എം.കെ.പത്മനാഭന്‍
എളമക്കര: പുതുക്കലവട്ടം ചകിരിക്കുന്ന് വീട്ടില്‍ എം.കെ.പത്മനാഭന്‍ (72) അന്തരിച്ചു. ഭാര്യ: രത്‌നവല്ലി. മക്കള്‍: ഗോപാലകൃഷ്ണന്‍, നളിനി. മരുമക്കള്‍: മഞ്ജു, പരേതനായ സാബു. ശവസംസ്‌കാരം ചൊവ്വാഴ്ച 3ന് ഇടപ്പള്ളി ശ്മശാനത്തില്‍.
തങ്കപ്പന്‍
തോപ്പുംപടി: പ്യാരിജങ്ഷന്‍ ജയറാം മെറ്റല്‍ വര്‍ക്‌സ് ഉടമ വെളിപ്പറമ്പില്‍ തങ്കപ്പന്‍ (82) അന്തരിച്ചു. ഭാര്യ: സുഭഗ. മക്കള്‍: ജയറാം, സീന, ജയന്‍. മരുമക്കള്‍: റെജി, സുരേഷ്, രശ്മി. ശവസംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പള്ളുരുത്തി പൊതുശ്മശാനത്തില്‍.
മാധവന്‍
രാമമംഗലം: രാമമംഗലം മാപ്പനാലില്‍ മാധവന്‍ (83) അന്തരിച്ചു. രാമമംഗലത്തെ ചെത്തുതൊഴിലാളി യൂണിയന്‍ സ്ഥാപകാംഗവും സംഘാടകനുമായിരുന്നു. ഭാര്യ: പൂത്തൃക്ക വള്ളിക്കാട്ടില്‍ കുടുംബാംഗം ജാനകി. മക്കള്‍: വത്സ, സരള, സത്യന്‍ (ഇന്‍ഡ്രോയല്‍ തിരുവനന്തപുരം). മരുമക്കള്‍: മണി, മോഹനന്‍, ശാന്ത. ശവസംസ്‌കാരം ചൊവ്വാഴ്ച 2ന് വീട്ടുവളപ്പില്‍.
നാരായണന്‍
കാഞ്ഞൂര്‍: തിരുനാരായണപുരം ചെറാഞ്ഞി വീട്ടില്‍ രാവുണ്ണിനായരുടെ മകന്‍ നാരായണന്‍ (54) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: രാധിക, രേണുക. മരുമക്കള്‍: സുനില്‍, രതീഷ്. ശവസംസ്‌കാരം ചൊവ്വാഴ്ച 2ന് വീട്ടുവളപ്പില്‍.
പൈലി
തെ. ചിറ്റൂര്‍: പുത്തന്‍വീട്ടില്‍ പൈലി(68) അന്തരിച്ചു. ഭാര്യ: മേരി, തമ്മനം അത്തിപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ലാലു, ലാലി, ഷാലി, ഷീല. മരുമക്കള്‍: സീമ. മാര്‍ട്ടിന്‍, മിലന്‍, ജോബി. ശവസംസ്‌കാരം ചൊവ്വാഴ്ച 3ന് ചിറ്റൂര്‍ തിരുക്കുടുംബ ദേവാലയത്തില്‍.
തോമസ്
പാലാരിവട്ടം: ആദപ്പിള്ളി ചീക്കുവിന്റെ മകന്‍ തോമസ് (ജോസഫ്-81) അന്തരിച്ചു. ഭാര്യ: മേരി, കൊല്ലംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി ആനി (കുടുംബകോടതി, കച്ചേരിപ്പടി), സിസ്റ്റര്‍ മേരി ഷീബ (ഡിവൈന്‍ സീന്‍ കോണ്‍വെന്റ്, ചളിക്കവട്ടം). റാണി റോസ്. മരുമകന്‍: ഷിജു (ദുബായ്). ശവസംസ്‌കാരം ചൊവ്വാഴ്ച 3.30ന് പാലാരിവട്ടം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍.
വാനിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
തൃപ്പൂണിത്തുറ: നടന്നുപോകവെ വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മാമല കാക്കരേത്ത് രമണന്‍ (44) മരിച്ചു. ടിപ്പര്‍ലോറി ഡ്രൈവറാണ്.
കഴിഞ്ഞ ഫിബ്രവരി 26 ന് ഉച്ചയ്ക്ക് തൃപ്പൂണിത്തുറ എസ്എന്‍ കവലയ്ക്കുസമീപമായിരുന്നു അപകടം. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രമണന്‍ നടന്നുപോകവെ ഓമ്‌നി വാന്‍ ഇടിക്കുകയായിരുന്നുവെന്ന് തൃപ്പൂണിത്തുറ ട്രാഫിക് പോലീസ് പറഞ്ഞു.
ഭാര്യ: സുധ. മക്കള്‍: അമ്മു, കണ്ണന്‍.
ബാബു
കണ്ണമാലി: അരിപ്പാട്ടുപറമ്പില്‍ മര്‍സിലിന്റെ മകന്‍ ബാബു (47) അന്തരിച്ചു. ഭാര്യ: ജോയ്‌സി. മക്കള്‍: ഷാന്‍മോന്‍, ഷാമോള്‍. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30 ന്.
ചാക്കപ്പന്‍
കൂത്താട്ടുകുളം: ചാരംചിറയില്‍ ചാക്കപ്പന്‍ (85) അന്തരിച്ചു. ഭാര്യ: ശോശാമ്മ. മക്കള്‍: ജോര്‍ജ്, പീറ്റര്‍, മേരി. മരുമക്കള്‍: മോളി (എംപിഐ, ഇടയാര്‍), അനു (ബിഎസ്എന്‍എല്‍, ഇലഞ്ഞി), സജി മംഗലത്തുതാഴം. ശവസംസ്‌കാരം ചൊവ്വാഴ്ച 10ന് വടകര സെന്റ് ജോണ്‍ യാക്കോബായ പള്ളി സെമിത്തേരിയില്‍.
വാഹനാപകടം: സ്‌കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മ മരിച്ചു
കൊച്ചി: കൂവപ്പാടത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു. കൊച്ചി അധികാരിവളപ്പ് കുറുപ്ലാവ് റോഡില്‍ 4/1301ല്‍ റിട്ട. സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ മാനേജര്‍ മുരളീധര നായ്ക്കിന്റെ ഭാര്യ രമാദേവി (50) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റ രമാദേവിയെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാത്രി പതിനൊന്നേകാലോടെ മരിച്ചു. മട്ടാഞ്ചേരി ട്രാഫിക് പോലീസ് കേസെടുത്തു.
രവി
കുരീക്കാട്: ചോറ്റാനിക്കര മേലേടത്ത് രവി എം.പി. (55) അന്തരിച്ചു. ഭാര്യ: മണി. മക്കള്‍: രനീഷ്, രാജേഷ്. മരുമക്കള്‍: മഞ്ജു, അശ്വതി.
ലക്ഷ്മി
മരട്: കുറുവണ്ണിപ്പാടം രാമകൃഷ്ണന്റെ ഭാര്യ ലക്ഷ്മി (60) അന്തരിച്ചു. മക്കള്‍: മുരുകന്‍, അനില്‍, സിന്ധു. മരുമക്കള്‍: പ്രീതി, മിനി, തിലകന്‍.
മേരി
തുരുത്തിപ്പുറം: കല്ലറയ്ക്കല്‍ വറീതിന്റെ ഭാര്യ മേരി (78) അന്തരിച്ചു. മക്കള്‍: ഡേവിസ്, ജോസി, ടോമി, തങ്കച്ചന്‍, ലില്ലി, ബീന, ലൈജു, പരേതനായ സാബു. മരുമക്കള്‍: ഷൈല, മേരി, ഷെര്‍ലി, മേഴ്‌സി, പോളി, പാപ്പി, ജയിംസ്. ശവസംസ്‌കാരം ചൊവ്വാഴ്ച നാലിന് തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍.
തോമസ്‌കുട്ടി
കളമശ്ശേരി: സൗത്ത് കളമശ്ശേരി തലക്കുളത്ത് ടി.ടി. തോമസുകുട്ടി (68) അന്തരിച്ചു. എച്ച്എംടി റിട്ട. അസി. എന്‍ജിനീയറാണ്. ഭാര്യ: ലീലാമ്മ. മക്കള്‍: ബിജു തോമസ് (അബുദാബി), ബിനു തോമസ്, ജോബിന്‍ തോമസ്. മരുമക്കള്‍: സുനില, റെബേക്ക. ശവസംസ്‌കാരം ചൊവ്വാഴ്ച 2 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം കളമശ്ശേരി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
ഫുട്‌ബോള്‍ മേള കണ്ടു മടങ്ങവേ ബൈക്കപകടത്തില്‍ മരിച്ചു
പോത്താനിക്കാട്: ഫുട്‌ബോള്‍ മേള കണ്ടശേഷം വീട്ടിലേക്ക് മടങ്ങവേ സ്‌കൂള്‍ വിദ്യാര്‍ത്ഥി ബൈക്കപകടത്തില്‍ മരിച്ചു. കൂവള്ളൂര്‍ മാനിക്കല്‍ ഇസ്മായിലിന്റെ മകന്‍ സലാവുദ്ദീന്‍ (15) ആണ് മരിച്ചത്. ഒപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന കൊച്ചുകുടി കുഞ്ഞുമോന്റെ മകന്‍ അമലിന് പരിക്കേറ്റു.
ഞായറാഴ്ച രാത്രി 9.30ന് ആണ് സംഭവം. പല്ലാരിമംഗലത്ത് നടക്കുന്ന ഫുട്‌ബോള്‍ മേള കണ്ട് മടങ്ങുമ്പോള്‍ കൂവള്ളൂര്‍ നെഹ്‌റു ജംഗ്ഷനിലുള്ള വൈദ്യുതി തൂണില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സലാവുദ്ദീന്‍ കോതമംഗലം മാര്‍ബേസില്‍ ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അമ്മ: സഫിയ. സഹോദരി: തന്‍സി.
സൈമണ്‍
കോതമംഗലം: ചേലാട് പൊയ്ക്കാട്ടില്‍ പി.വി. സൈമണ്‍ (ശീമാന്‍-63) അന്തരിച്ചു. ഭാര്യ: മോളി, കീരമ്പാറ കോഴിയ്ക്കാട്ടുതോട്ടത്തില്‍ കുടുംബാംഗം. മക്കള്‍: യല്‍ദോസ് (പോലീസ്, കൊച്ചിന്‍ എയര്‍പോര്‍ട്ട്), മഞ്ജു. മരുമക്കള്‍: സംഗീത (മാര്‍ ബസേലിയോസ് ആശുപത്രി), ബോബി (ഇന്‍ഫോ പാര്‍ക്ക്, കാക്കനാട്). ശവസംസ്‌കാരം ചൊവ്വാഴ്ച 10ന് സെന്റ് സ്റ്റീഫന്‍സ് ബസ്അനിയ പള്ളി സെമിത്തേരിയില്‍.
ഷേര്‍ളി
കോതമംഗലം: മലയിന്‍കീഴ് പുളിക്കല്‍ ജോര്‍ജിന്റെ ഭാര്യ ഷേര്‍ളി (44) അന്തരിച്ചു. പൂഞ്ഞാര്‍ പെരിങ്ങളം മുരിയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍ ഡെന്നിസ്, ഡെറിന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച 3ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍.
ഔസേഫ് ഔസേഫ്
തോട്ടുവ: തേയ്ക്കാനത്ത് ഔസേഫ് ഔസേഫ് (88) അന്തരിച്ചു. ഭാര്യ: മറിയം, ചേലാമറ്റം (കരോട്ടപ്പുറം). മക്കള്‍: ജോയി, അല്‍ഫോന്‍സ, പോളച്ചന്‍, സിസിലി, ജാന്‍സി, ഫ്രാന്‍സിസ്, മേരി, വര്‍ഗീസ്, സണ്ണി. മരുമക്കള്‍: വിക്ടോറിയ, ജോസ്, ആനീസ്, ഇയേസ്, സണ്ണി, ലാലി, സജി, ജിന്‍സി, രമ്യ. ശവസംസ്‌കാരം ചൊവ്വാഴ്ച 3ന് തോട്ടുവ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.
നാരായണന്‍ നായര്‍
പിറവം: കളമ്പൂര്‍ പൂങ്കുടിയില്‍ നാരായണന്‍ നായര്‍ (73) അന്തരിച്ചു. ഭാര്യ: പരേതയായ അരുന്ധതിയമ്മ. മകന്‍: സുനില്‍ (മുണ്ടയ്ക്കല്‍ ഗ്രാനൈറ്റ്, തിരുവാണിയൂര്‍). മരുമകള്‍: ശ്യാമ. ശവസംസ്‌കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പില്‍.
ബേബി
പിഴല: പണ്ടാരപ്പറമ്പില്‍ സേവിയുടെ ഭാര്യ ബേബി (ബെന്‍സി-38) അന്തരിച്ചു. വരാപ്പുഴ ആലപ്പാട്ട് കുടുംബാംഗമാണ്. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് പിഴല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി സെമിത്തേരിയില്‍.
എ.വി. പൗലോസ്
അങ്കമാലി: മഞ്ഞപ്ര നെടുന്തള്ളില്‍ അറയ്ക്കപ്പറമ്പില്‍ പരേതനായ ഫാ. വര്‍ഗീസ് ജയിംസണിന്റെ മകന്‍ എ.വി. പൗലോസ് (64) അന്തരിച്ചു. ഭാര്യ: മുളക്കുളം പുത്തൂര്‍ ആക്കാംപറമ്പില്‍ അന്നമ്മ. മക്കള്‍: സ്മിത, സൗമ്യ, സൂര്യ. മരുമക്കള്‍: കാക്കനാട് പള്ളിക്കല്‍ ജേക്കബ്, കണ്ടനാട് പുല്ല്യാട്ട് തുകലന്‍ അബി. ശവസംസ്‌കാരം ചൊവ്വാഴ്ച 2 ന് മഞ്ഞപ്ര സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.
പി.യു. ജോസഫ്
കണ്ണമാലി: റിട്ട. അധ്യാപകന്‍ പാടശേരി പി.യു. ജോസഫ് (83) അന്തരിച്ചു. ഭാര്യ: ശാന്തമ്മ അരൂര്‍ കോയിപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ഹേമ (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡിപ്പാര്‍ട്ട്‌മെന്റ്) ജോവി (യുഎഇ), സുമന്‍ (മെഡിക്കല്‍ ട്രസ്റ്റ്) മില്‍ട്ടണ്‍ (ഒമാന്‍). മരുമക്കള്‍: ഗ്രേഷ്യസ് (ജാക്‌സണ്‍ കമ്പനി -രവിപുരം) സംഗീത (ഗൗതം ഹോസ്പിറ്റല്‍), മെല്‍വിന്‍ (എവിടി).
ടി.എക്‌സ്. ജോര്‍ജ്
മട്ടാഞ്ചേരി: വാത്തുരുത്തി തെക്കേപ്പാടത്ത് വീട്ടില്‍ ടി.എക്‌സ്. ജോര്‍ജ് (76) അന്തരിച്ചു. റിട്ട. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്നു. ഭാര്യ: മേരി ജോര്‍ജ്. മക്കള്‍: വില്‍സന്‍, മിനി, ബീന, ഷൈനി, ജോസി. മരുമക്കള്‍: സിമിലി, ഷിബു, ആന്റണി, പ്രിന്‍സി, പരേതനായ ബിജു. ശവസംസ്‌കാരം ബുധനാഴ്ച 10ന് വെണ്ടുരുത്തി സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളി സെമിത്തേരിയില്‍.
ദാമോദരന്‍
കൂത്താട്ടുകുളം: ഇടയാര്‍ അമ്പാട്ട് ദാമോദരന്‍ (78) അന്തരിച്ചു. ഭാര്യ: തങ്കമ്മ കണക്കഞ്ചേരില്‍ (മുളക്കുളം). മക്കള്‍: ഇന്ദിര, സോമരാജന്‍, ബിനു, സിനി. മരുമക്കള്‍: അജിത്കുമാര്‍, ജിജിമോള്‍, മഞ്ജു, സോമന്‍. ശവസംസ്‌ക്കാരം ചൊവ്വാഴ്ച പതിനൊന്നിന് വീട്ടുവളപ്പില്‍ നടക്കും.
ചന്ദ്രന്‍
ആലുവ: കിഴക്കേ കടുങ്ങല്ലൂര്‍ ഇരുമ്പാപ്പുറത്ത് ഐ.സി. ചന്ദ്രന്‍ (65) അന്തരിച്ചു. ഭാര്യ: സിനു. മക്കള്‍: ശ്രീജ, സ്മിത, സീന, സിജി. മരുമക്കള്‍: ജയറാം, ബിജു, അജയകുമാര്‍, സജിത്.
ശശി
ആലുവ: അശോകപുരം മനയ്ക്കപ്പടി മനക്കല്‍ഞാലില്‍ പരേതനായ ചോതിയുടെ മകന്‍ ശശി (42) അന്തരിച്ചു. ഭാര്യ: സീന. മകള്‍: ദര്‍ശന.
ശ്രീധരന്‍
കാരണക്കോടം: കളത്തിപ്പറമ്പ് ശ്രീധരന്‍ (82) അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കള്‍: ചന്ദ്രന്‍, മധു, പുഷ്പന്‍, അനില്‍. മരുമക്കള്‍: കുമാരി, സന്ധ്യ, ശ്രീജ, അനിഷ.
സി.എ. രാജന്‍
പറവൂര്‍: മൂത്തകുന്നം അയ്യന്‍വേലില്‍ സി.എ. രാജന്‍ (83) അന്തരിച്ചു. റിട്ട. കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടറാണ്. ഭാര്യ: ടി.പി. ശ്യാമള (റിട്ട. അധ്യാപിക, മൂത്തകുന്നം എസ്എന്‍എം എച്ച്എസ്എസ്). മക്കള്‍: വിജയലക്ഷ്മി, ജയരാജന്‍ (കെഎസ്ഇബി, മതിലകം), വിജയകുമാരി (അധ്യാപിക, എസ്ഡിപിവൈ സ്‌കൂള്‍, പള്ളുരുത്തി), വിജയശ്രീ, എ.ആര്‍. വിജയകുമാര്‍ (സെക്രട്ടറി, മൂത്തകുന്നം എച്ച്എംഡിപി സഭ). മരുമക്കള്‍: പ്രദീപ്കുമാര്‍ (ബിസിനസ്), ചന്ദന (ലൈബ്രേറിയന്‍, എസ്‌സിഎംഎസ്, കളമശ്ശേരി), മഞ്ജിത്ത്, മനോജ് (ഇരുവരും ബിസിനസ്), നീതു വിജയകുമാര്‍ (ലക്ചറര്‍, മാല്യങ്കര എസ്എന്‍എം എന്‍ജിനീയറിഗ് കോളേജ്).
കൃഷ്ണന്‍
പറവൂര്‍: തോന്ന്യകാവ് കാടേപ്പറമ്പില്‍ കൃഷ്ണന്‍ (80) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍ കെ.കെ. ജ്യോതിവാസ് (കേരള ദളിത് മഹാസഭ ജില്ലാ സെക്രട്ടറി, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യാ ജില്ലാ സെക്രട്ടറി, ഡോ. അംബേദ്കര്‍ വായനശാലാ പ്രസിഡന്റ്), ബാബുരാജ് (എസ്ബിഐ, പാലാരിവട്ടം), ഷാജി, ജഗദീഷ്‌കുമാര്‍. മരുമക്കള്‍: ഗീത, ബ്രിജിത്ത്. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന്.
എന്‍.രാമാനന്ദ പൈ
വരാപ്പുഴ: തുണ്ടത്തുംകടവ് വെളുത്തമന, എന്‍. രാമാനന്ദപൈ (65) അന്തരിച്ചു. 1967ല്‍ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് യൂണിയന്‍ ചെയര്‍മാനും കെഎസ്‌യു നേതാവും ആയിരിക്കെ ഉമ്മന്‍ചാണ്ടിയോടൊപ്പം മുരളി സമരത്തിന് നേതൃത്വം കൊടുത്തത് പൈ ആയിരുന്നു.
എറണാകുളം ബ്ലോക്ക് കോണ്‍. (ഐ) പ്രസിഡന്റ്, ഡി.സി.സി മെമ്പര്‍, ജി.സി.ഡി.എ. എക്‌സിക്യൂട്ടീവ് മെമ്പര്‍, ജില്ലാ വ്യവസായ ഉപദേശക സമിതി അംഗം, കേരള ലാന്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അംഗം, കലൂര്‍ സഹൃദയ ഗ്രന്ഥശാലാ സെക്രട്ടറി, ന്യൂ ഒളിംപിക് ജിംനേഷ്യം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: മേരി ആര്‍. പൈ. മകന്‍: രാജാനന്ദ പൈ (റിയാദ്).
ശവസംസ്‌കാരം ചൊവ്വാഴ്ച 9ന് പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തില്‍.
ലോറിയിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു
അങ്കമാലി: ട്രെയ്‌ലര്‍ ലോറി ഇടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. ചമ്പന്നൂര്‍ കണ്ണമ്പുഴ വീട്ടില്‍ വറീതിന്റെ മകന്‍ പൗലോസ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.45 ന് ദേശീയപാതയില്‍ ടെല്‍ക്ക് പാലത്തിനു സമീപമായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് പൗലോസ് സഞ്ചരിച്ചിരുന്ന സൈക്കിളില്‍ ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ പൗലോസിനെ അങ്കമാലി ലിറ്റില്‍ഫ്‌ളവര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മൂക്കന്നൂര്‍ കോക്കുന്ന് ഞാളിയത്ത് കുടുംബാംഗം മേരി. മക്കള്‍: റീത്ത, രമ്യ. സൗമ്യ. മരുമക്കള്‍: അനില്‍ തോമസ്, അനില്‍, ഗ്രീന്‍സ്.
തീവണ്ടി തട്ടി മരിച്ച നിലയില്‍
കൊച്ചി: എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് കിഴക്കുവശം റെയില്‍വെ ട്രാക്കില്‍ 50 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാതനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇരുനിറം, ചെറിയ തോതില്‍ കഷണ്ടി, നര കലര്‍ന്ന തലമുടി, ചെറിയ താടി രോമങ്ങള്‍, ഇടത് പുരികത്തിന് മുകളില്‍ കറുത്ത രണ്ട് മറുക് തുടങ്ങിയവയാണ് അടയാളങ്ങള്‍. കറുത്ത പാന്റ്‌സും വെള്ളയില്‍ ഇളംനീലയും മഞ്ഞയും കലര്‍ന്ന ചെക്ക് ഷര്‍ട്ടും ആണ് വേഷം. സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍.