുമതി, ഷീല. മരുമക്കള്‍: തങ്കപ്പന്‍ വാഴേപ്പറമ്പില്‍ (നേര്യമംഗലം), സജീവന്‍ മാടവന (മാവുടി). ശവസംസ്‌കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പില്‍.
 
യാക്കോബ്
തിരുവാണിയൂര്‍: ചെറുമണ്‍ചിറയില്‍ വര്‍ക്കിയുടെ മകന്‍ യാക്കോബ് (62) അന്തരിച്ചു. ഭാര്യ: തോട്ടത്തിമല പാണ്ടാം ചേരിയില്‍ ഏലിക്കുട്ടി. മക്കള്‍: ബിനോയ്, ലിനി. മരുമക്കള്‍: ദീപ (മെഡിക്കല്‍ കോളേജ്, കോലഞ്ചേരി), വില്‍സണ്‍. ശവസംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് നീറാംമുകള്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍.
 
യശോദ പിഷാരസ്യാര്‍
കോലഞ്ചേരി: ചേര്‍ത്തല കുത്തിയതോട് വിളഞ്ഞൂര്‍ പിഷാരത്ത് പരേതനായ നാരായണ പിഷാരടിയുടെ ഭാര്യ യശോദ പിഷാരസ്യാര്‍ (84) അന്തരിച്ചു. മക്കള്‍: വാസുദേവ പിഷാരടി, ഭരതപിഷാരടി, രാഘവപിഷാരടി, ദേവകിപിഷാരസ്യാര്‍. മരുമക്കള്‍: വസന്ത, അംബിക, ലത, നന്ദനന്‍. ശവസംസ്‌കാരം വെള്ളിയാഴ്ച 3ന് വീട്ടുവളപ്പില്‍.
 
സൈക്കിളില്‍നിന്ന് വീണ് മരിച്ചു
കോലഞ്ചേരി: സൈക്കിളില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. ഏഴക്കരനാട് ചെറുമഞ്ചേരി പി.വി. ജേക്കബ് (60) ആണ് മരിച്ചത്. കഴിഞ്ഞ 28ന് ആശാന്‍പടിയില്‍ സൈക്കിള്‍ യാത്രക്കിടെ വീണ് പരിക്കേറ്റ ഇദ്ദേഹത്തെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ മരിച്ചു. ഭാര്യ: ഏലിക്കുട്ടി, മക്കള്‍: ബിനോയ്, മിനി. മരുമക്കള്‍: ദീപ, വിത്സന്‍. ശവസംസ്‌കാരം വെള്ളിയാഴ്ച 3ന് നീറാംമുകള്‍ സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍.
 
തൂങ്ങിമരിച്ച നിലയില്‍
ഏലൂര്‍: കുറ്റിക്കാട്ടുകര കലാഭവന്‍ വീട്ടില്‍ രമേഷ് ബാബുവിന്റെ ഭാര്യ ലിജു ബാബുവിനെ (43) വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഏലൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
 
ഒ.സി. വര്‍ഗീസ്
മൂവാറ്റുപുഴ: കായനാട് ഓണിശ്ശേരി തോട്ടത്തില്‍ ഒ.സി. വര്‍ഗീസ് (62) അന്തരിച്ചു. ഭാര്യ: വാരപ്പെട്ടി പുന്നക്കോട്ടേയില്‍ കുടുംബാംഗം മേരി. മക്കള്‍: എല്‍ദോസ്, ബേസില്‍, ബിന്ദു. മരുമക്കള്‍: റീന, ടിന്റു, കുഞ്ഞുമോന്‍. ശവസംസ്‌കാരം വെള്ളിയാഴ്ച 11 ന് കായനാട് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
 
അഗസ്റ്റിന്‍
ചെമ്മായം: കൂനമ്മാവ് കാനപ്പിള്ളി പറമ്പില്‍ അഗസ്റ്റിന്‍ (63) അന്തരിച്ചു. ഭാര്യ: എലിസബത്ത്. മക്കള്‍: നെല്‍സന്‍, സൗമ്യ. മരുമകന്‍: ബിജു. ശവസംസ്‌കാരം വെള്ളിയാഴ്ച 10 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയില്‍.
 
ഏലിയാമ്മ
പിറവം: പാമ്പാക്കുട കൈനി കോപ്രത്ത് (കടുവാക്കുഴിയില്‍) മാണിയുടെ മകള്‍ ഏലിയാമ്മ മാണി (78) അന്തരിച്ചു. സഹോദരങ്ങള്‍: പീറ്റര്‍, മര്‍ക്കോസ്, പരേതനായ തോമസ്. ശവസംസ്‌കാരം വെള്ളിയാഴ്ച ഒരുമണിക്ക് പാമ്പാക്കുട സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചെറിയപള്ളി സെമിത്തേരിയില്‍.
 
ബേബി
മൂവാറ്റുപുഴ: ബ്ലോക്ക് കവല കാവുംമോളയില്‍ ബേബി (59) അന്തരിച്ചു. ഭാര്യ: തൃശ്ശൂര്‍ എരിഞ്ചേരി കുടുംബാംഗം സിസിലി. മക്കള്‍: ബിനോയി, ബൈജു. മരുമകള്‍: റാണി. ശവസംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് മൂവാറ്റുപുഴ സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.
 
തോമസ്
മൂവാറ്റുപുഴ: തട്ടാംകുടിയില്‍ തോമസ് (81) അന്തരിച്ചു. ഭാര്യ: റാക്കാട് വടക്കുംപുറത്ത് ഏലിയാമ്മ. മക്കള്‍: രമണി, ജോളി, ജോയി, റീന. മരുമക്കള്‍: സേവ്യര്‍, രാജു, ലീല, ജോര്‍ജ്. ശവസംസ്‌കാരം വെള്ളിയാഴ്ച ഒന്നിന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളി സെമിത്തേരിയില്‍.
 
ജോണ്‍ പി. ജോസഫ്
വരാപ്പുഴ: തുണ്ടത്തുംകടവ് പുളിക്കല്‍ ജോണ്‍ പി. ജോസഫ് (തങ്കച്ചന്‍-72) അന്തരിച്ചു. ഭാര്യ: തൊടുപുഴ ചെമ്പരത്തിക്കല്‍ ലില്ലി (റിട്ട. അധ്യാപിക, എച്ച്‌ഐബിഎച്ച്എസ് വരാപ്പുഴ), മക്കള്‍: കിരണ്‍ (ഡാറ്റ ഡിവൈസസ്, കടവന്ത്ര), അരുണ്‍ (ഖത്തര്‍). മരുമക്കള്‍: മഞ്ജു പുത്തന്‍വീട്ടില്‍, കലൂര്‍ (കൊച്ചി കോര്‍പ്പറേഷന്‍), ജെസ്സി, നായ്ക്കംപറമ്പില്‍, കലൂര്‍ (ഖത്തര്‍). ശവസംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് തുണ്ടത്തുംകടവ് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയില്‍.
 
അന്നമ്മ
കോതമംഗലം: മേയ്ക്കപ്പാല മേലേത്ത് എം.പി. അബ്രഹാമിന്റെ ഭാര്യ അന്നമ്മ (84) അന്തരിച്ചു. കോട്ടപ്പടി കണ്ണോത്തുകുടിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. എം.എ. ജോയി (സമരിറ്റന്‍ ആസ്​പത്രി ഓടക്കാലി), മോളി, കുര്യന്‍ (പ്രിന്‍സിപ്പല്‍ മാര്‍ ദിയസ്‌കോറോസ് ഫാര്‍മസി കോളേജ്), ഡോ. ജോണ്‍ മേലേത്ത് (ഒമാന്‍). മരുമക്കള്‍: ഡോ. കുമാരി, ഡോ. മാത്യു പൈലി, വല്‍സ, ഡോ. മെര്‍ളി. ശവസംസ്‌കാരം വെള്ളിയാഴ്ച 2ന് അരുവാപ്പാറ മാര്‍ ബസേലിയോസ് യാക്കോബായ പള്ളിസെമിത്തേരിയില്‍.
 
മേരി
കുമ്പളങ്ങി: നികര്‍ത്തില്‍ സേവ്യറിന്റെ ഭാര്യ മേരി (76) അന്തരിച്ചു. മക്കള്‍: മോനിക്കാ, ജോസഫ്, ആനി, ജേക്കബ്, റെജീനാ, സണ്ണി. മരുമക്കള്‍: ബേബി, ഫിലോമിനാ, ജോസ്, പ്രഷി, എല്‍സബത്ത്.
 
വര്‍ഗീസ്
നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശേരി മഴുവഞ്ചേരി എം.സി. വര്‍ഗീസ് (87) അന്തരിച്ചു. ഭാര്യ: കോയിക്കല്‍ അന്നമ്മ. മക്കള്‍: മറിയാമ്മ, യാക്കോബ്, കുഞ്ഞവര, മത്തായി, സാറാക്കുട്ടി, എല്‍സി, കുഞ്ഞുമോള്‍, ബീന. മരുമക്കള്‍: പീച്ചാനിക്കാട് കൂരന്‍ താഴത്തുപറമ്പില്‍ തോമസ്, വെങ്ങോല മേപ്രത്തുമാലില്‍ സാബു, അച്ചാമ്മ, മോളി, മറിയാമ്മ, പരേതരായ പൗലോസ്, തോമസ്.
 
സാവിത്രി
തൃപ്പൂണിത്തുറ: തെക്കുംഭാഗം കണ്ണേമ്പിള്ളി വീട്ടില്‍ പരേതനായ വാസുവിന്റെ ഭാര്യ: സാവിത്രി (90) അന്തരിച്ചു. മകന്‍: മണിക്കുട്ടന്‍. മരുമകള്‍: സൗമ്യ.
 
ദേവസ്സി ശൗരു
തോട്ടുവ: ചെങ്ങലാന്‍ ദേവസ്സി ശൗരു (84) അന്തരിച്ചു. ഭാര്യ: മറിയം ചേരാനല്ലൂര്‍ പാലാട്ടി കുടുംബാംഗം. മക്കള്‍: ദേവസ്സിക്കുട്ടി (എഫ്.സി.ഐ.), ആനി, ജോണി (കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍), ജോസ്, സിസ്റ്റര്‍ ഫേ്‌ളാസി, സിസ്റ്റര്‍ പ്രമീത (ചാരിറ്റി സിസ്റ്റേഴ്‌സ്,കോലഴി), വര്‍ഗീസ് (കാര്‍ഡിനല്‍ എച്ച്.എസ്.എസ്.), എല്‍സി, സിസ്റ്റര്‍ ജാന്‍സി (എസ്.ജെ.എം., ഫ്രാന്‍സ്), മോളി. മരുമക്കള്‍: വര്‍ഗീസ്, എല്‍സി, എമിലി, മോളി, ജോസ്, ജിഷ, ഡേവിസ്. ശവസംസ്‌കാരം ശനിയാഴ്ച 2ന് തോട്ടുവ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.
 
വറീത് ജോര്‍ജ്
തോട്ടുവ: കാടപ്പറമ്പന്‍ വറീത് ജോര്‍ജ് (66) അന്തരിച്ചു. ഭാര്യ: ആട്ടുക്കാരന്‍ വീട്ടില്‍ ത്രേസ്യാമ്മ. മക്കള്‍: ഫാ. ഷാജു, ഷിജു, ഷിബു. മരുമകള്‍: മേരി. പരേതന്റെ കണ്ണുകള്‍ ദാനം ചെയ്തു.
 
ടി.എം. മൂസ
പെരുമ്പാവൂര്‍: മുടിക്കല്‍ തേനൂര്‍ (കോട്ടപ്പുറത്ത്) പരേതനായ മുഹമ്മദിന്റെ മകന്‍ ടി.എം. മൂസ (70) അന്തരിച്ചു. ഭാര്യ: അലീമ. മക്കള്‍: നസീമ, സുബൈദ, ഐഷബീവി, മുഹമ്മദ് ബഷീര്‍. മരുമക്കള്‍: അബ്ബാസ്, കാദര്‍കുഞ്ഞ്, സലിം, ആരിഫ.
 
വിശ്വനാഥന്‍
പാലാരിവട്ടം: നരിക്കുഴി ഇട്ട്യാതിയുടെ മകനും, ഐ.ആര്‍.ഇ. ഉദ്യോഗമണ്ഡല്‍ മുന്‍ ഉദ്യോഗസ്ഥനുമായ പാടിവട്ടം നേതാജി റോഡ് നേര്‍വ 111ല്‍ എന്‍.ഐ. വിശ്വനാഥന്‍ (83) അന്തരിച്ചു. പാലാരിവട്ടം ഹരിഹരസുത ക്ഷേത്രം മുന്‍ സെക്രട്ടറി, ഇടപ്പള്ളി ചുറ്റുപാടുകര ശ്രീനാരായണഗുരു സ്മാരക മരണസഹായ സമിതി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ലീല. മക്കള്‍: പരേതനായ രമേശന്‍, ബീന, റാണി, സീമ. മരുമക്കള്‍: ലസിത രമേശന്‍, പരേതനായ ശശി, സന്തോഷ്, ജ്യോതി. ശവസംസ്‌കാരം വെള്ളിയാഴ്ച 10ന് ഇടപ്പള്ളി ശ്മശാനത്തില്‍.
 
കെ.എം. മാത്തുക്കുട്ടി
കങ്ങരപ്പടി: കിളുത്താറ്റില്‍ (ആനക്കുടി) കെ.എം. മാത്തുക്കുട്ടി (97) അന്തരിച്ചു. ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: ഷീല എബ്രഹാം, റോയി മാത്യു, സാജു മാത്യു. മരുമക്കള്‍: പരേതനായ കെ.പി. എബ്രഹാം വലിയപുനത്തില്‍, കുമാരി കണിയാംപറമ്പില്‍, മിനി കുഴിയേലില്‍. ശവസംസ്‌കാരം വെള്ളിയാഴ്ച 11ന് കങ്ങരപ്പടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.
 
ഇ.വി. രാമകൃഷ്ണന്‍
പെരുമ്പാവൂര്‍: വെങ്ങോല ഇലവുംകുടി വീട്ടില്‍ ഇ.വി. രാമകൃഷ്ണന്‍ (58) അന്തരിച്ചു. ഭാര്യ: കങ്ങര വീട്ടില്‍ വത്സല. മക്കള്‍: അജു, അഞ്ജു. മരുമകന്‍: പ്രശോഭ്. ശവസംസ്‌കാരം വെള്ളിയാഴ്ച 10ന് ഒക്കല്‍ എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.
 
പൈലി
മുളക്കുളം: വിമുക്തഭടന്‍ പാറശ്ശേരില്‍ പൈലി (കുഞ്ഞപ്പന്‍ - 75) അന്തരിച്ചു. ഭാര്യ: ചേന്നംപിള്ളില്‍ പരേതയായ സാറാമ്മ. മക്കള്‍: ബീന, ബാബു, ബിന്ദു (മുംബൈ), മിനി. മരുമക്കള്‍: തമ്പി കളത്തില്‍ ചേര്‍ത്തല, സാലി, ബിനു വരാപ്പുറത്ത് കവിയൂര്‍, പോള്‍ കുന്നേല്‍ വടക്കതില്‍ ഓച്ചിറ. ശവസംസ്‌കാരം ശനിയാഴ്ച 10ന് മുളക്കുളം വലിയപള്ളി സെമിത്തേരിയില്‍.
 
ജിബി മാത്യു
ഊന്നുകല്‍: കുന്നത്തുമലയില്‍ പരേതനായ മത്തച്ചന്റെ മകന്‍ ജിബി മാത്യു (41) യു.കെ.യിലെ മാഞ്ചസ്റ്ററില്‍ അന്തരിച്ചു. ശവസംസ്‌കാരം പിന്നീട്.
 
പത്മാവതിയമ്മ
തെക്കേ അടുവാശ്ശേരി: ഹരിശ്രീ മഠത്തിപറമ്പില്‍ പരേതനായ രാമന്‍നായരുടെ ഭാര്യ പത്മാവതിയമ്മ (75) അന്തരിച്ചു. മക്കള്‍: പരേതനായ ഗോപിനാഥന്‍, ഓമനക്കുട്ടന്‍, രഘുനാഥന്‍, ശ്രീലത, പ്രവീണ്‍കുമാര്‍. മരുമക്കള്‍: ലത, ഗീത, കല, മോഹനന്‍, ശ്രീദേവി. ശവസംസ്‌കാരം വെള്ളിയാഴ്ച 9ന് വീട്ടുവളപ്പില്‍.
 
കെ.എ. നവാസ്
പള്ളിക്കര: പെരിങ്ങാലയില്‍ കണ്ണിമറ്റത്തില്‍ (ഇരുപ്പക്കേട്ടില്‍) അബ്ദുള്‍ഖാദറിന്റെ മകന്‍ കെ.എ. നവാസ് (35) അന്തരിച്ചു. വാഴക്കാല ശുബൈല്‍ ചെരിപ്പുകട ഉടമയാണ്. ഭാര്യ: നെട്ടൂര്‍ പെരുന്തേട്ടത്ത് അബ്ദുള്‍ഖാദറിന്റെ മകള്‍ ഉമൈബ. മക്കള്‍: ആമിയ, സാമിര്‍.
 
ജോര്‍ജ്
ആലുവ: നസ്രത്ത് പുല്‍പ്പാട്ട് വര്‍ഗീസിന്റെ മകന്‍ ജോര്‍ജ് (68) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: റോബര്‍ട്ട്, ലാലി, ഷിജി. മരുമകള്‍: മേഴ്‌സി. ശവസംസ്‌കാരം ശനിയാഴ്ച 2ന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയില്‍.
 
മുഹമ്മദ്
പെരുമ്പാവൂര്‍:പോഞ്ഞാശ്ശേരി മലേക്കുടി മുഹമ്മദ് (61) അന്തരിച്ചു. ഭാര്യ: പടിക്കപ്പറമ്പില്‍ പാത്തുമ്പി. മക്കള്‍: ഷാനി, ഷാഹിദ, ഷെമീന. മരുമക്കള്‍: സിദ്ധിഖ്, ഹമീദ്, നെജീബ്.
 
സുഹ്‌റ
കൊച്ചി: ദേശാഭിമാനി കറുകപ്പിള്ളി ജംഗ്ഷനില്‍ തോട്ടത്തില്‍ പരേതനായ ഹംസയുടെ ഭാര്യ സുഹ്‌റ (71) അന്തരിച്ചു. വെണ്ണല പാലക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ടി.എച്ച്. നാസര്‍ (ടി.ഇ. ഹംസ കമ്പനി എറണാകുളം), ടി.എച്ച്. സൗജത്ത് (പോസ്റ്റ്മാസ്റ്റര്‍ എളമക്കര), ടി.എച്ച്. നൗഷാദ് (മറൈന്‍ സൂപ്രണ്ട്), ടി.എച്ച്. ഹമീദ് (തോട്ടത്തില്‍ സ്റ്റീല്‍സ്, എറണാകുളം), ടി.എച്ച്. മന്‍സൂര്‍ (എന്‍ജിനീയര്‍ ദുബായ്), ടി.എച്ച്. സുനീര്‍ (തോട്ടത്തില്‍ മെറ്റല്‍സ് എറണാകുളം). മരുമക്കള്‍: കെ.എ. അഷ്‌റഫ്, ലെജീന, സുബൈദ, വിഫ്‌സിയ, ബിന്ദു, റഫീദ.
 
വെളമ
വടുതല: മാതിരപ്പിള്ളി വറുതുകുട്ടിയുടെ ഭാര്യ വെളമ (96) അന്തരിച്ചു. മക്കള്‍: മേരി, ആന്റണി, ജോസഫ്, ഫ്രാന്‍സീസ്, തോമസ്, ക്ലീറ്റസ്, ഡൊമിനിക്. മരുമക്കള്‍: റാഫേല്‍, മേരി, ത്രേസ്യ, റോസി, മേരി, ജെത്രൂദ്, ലിസി. ശവസംസ്‌കാരം വെള്ളിയാഴ്ച 11ന് വടുതല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
 
കെ.എ. ബാബു
പിറവം: പിറവം കാഞ്ഞിരംകോലത്ത് കെ.എ. ബാബു (52) അന്തരിച്ചു. ഭാര്യ: ശോശക്കുട്ടി. മക്കള്‍: മനുബാബു, ബിനുബാബു, ജിനുബാബു. ശവസംസ്‌കാരം വെള്ളിയാഴ്ച 11ന് പിറവം വലിയപള്ളി സെമിത്തേരിയില്‍.
 
ജോസ്
പോത്താനിക്കാട്: നാലാംബ്ലോക്ക് കൊച്ചുവട്ടക്കുന്നേല്‍ ജോസ് (60) അന്തരിച്ചു. ഭാര്യ: ചിന്നമ്മ കള്ളാട്ടില്‍. മക്കള്‍: സലു, സാന്‍ഡോ, സാന്റി, സാന്‍സി. മരുമക്കള്‍: ബേബി വര്‍ഗീസ്, റോസ്‌മേരി, ബിജി, റോബിന്‍. ശവസംസ്‌കാരം വെള്ളിയാഴ്ച 11ന് ഞാറക്കാട് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍.