വി.ജി. സുരേഷ്
കൊച്ചി: പാലാരിവട്ടം നോര്‍ത്ത് ജനതാ റോഡ് വി.ജി. സുരേഷ് (67) അന്തരിച്ചു.നഗരസഭാ മുന്‍ ജീവനക്കാരനാണ്. ഭാര്യ: സാവിത്രി. മക്കള്‍: അനൂപ്, അനീഷ്യ. മരുമക്കള്‍: അനീസ്യ, സുജിത്ത്.
സുമല്‍ വര്‍ഗീസ്
ചെമ്പുമുക്ക്: ചെമ്പുമുക്ക് മാതാ ഓട്ടോ സര്‍വീസ് ഉടമ കിഴുപ്പിള്ളി വര്‍ഗീസിന്റെ മകന്‍ സുമല്‍ വര്‍ഗീസ് (ജിത്തു-14) അന്തരിച്ചു. കാക്കനാട് ക്രിസ്തുജയന്തി സ്‌കൂള്‍ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അമ്മ: ചാലക്കുടി പാണാട്ടുപറമ്പില്‍ ജയ്‌നി. സഹോദരി: ശ്രുതി. ശവസംസ്‌കാരം ബുധനാഴ്ച വൈകീട്ട് 4ന് ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.
കോഴിപ്പുറത്ത് ബാലകൃഷ്ണ മേനോന്‍
കൊച്ചി: കോഴിക്കോട് ആഴ്ചവട്ടം ലക്ഷ്മിവിലാസം ഇക്കാട്ടിരി വീട്ടില്‍ കോഴിപ്പുറത്ത് ബാലകൃഷ്ണ മേനോന്‍ (95) ചെന്നൈയില്‍ അന്തരിച്ചു. ഭാര്യ: സി.പി. പങ്കജം. മക്കള്‍: ലക്ഷ്മി (അമേരിക്കന്‍ സ്‌കൂള്‍, ചെന്നൈ), ലത (ബ്രിട്ടീഷ് എയര്‍വെയ്‌സ്, സിംഗപ്പൂര്‍). മരുമക്കള്‍: ജയചന്ദ്രന്‍ (ലീഗല്‍ ഓഫീസര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ചെന്നൈ), നാരായണന്‍ (ബിസിനസ്, സിംഗപ്പൂര്‍). ഗുരുവായൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പലായിരുന്ന കെ.യു. മേനോന്‍ സഹോദരനാണ്.
കെ.കെ. വിശ്വംഭരന്‍
കൊച്ചി: എറണാകുളം സെമിത്തേരിമുക്ക് കൊമരോത്ത് വീട്ടില്‍ കെ.കെ. വിശ്വംഭരന്‍ (83) അന്തരിച്ചു. ഭാര്യ: കൃഷ്ണകുമാരി. മക്കള്‍: പീതാംബരന്‍, സുദര്‍ശനന്‍, ശ്രീജ, ഷീജ, ബിജോയ്. മരുമക്കള്‍: ലത, സ്മിത, ശിവന്‍, അനില്‍, ഷിനി.
*ജ........ജഗ
മീരാന്‍ പരീത്
മൂവാറ്റുപുഴ: പായിപ്ര തട്ടുപറമ്പ് വാഴച്ചാലില്‍ മീരാന്‍ പരീത് (95) അന്തരിച്ചു. ഭാര്യ: ആറ്റുമ്മ പേഴയ്ക്കാപ്പിള്ളി വലിയപറമ്പില്‍ കുടുംബാംഗം. മക്കള്‍: സൈതു മുഹമ്മദ്, കാദര്‍കുഞ്ഞ്, മീരാന്‍ കുഞ്ഞ്, അബ്ദുള്‍ അസീസ്, ബഷീര്‍, മുജീബ്, സലീന. മരുമക്കള്‍: നബീസ, നബീസ, റഷീദ, സൗദ, സുബൈദ, നിസ, ഇബ്രാഹിംകുട്ടി. കബറടക്കം ബുധനാഴ്ച രാവിലെ 11.30ന് തട്ടുപറമ്പ് ജുമാ മസ്ജിദില്‍.
റാഫേല്‍
കുമ്പളങ്ങി: അഴിക്കകം ആലുങ്കല്‍ ചവരോ റാഫേല്‍ (77) അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ വടുതല കുത്താട്ട് കുടുംബാംഗം. മക്കള്‍: തങ്കച്ചന്‍, മെല്‍റ്റ, തങ്കമ്മ, സോജന്‍, ഷാജി. മരുമക്കള്‍: ആന്‍സി, ജോയി, ജോസഫ്, ലിസി, മേഴ്‌സി.
കമലമ്മ
നന്ത്യാട്ടുകുന്നം: കിഴക്കേപ്രം ഘണ്ടാകര്‍ണന്‍ വെളി (വെസ്റ്റ്) ശിവകൃപയില്‍ (സൗഹൃദ നഗര്‍) പരേതനായ കൃഷ്ണന്‍കുട്ടിനായരുടെ ഭാര്യ കമലമ്മ (90) അന്തരിച്ചു. മക്കള്‍: സരോജിനി അമ്മ, വിജയന്‍നായര്‍, ശാരദാമണി, ഇന്ദിരാദേവി, തങ്കമണി, രമാദേവി, വേണുഗോപാല്‍, പരേതരായ ഗോപാലകൃഷ്ണപിള്ള, രാജശേഖരന്‍നായര്‍. മരുമക്കള്‍: സരോജിനി, സോമശേഖരന്‍നായര്‍, സുമതി, ഇന്ദിര, കെ.എസ്. സദാശിവന്‍, സുധാകരന്‍പിള്ള, രാജലക്ഷ്മി, പരേതരായ ബാലകൃഷ്ണപിള്ള, ചന്ദ്രശേഖരന്‍നായര്‍. സഞ്ചയനം ബുധനാഴ്ച രാവിലെ 10.50നും 11.45നും മധ്യേ.
TRT (3-4-12)
MODEM
ചരമം
അപ്പുക്കുട്ടന്‍
(4 സിഎച്ച് 9)
പറവൂര്‍: കവി എ.കെ. കുറ്റിപ്പുഴയുടെ സഹോദരന്‍ കുന്നുകര മൂലപ്പുറത്ത് അപ്പുക്കുട്ടന്‍ (83) അന്തരിച്ചു. ഭാര്യ: കുട്ടി. മക്കള്‍: ഓമനക്കുട്ടന്‍, ശശി, ആശ, ശിവന്‍. മരുമകള്‍: അമ്മിണി.
എം.എല്‍. വേണു
(4 സിഎച്ച് 10)
തൃപ്പൂണിത്തുറ: പൂണിത്തുറ ഇരുമ്പുപാലത്തിന് സമീപം അമ്പാടിപറമ്പില്‍ എം.എല്‍. വേണു (57) അന്തരിച്ചു. ഭാര്യ: രോഹിണി. മകള്‍: രേണു. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് തൃപ്പൂണിത്തുറ മുനിസിപ്പല്‍ ശ്മശാനത്തില്‍.
പാറുക്കുട്ടി
(4 സിഎച്ച് 11)
ഊരമന: പുളിമൂട്ടില്‍ പി.എസ്. ഗോപാലന്റെ ഭാര്യ പാറുക്കുട്ടി (75) അന്തരിച്ചു. കരിങ്കുന്നം അമ്പലത്തിനാല്‍ കുടുംബാംഗമാണ്. മക്കള്‍: പി.ജി. ദാസ്, പി.ജി. അശോകന്‍ (ബിഎസ്എന്‍എല്‍, പുത്തന്‍കുരിശ്), ശ്യാമള, സുശീല. മരുമക്കള്‍: ലീല, സുശീല, ബാലന്‍ തോക്കുപാറ, മധു വെള്ളത്തൂവല്‍.
*ജ........ജഗ
പൊള്ളലേറ്റ് യുവതി മരിച്ചു
കുറുപ്പംപടി: പൊള്ളലേറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. കീഴില്ലം കിട്ടുപറമ്പില്‍ വിനീഷിന്റെ ഭാര്യ സിനി ( 32 ) ആണ് മരിച്ചത്. മണ്ണെണ്ണയൊഴിച്ച് ദേഹത്ത് പൊള്ളലേറ്റ നിലയില്‍ ചൊവ്വാഴ്ച രാവിലെ 9നാണ് യുവതിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് വിനീഷിനും പൊള്ളലേറ്റു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നതായി കുറുപ്പംപടി പോലീസ് അറിയിച്ചു. മകള്‍: കെസിയ.
ജേക്കബ്
ഇടപ്പള്ളി: പോണേവഴിയില്‍ ചാഴൂര്‍ വീട്ടില്‍ ജേക്കബ് (81) അന്തരിച്ചു. ആര്‍മിയില്‍ മേജറായിരുന്നു. ഭാര്യ: തങ്കം ജേക്കബ് (റിട്ട. അധ്യാപിക). മക്കള്‍: ഡോ. മാര്‍ഗരറ്റ് (യു.കെ.), ഡോ. ആനി (യു.കെ.), ഡോ. എലിസബത്ത് (യു.എസ്.എ.). മരുമക്കള്‍: ഡോ. രാജേഷ് (യു.കെ.), ജോര്‍ജ് (യു.കെ.), ഡോ. അരുണ്‍ (യു.എസ്.എ.). ശവസംസ്‌കാരം ബുധനാഴ്ച വൈകീട്ട് നാലിന് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
സിസ്റ്റര്‍ ലില്ലി ജോസ്
ഇലഞ്ഞി: സി.എം.സി. മഠാംഗമായ സിസ്റ്റര്‍ ലില്ലി ജോസ് (56) അന്തരിച്ചു. റാന്നി ചെങ്ങളത്ത് അരീക്കല്‍ കുടുംബാംഗമാണ്. അന്തിനാട് മണ്ണാറപ്പാറ, പിറവം, മുത്തോലി, ചേര്‍പ്പുങ്കല്‍, താബോര്‍, തുടങ്ങനാട്, മംഗളഗിരി, ഇലഞ്ഞി, വിളയംകോട് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശവസംസ്‌കാരം ബുധനാഴ്ച 1.30 ന് ഇലഞ്ഞി ഫൊറോന പള്ളിയില്‍.
കെ.പി. ഉണ്ണികൃഷ്ണന്‍ നായര്‍
മട്ടാഞ്ചേരി: കൂവപ്പാടം വാമനന്‍ മാസ്റ്റര്‍ ലെയ്‌നില്‍ പ്രമോദ്‌വിഹാറില്‍ കെ.പി. ഉണ്ണികൃഷ്ണന്‍ നായര്‍ (78) അന്തരിച്ചു. ഭാര്യ: രാധാമണി. മക്കള്‍: ടി. പ്രമോദ് (ഇന്ത്യന്‍ ബാങ്ക്), ടി. പ്രതാപ് (കനറാ ബാങ്ക്). മരുമകള്‍: കെ. ജയശ്രീ (ലക്ഷ്മിവിലാസ് ബാങ്ക്). ശവസംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കൂവപ്പാടം പൊതുശ്മശാനത്തില്‍.
വി.എ. ജനാര്‍ദനന്‍
ചേരാനല്ലൂര്‍: ഇടയക്കുന്നം വാഴേപ്പറമ്പില്‍ വി.എ. ജനാര്‍ദനന്‍ (79) അന്തരിച്ചു. 'മാതൃഭൂമി' മുന്‍ ജീവനക്കാരനാണ്. ഭാര്യ പരേതയായ വാസനി. മക്കള്‍: രാധ, സോജന്‍ (ബിഎസ്എന്‍എല്‍), പ്രസാദ്, സീത, സുധ, ജയന്‍. മരുമക്കള്‍: ശശി, പരേതനായ ഗോപി (മാതൃഭൂമി), സാജന്‍, സുമ. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ ഒന്‍പതിന് ചേരാനല്ലൂര്‍ വിഷ്ണുപുരം ശ്മശാനത്തില്‍.
പി.എം. വര്‍ഗീസ്
പിറവം: റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പൂശികുന്നേല്‍ പി.എം. വര്‍ഗീസ് (64) അന്തരിച്ചു. ഭാര്യ: മറിയാമ്മ ചെമ്മനം വെളുത്തേടത്തു പറമ്പില്‍ കുടുംബാംഗം. മക്കള്‍: വിവിന്‍ (ഐഐടി മുംബൈ), വിജില്‍ (ആക്‌സഞ്ചര്‍, ചെന്നൈ), മരുമക്കള്‍: ബ്ലെസ്സി, രമ്യ. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 9ന് പിറവം വലിയ പള്ളിസെമിത്തേരിയില്‍.
സനില്‍
പള്ളുരുത്തി: പൊന്നങ്ങാട്ട് സദാനന്ദന്റെ (റിട്ട. ഉദ്യോഗസ്ഥന്‍, സിഫ്ട്), മകന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മാര്‍ക്കറ്റ് റോഡ് ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സനില്‍സദാനന്ദന്‍ (40) അന്തരിച്ചു. അമ്മ: പരേതയായ മറിയാമ്മ. സഹോദരങ്ങള്‍: മധുഹരിദാസ്, മീര വിശ്വംഭരന്‍, സുനില്‍ സദാനന്ദന്‍ (അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളേജ്, പാലക്കാട്).
ശാന്തകുമാരി
പറവൂര്‍: വടക്കേക്കര തൈലോത്ത് വീട്ടില്‍ ശാന്തകുമാരി (77) ബാംഗ്ലൂര്‍ കോറമംഗളയിലുള്ള മകന്റെ വീട്ടില്‍ അന്തരിച്ചു. മകന്‍: ഡോ. മുരളി (പ്രൊഫസര്‍, രാമയ്യ മെഡിക്കല്‍ കോളേജ്). മരുമകള്‍: ഡോ. ബൃന്ദ അമൃതരാജ്. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് ബാംഗ്ലൂരില്‍ നടക്കും.
മത്തായി മാത്തു
കോലഞ്ചേരി: വാളകം കദളിക്കാട്ടില്‍ മത്തായി മാത്തു (99) അന്തരിച്ചു. ഭാര്യ: പരേതയായ മറിയാമ്മ, ഇടപ്പാട്ട് കുടുംബാംഗമാണ്. മക്കള്‍: മറിയക്കുട്ടി, കുഞ്ഞുമ്മ, സാറാമ്മ, പൈലി, അമ്മിണി, പരേതനായ മാത്തുക്കുട്ടി. മരുമക്കള്‍: മത്തായിക്കുട്ടി, കുഞ്ഞുമോള്‍, യോഹന്നാന്‍, സിസിലി, ജോയി, പരേതനായ വര്‍ക്കി. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 9 ന് കടമറ്റം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.
പാറുക്കുട്ടി
പെരുമ്പാവൂര്‍: കയ്യുത്തിയാല്‍ പീച്ചംപിള്ളി വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ പാറുക്കുട്ടി (85) അന്തരിച്ചു. പോളക്കുളം കുടുംബാംഗമാണ്. മക്കള്‍: ചന്ദ്രന്‍, പ്രഭാകരന്‍, ശിവരാജന്‍, വിജയന്‍, ചെല്ലപ്പന്‍. മരുമക്കള്‍: അമ്മിണി, പങ്കജാക്ഷി, കനകം, ശോഭ, ഷീലാമണി. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍.