ലീലാമ്മ
കുട്ടമ്പുഴ: തൊണ്ടുങ്കല്‍ വര്‍ഗീസിന്റെ ഭാര്യ ലീലാമ്മ (48) അന്തരിച്ചു. തൊടുപുഴ ചെപ്പ്കുളം താമരശ്ശേരിയില്‍ കുടുംബാംഗമാണ്. മക്കള്‍: എല്‍ദോസ്, ബിനോയ്. മരുമകള്‍: പ്രീജ. ശവസംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് കുറ്റിയാഞ്ചാല്‍ സെന്റ് ജോര്‍ജ് സീനായിക്കുന്ന് പള്ളി സെമിത്തേരിയില്‍.
ജോസഫ്
കണ്ണമാലി: ചെറിയകടവ് പനങ്ങാട്ട് പറമ്പില്‍ ജോസഫ് (68) അന്തരിച്ചു. ഭാര്യ: ത്രേസ്യ. മക്കള്‍: ഗ്രേസി, സിനി, പരേതനായ ടോമി. മരുമക്കള്‍: ജോസഫ്, ജോണ്‍സണ്‍. ശവസംസ്‌കാരം വെള്ളിയാഴ്ച 10ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.
തോമസ് ഔസേഫ്
അരയന്‍കാവ്: താഴത്തെ വീട്ടില്‍ തോമസ് ഔസേഫ് (83) അന്തരിച്ചു. ഭാര്യ: വൈക്കം വടക്കേ കണ്ണുവള്ളില്‍ ഏലിക്കുട്ടി. മക്കള്‍: മേരി, ജോസ്, മോളി, തോമസ്, ജോഷി, എല്‍സ. മരുമക്കള്‍: ജോസ്, തങ്കച്ചന്‍, ആന്‍സമ്മ ജോസ്, ഷൈന്‍ സി തോമസ്, ജോഷി, ബ്ലോസ, എല്‍സ ബെന്നി. ശവസംസ്‌കാരം ശനിയാഴ്ച 4ന് കീച്ചേരി തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍.
പാപ്പച്ചന്‍
അങ്കമാലി: ടി.ബി. നഗര്‍ റസിഡന്റ്‌സ് അസ്സോസിയേഷനിലെ പള്ളിപ്പാട്ട് പാപ്പച്ചന്‍ (പാപ്പി-53) അന്തരിച്ചു. ഭാര്യ: ചെറുമഠത്തില്‍ മേരി. മക്കള്‍: മെബി, എബിന്‍. മരുമകന്‍: മാര്‍ട്ടിന്‍.
വിലാസിനി
ഇരുമ്പനം: വടക്കേ ഇരുമ്പനം തിരുനിലത്ത് പരേതനായ ശ്രീധരന്റെ ഭാര്യ വിലാസിനി (81) അന്തരിച്ചു. മക്കള്‍: ഇന്ദിര, ശ്യാമള, ഉല്ലാസന്‍ ടി.എസ്. (സിപിഎം ഇരുമ്പനം ലോക്കല്‍ സെക്രട്ടറി), മോളി, ഷാജി. മരുമക്കള്‍: വിജയപ്പന്‍, ഭാസ്‌കരന്‍, അനിത, മോഹനന്‍, ഓമന.
ഏലിക്കുട്ടി
പിറവം: കക്കാട് നെടിയാനിക്കുഴിയില്‍ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (92) അന്തരിച്ചു. മക്കള്‍: സിസ്റ്റര്‍ ബോര്‍ജിയ (ക്ലൂണി കോണ്‍വെന്റ് പോണ്ടിച്ചേരി), ചാച്ചമ്മ, മേരി, ജോസ്, ജെയിംസ്, ലില്ലിക്കുട്ടി, പരേതനായ ജോര്‍ജ്കുട്ടി. മരുമക്കള്‍: പാപ്പച്ചന്‍ തകിടിയില്‍ ആരക്കുന്നം, ജോര്‍ജ് കോറോത്ത് വെണ്ണല, ദേവസ്യ പുന്നയ്ക്കാത്തറ പൂച്ചാക്കല്‍, റോസമ്മ, ഷീല, മേരി. ശവസംസ്‌ക്കാരം വെള്ളിയാഴ്ച 2ന് പിറവം ചെറുപുഷ്പം കത്തോലിക്ക പള്ളി സെമിത്തേരിയില്‍.
അഗസ്റ്റിന്‍
വൈപ്പിന്‍: പെരുമാനൂര്‍ ഏനാമാക്കല്‍ അഗസ്റ്റിന്‍ (80) അന്തരിച്ചു. ഭാര്യ: സെലിന്‍. മക്കള്‍: ജോസഫ്, പീറ്റര്‍, ജെയിംസ് (കെ.സി.വൈ.എം. മുന്‍ സംസ്ഥാന പ്രസിഡന്റ്). മരുമക്കള്‍: ഷീല, പ്രിന്‍സി, ജിഷ. ശവസംസ്‌ക്കാരം വെള്ളിയാഴ്ച 3.30ന് നായരമ്പലം വാടേല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
തോമസ്
അങ്കമാലി: കിടങ്ങൂര്‍ പുളിക്കല്‍ പൈലപ്പന്റെ മകന്‍ തോമസ് (57) അന്തരിച്ചു. ഭാര്യ: ഇടപ്പള്ളി ചേരാനല്ലൂര്‍ പാലക്കപ്പറമ്പില്‍ കുടുംബാംഗം ലീലാമ്മ. മക്കള്‍: അനില്‍, അനു. ശവസംസ്‌കാരം വെള്ളിയാഴ്ച ഒന്‍പതിന് വടക്കേ കിടങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.
എം.എം. പൗലോസ്
നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി കരയില്‍ മഴുവന്‍ഞ്ചേരി എം.എം. പൗലോസ് (79) അന്തരിച്ചു. ഭാര്യ: പരേതയായ മറിയാമ്മ. മക്കള്‍: അമ്മിണി, ബേബി, ജോണി, ലിസി, ലൈല. മരുമക്കള്‍: തോമസ്, അന്നമ്മ, സാലി, പരേതനായ ജോര്‍ജ്, ജോണ്‍.
ചന്ദ്രസേനന്‍
ചിറ്റാറ്റുകര: പട്ടണം പതിയാപറമ്പില്‍ കാര്‍ത്തികേയന്റെ മകന്‍ ചന്ദ്രസേനന്‍ (50) അന്തരിച്ചു. ഭാര്യ: രജിത. മക്കള്‍: സുജിത്ത്, സജിത്ത്.
സിസ്റ്റര്‍ കാസ്പര്‍
അങ്കമാലി: കറുകുറ്റി തിരുഹൃദയ മഠാംഗം സിസ്റ്റര്‍ കാസ്പര്‍ സി.എം.സി. (82) അന്തരിച്ചു. കറുകുറ്റി, എറണാകുളം സെന്റ് മേരീസ്, ഡല്‍ഹി, ആന്ധ്രാ മിഷനിലെ സിര്‍വല്‍, എറഗുണ്ടല പത്തിക്കൊണ്ട, നന്തല്ലൂര്‍, അമഗംപള്ളി എന്നീ മഠങ്ങളിലും മഠംവക സ്‌കൂളുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആന്ധ്രാ മിഷന്‍ സുപ്പീരിയറും കറുകുറ്റി സെന്റ് ജോസഫ്‌സ് ജി.എച്ച്.എസ്സില്‍ ദീര്‍ഘകാലം പ്രധാനാധ്യാപികയുമായിരുന്നു. തൃശ്ശൂര്‍ പൂത്തോക്കാരന്‍ ഇട്ടിയച്ചന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. ശവസംസ്‌കാരം വെള്ളിയാഴ്ച 9.30ന് മഠംവക സെമിത്തേരിയില്‍.
ജന്നി
പറവൂര്‍: പറയകാട് കൊല്ലംപറമ്പില്‍ ഷണ്മുഖന്റെ ഭാര്യ ജന്നി (53) അന്തരിച്ചു. മക്കള്‍: സതീഷ് (മെഡിവിഷന്‍), സരിത. മരുമക്കള്‍: മനോജ് (ബി.എസ്.എന്‍.എല്‍.), സൗമ്യ.
അലിയാര്‍
കോതമംഗലം: റിട്ട. അധ്യാപകന്‍ കോട്ടപ്പടി തേളായില്‍ അലിയാര്‍ (59) അന്തരിച്ചു. ഭാര്യ: ഖദീജ (ടീച്ചര്‍ ജിബിഎല്‍പിഎസ് പെരുമ്പാവൂര്‍). മക്കള്‍: ജാസ്മിന്‍, അജാസ്. മരുമകന്‍: സലിം.
താച്ചി
ശ്രീമൂലനഗരം: മമ്മനായത്തുകുടി വീട്ടില്‍ പരേതനായ അബ്ദുള്‍ റഹ്മാന്റെ ഭാര്യ താച്ചി (70) അന്തരിച്ചു. മക്കള്‍: സുബൈദ, നസീമ, ബഷീര്‍, റംല, കരീം. മരുമക്കള്‍: ഹമീദ്, സാദിഖ്, ഷെരിഫ്, പരേതനായ ഷാജഹാന്‍, നിഷ. കബറടക്കം വെള്ളിയാഴ്ച 10ന് ശ്രീമൂലനഗരം രിഫാഇയ്യാ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.
രാജു പീറ്റര്‍
കോലഞ്ചേരി: ചാലിക്കര മുക്കടക്കല്‍ രാജു പീറ്റര്‍ (51) അന്തരിച്ചു. ഭാര്യ: മേരി ചാലിക്കര കുടുംബാംഗമാണ്. മക്കള്‍: മീര, മിഥുന്‍. ശവസംസ്‌കാരം വെള്ളിയാഴ്ച 9ന് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.
വര്‍ഗീസ്
മരട്: വലിയവീട്ടില്‍ വര്‍ഗീസ് (70) അന്തരിച്ചു. ഭാര്യ: മറിയാമ്മ. മക്കള്‍: ഡെയ്‌സി, ബിജു. മരുമക്കള്‍: സുധന്‍, ബീന.
ചീത
കുമ്പളങ്ങി: നടുവിലത്തറ വീട്ടില്‍ എന്‍.വി. ചീത (87) അന്തരിച്ചു. ഭാര്യ: പരേതയായ മാധവി. മക്കള്‍: സാവിത്രി, തങ്കമണി, തിലോത്തമ, രാജന്‍, കനക, ഷിബു, വിജേഷ്. മരുമക്കള്‍: കരുണാകരന്‍, മോഹനന്‍, പുരുഷന്‍, മിനി, മണി.
ചെത്തുതൊഴിലാളി പനയില്‍ നിന്നു വീണ് മരിച്ചു
പെരുമ്പാവൂര്‍: പനയില്‍ നിന്നു വീണ് ചെത്തുതൊഴിലാളി വളയന്‍ചിറങ്ങര കക്കാട്ടുകുടി വീട്ടില്‍ കെ.സി. ശ്രീധരന്‍ (60) മരിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കുന്നത്തുശ്ശേരി ക്ഷേത്രത്തിനു സമീപമുള്ള പുരയിടത്തിലെ പനയില്‍ നിന്നാണ് വീണത്. ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശോഭനാകുമാരി. മക്കള്‍: സൗമ്യ, ശ്രീജ. ശവസംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.
എന്‍.സി. മത്തായി
കാഞ്ഞിരമറ്റം: നെല്ലിക്കായി പറമ്പില്‍ എന്‍.സി. മത്തായി (75) അന്തരിച്ചു. ഭാര്യ: മേരി മത്തായി മണ്ണാത്ര കുടുംബാംഗം. മക്കള്‍: സജി പി. മത്തായി, ഷിജു പി. മത്തായി, സാജു പി. മത്തായി. മരുമക്കള്‍: ശാലിനി സജി. ശവസംസ്‌കാരം ശനിയാഴ്ച 3.30ന് കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.
മുഹമ്മദ്
പരീക്കണ്ണി: പടിക്കാമറ്റം മുഹമ്മദ് (65) അന്തരിച്ചു. ഭാര്യ: റുക്കിയ പത്താം മൈല്‍ ആറ്റുപുറം കുടുംബാംഗം. മക്കള്‍: ഫൗസിയ, ഫാസില്‍, മരുമകന്‍: ഷംസുദ്ദീന്‍ മൗലവി എടവനക്കാട്. കബറടക്കം വെള്ളിയാഴ്ച 11ന് കൂറ്റംവേലി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.
ടി.പി. അലക്‌സാണ്ടര്‍
കൊച്ചി: എരുമേലി തേവാരിമണക്ക് ടി.പി. അലക്‌സാണ്ടര്‍ (പൊന്നച്ചന്‍-62) അന്തരിച്ചു. ഭാര്യ: വെങ്ങോല തെങ്ങനാമുകള്‍ കുടുംബാംഗം ഏലിയാമ്മ. മക്കള്‍: ആല്‍വിന്‍ അലക്‌സാണ്ടര്‍ (യുസി കോളേജ് ലക്ച്ചറര്‍ ആലുവ), എലീന റോയി (തിരുവനന്തപുരം), എഡ്‌വിന്‍ അലക്‌സാണ്ടര്‍ (നൂസിലാന്‍ഡ്). മരുമക്കള്‍: രശ്മി ആല്‍വിന്‍, മാത്യു റോയി ജോണ്‍, സുഷ്മാ എഡ്‌വിന്‍. ശവസംസ്‌കാരം പിന്നീട്.
കാര്‍ത്യായനി
ചേരാനല്ലൂര്‍: വേലന്‍പറമ്പില്‍ പരേതനായ കെ. വേലുവിന്റെ ഭാര്യ കാര്‍ത്യായനി (78) അന്തരിച്ചു. അങ്കമാലി കടലാശ്ശേരി കുടുംബാംഗമാണ്. മക്കള്‍: കൃഷ്ണന്‍കുട്ടി, ശിവദാസന്‍, രാജന്‍, മുരളി, ശശി, പ്രകാശ്. മരുമക്കള്‍: ഷീല, ബിന്ദു, നീതു, മഞ്ജു.
റോസമ്മ
കോതമംഗലം: ചേലാട് പുത്തന്‍പുരയ്ക്കല്‍ പരേതനായ ചാക്കോയുടെ ഭാര്യ റോസമ്മ (100) അന്തരിച്ചു. മക്കള്‍: സേവ്യര്‍, മേരി, ത്രേസ്യാമ്മ, എല്‍സി, ചിന്നമ്മ, പരേതരായ കുഞ്ഞച്ചന്‍, അഗസ്തി. മരുമക്കള്‍: റോസക്കുട്ടി, എല്‍സി, ആഗസ്തി, എലിസബത്ത്, മാത്യു, ബേബി, പരേതനായ വര്‍ക്കി. ശവസംസ്‌കാരം വെള്ളിയാഴ്ച 11ന് കീരമ്പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
മേരി
ആലുവ: എന്‍എഡി മണലിമുക്ക് പരേതനായ കോണോത്ത് ലിയോയുടെ ഭാര്യ മേരി (62) അന്തരിച്ചു. മക്കള്‍: ലിജു (ബാംഗ്ലൂര്‍), ലിറ്റോ. മരുമകള്‍: പ്രീതി (ബാംഗ്ലൂര്‍). ശവസംസ്‌കാരം വെള്ളിയാഴ്ച 10.30ന് എന്‍എഡി ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍.
മാത്യു
തിരുവാങ്കുളം: മുക്കടയ്ക്കല്‍ മാത്യു (മാത്തപ്പന്‍-80) അന്തരിച്ചു. ഭാര്യ: അച്ചാമ്മ. മക്കള്‍: കുഞ്ഞുമോന്‍, വിത്സന്‍, ആനി, ലീലി, കുഞ്ഞുമോള്‍, സോഫി. മരുമക്കള്‍: തോമസ്, സാമു, കുഞ്ഞുമോള്‍, ആലീസ്. ശവസംസ്‌കാരം വെള്ളിയാഴ്ച 12ന് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
ചിന്നമ്മ
കൂത്താട്ടുകുളം: പാലക്കുഴ പുടവക്കരയില്‍ പരേതനായ ജോണിന്റെ ഭാര്യ ചിന്നമ്മ (85) അന്തരിച്ചു. മൂങ്ങാംകുന്ന് വന്‍പിള്ളി പുത്തന്‍പുര കുടുംബാംഗമാണ്. മക്കള്‍: ലീല, അമ്മിണി, ഏലിയാമ്മ, ജോസ്, പരേതനായ ജോണി. മരുമക്കള്‍: മര്‍ക്കോസ് പെരുമ്പിള്ളിക്കുന്നേല്‍ (പാലക്കുഴ), മത്തായി ഇടക്കുടിയില്‍ (ഐരാപുരം), ലിഷ വടക്കേ വള്ളിത്തടത്തില്‍ (കരിമ്പന), പരേതനായ ജോര്‍ജ് കൂരുവേലില്‍ (മംഗലം ഡാം). ശവസംസ്‌കാരം വെള്ളിയാഴ്ച 10ന് പാലക്കുഴ സെന്റ് ജോണ്‍സ് സുറിയാനി പള്ളി സെമിത്തേരിയില്‍.
ട്രീസ
വൈപ്പിന്‍: മുരിക്കുംപാടം കൊപ്രാപറമ്പില്‍ പരേതനായ ആന്റണിയുടെ ഭാര്യ ട്രീസ (89) അന്തരിച്ചു. മക്കള്‍: വില്യംസ്, ടോമി, ജോളി, ജൂഡ്‌സണ്‍, എഡിസണ്‍, ബ്രിജിറ്റ്, മാഗി, ലീനാമ്മ, ബേബി, പരേതനായ പീറ്റര്‍. മരുമക്കള്‍: മോളി, ആനി, ഹെലന്‍, ഷീല, ഉഷ, ഷീല, സ്റ്റീഫന്‍, ജോയി, ജോസഫ്, പീറ്റര്‍. ശവസംസ്‌കാരം വെള്ളിയാഴ്ച 4ന് ഓച്ചംതുരുത്ത് കുരിശിങ്കല്‍ പള്ളി സെമിത്തേരിയില്‍.
കെ.എ. ദൈവത്താന്‍
പിറവം: കക്കാട് കടപ്ലാക്കില്‍ കെ.എ. ദൈവത്താന്‍ (75) അന്തരിച്ചു. റിട്ടയേര്‍ഡ് അധ്യാപകനാണ്. ഭാര്യ: കക്കാട് മേയ്ക്കാട്ടുകുന്നേല്‍ കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കള്‍: ഷിബു, ജയന്‍, ഷിനു. മരുമക്കള്‍: സിനി, ജോര്‍ജ്. ശവസംസ്‌കാരം വെള്ളിയാഴ്ച 10ന് പിറവം വലിയ പള്ളി സെമിത്തേരിയില്‍.
എന്‍.വി. ജോണി
കുറുപ്പംപടി: മുടക്കുഴ പാണ്ടിക്കാട് നെല്ലിക്കല്‍ എന്‍.വി. ജോണി (47) അന്തരിച്ചു. ഭാര്യ: സാലി, കുറുപ്പംപടി പള്ളേലിമാലി കുടുംബാംഗം. മക്കള്‍: ജോമോന്‍, ധന്യ. മരുമക്കള്‍: ബിനോയ്. ശവസംസ്‌കാരം വെള്ളിയാഴ്ച 10ന് വേങ്ങൂര്‍ മാര്‍ കൗമാ പള്ളി സെമിത്തേരിയില്‍.
സി.എന്‍. വാസുദേവന്‍ നമ്പൂതിരി
ചെങ്ങമനാട്: ദേശം സ്വര്‍ഗം റോഡില്‍ ചെറുമുക്ക് മനയില്‍ സി.എന്‍. വാസുദേവന്‍ നമ്പൂതിരി (68) അന്തരിച്ചു. കയര്‍ ബോര്‍ഡ് റിട്ട. മാര്‍ക്കറ്റിംഗ് മാനേജരാണ്. ഭാര്യ: ശാന്ത അന്തര്‍ജനം. മകള്‍: ശ്രീകല (യു.എസ്.ടി. ഗ്ലോബല്‍ ഇന്‍ഫോ പാര്‍ക്ക്), മരുമകന്‍: ശ്രീകുമാര്‍ (ദുബായ്). ശവസംസ്‌കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പില്‍.
മേരി
കലൂര്‍: കട്ടിക്കാരന്‍ ജേക്കബി (ചാക്കോച്ചന്‍) ന്റെ ഭാര്യ മേരി (75) അന്തരിച്ചു. തൃശ്ശൂര്‍ ചേറ്റുപുഴക്കാരന്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ്, ജെസി, ആന്റണി, നാന്‍സി, ഷീല, ഡേവിസ്, ലിനറ്റ്, ടോജോ. ശവസംസ്‌കാരം വെള്ളിയാഴ്ച 4ന് കാരണക്കോടം സെന്റ് ജൂഡ്‌സ് ദേവാലയ സെമിത്തേരിയില്‍.
എന്‍.കെ. രമേഷ്
പച്ചാളം: എസ്ആര്‍എം ക്രോസ് റോഡില്‍ നെടുവേലി പറമ്പില്‍ എന്‍.കെ. രമേഷ് (50) അന്തരിച്ചു. സിപിഐ പച്ചാളം ബ്രാഞ്ച് സെക്രട്ടറിയും ഷണ്‍മുഖപുരം സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. ഭാര്യ: പ്രതിഭ. മക്കള്‍: ഋഷികേശ്, ഋതു.
കെ.കെ. ചാക്കോ
കോതമംഗലം: മലയിന്‍കീഴ് കൊച്ചുകുടി കെ.കെ. ചാക്കോ (65) അന്തരിച്ചു. ഭാര്യ: മറിയക്കുട്ടി മലയിന്‍കീഴ് തേനുങ്കല്‍ കുടുംബാംഗം. മക്കള്‍: ജയിംസ്, വിന്‍സന്റ്, ലില്ലി. മരുമക്കള്‍: ബോബി, ബിന്ദു, റെജി. ശവസംസ്‌കാരം വെള്ളിയാഴ്ച 10ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
ഏലീശ്വ
കോതമംഗലം: തങ്കളം ഇടയ്ക്കാട്ടുകുടി പരേതനായ ഇ.വി. ആന്റണിയുടെ ഭാര്യ ഏലീശ്വ (82) അന്തരിച്ചു. കോതമംഗലം കരോട്ടുവീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ബേബി, കുഞ്ഞമ്മ, ജോര്‍ജ് (എകൈ്‌സസ് പ്രിവന്റീവ് ഓഫീസര്‍). മരുമക്കള്‍: ജോര്‍ജ്, സെലിന്‍, ഗ്രേസി. ശവസംസ്‌കാരം വെള്ളിയാഴ്ച 11ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ സെമിത്തേരിയില്‍.