വി.കെ. ബാബു
തൃപ്പൂണിത്തുറ: കണ്ണന്‍കുളങ്ങര ശ്രീനിവാസകോവില്‍ റോഡില്‍ 'ശാരദ'യില്‍ താമസം വേലായുധന്‍പറമ്പില്‍ കുഞ്ഞന്റെ മകന്‍ വി.കെ. ബാബു (62) അന്തരിച്ചു. ഭാര്യ: ശോഭ. മക്കള്‍: ബോബി, ദീപു. മരുമകന്‍: ലിജു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍.
സോഫി
ചാലക്കുടി: കാടുകുറ്റി കവലക്കാട്ട് പടിഞ്ഞാറെ വീട്ടില്‍ ഇട്ടൂപ്പിന്റെ ഭാര്യ സോഫി (58) അന്തരിച്ചു. അങ്കമാലി വാപ്പാലശ്ശേരി തെക്കേക്കര കുടുംബാംഗമാണ്. മക്കള്‍: നൈസി, നൈജോ, നെല്‍ജി. മരുമക്കള്‍: വെള്ളാംചിറ വേരംപിലാവ് ജോയ്, പഴൂക്കര എടത്തലപ്പറമ്പില്‍ ഷാജു. ശവസംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് കാടുകുറ്റി ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയില്‍.
പങ്കജാക്ഷി
ഇറുമ്പയം: കുറ്റിയയാംകോണത്ത് പരേതനായ പത്മനാഭന്റെ ഭാര്യ പങ്കജാക്ഷി (80) അന്തരിച്ചു. കീച്ചേരി ദേവസ്വംപറമ്പില്‍ കുടുംബാംഗം. മക്കള്‍: തങ്കമ്മ, അമ്മിണി, അംബുജാക്ഷന്‍, ബാബു, അംബിക, സിന്ധു. മരുമക്കള്‍: കനകമ്മ, സുനിത, രാജന്‍ (കടുത്തുരുത്തി), ദാസന്‍ (വടകര), ശശി (തലയോലപ്പറമ്പ്), സത്യന്‍ (ചെത്തിക്കോട്). സംസ്‌കാരം ചൊവ്വാഴ്ച പകല്‍ 11ന് വീട്ടുവളപ്പില്‍.
മേരി
ചേരാനല്ലൂര്‍: മങ്കുഴി ചിറ്റുപറമ്പില്‍ വര്‍ഗീസിന്റെ ഭാര്യ മേരി (74) അന്തരിച്ചു. കോതമംഗലം തെക്കേക്കര കുടുംബാംഗമാണ്. മക്കള്‍: ടെസ്സി, മാഗി, റാണി, മരിയറ്റ് (ഓസ്ട്രിയ), മാരിയൂസ് (ഓസ്ട്രിയ), പ്രിയ, സാജു. മരുമക്കള്‍: എടക്കുന്നു കല്ലറ ചുള്ളി പോളച്ചന്‍, നേര്യമംഗലം പാറങ്കിമാലി ജോയി, കൊറ്റമം കോലഞ്ചേരി വിക്ടര്‍, കോട്ടപ്പടി കൊട്ടാരത്തില്‍ ബെന്നി (ഓസ്ട്രിയ), കുറിച്ചിത്താനം വെട്ടുവഴിയില്‍ സിജി (ഓസ്ട്രിയ), ആയവന പാലായില്‍കുടിയില്‍ ജിന്‍സ്, വത്സ. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3ന് മങ്കുഴി തിരുകുടുംബ ദേവാലയത്തില്‍.
ടി.എ. മാധവന്‍
മൂവാറ്റുപുഴ: ആദ്യകാല ഹോട്ടല്‍ വ്യാപാരി വെള്ളൂര്‍ക്കുന്നം കുളങ്ങാട്ട്മാരിയില്‍ ടി.എ. മാധവന്‍ (85) അന്തരിച്ചു. ഭാര്യ: ഭാര്‍ഗവി (നെടുങ്ങപ്ര കല്ലിടിമ്പില്‍ കുടുംബാംഗമാണ്). മക്കള്‍: വത്സല, മോഹനന്‍, രാജന്‍, സുമ, ലീന, സുനില്‍. മരുമക്കള്‍: രാഘവന്‍, സുധ, അനി, വിജയന്‍, രാജന്‍, പ്രിയ. ശവസംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് 3ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍.
മത്തായി
മൂവാറ്റുപുഴ: റാക്കാട് പാണക്കാട്ടില്‍ മത്തായി (88) അന്തരിച്ചു. ഭാര്യ: പരേതയായ സാറാമ്മ. രാജകുമാരി തൊട്ടികാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ഉലഹന്നാന്‍, ഏലിയാമ്മ, പൈലി, ലിസി, മോന്‍സി, ലാലി. മരുമക്കള്‍: ചിന്നമ്മ, കുര്യാക്കോസ്, മേരി, ജോണ്‍സണ്‍, ഷാന്റി, യോഹന്നാന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച 4ന് റാക്കാട് സെന്റ് മേരീസ് കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളി സെമിത്തേരിയില്‍.
യുവാവ് തൂങ്ങിമരിച്ച നിലയില്‍
തൃക്കാക്കര: യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാല മൂലേപ്പാടം റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന തുതിയൂര്‍ മണ്‍പ്പുരയ്ക്കല്‍ മാത്യുവിന്റെ മകന്‍ ജിജോ (27) ആണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. കരിങ്കല്‍ നിര്‍മാണത്തൊഴിലാളിയാണ്. തൃക്കാക്കര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
കെ.ജി. സേവ്യര്‍
മുണ്ടംവേലി: കുടത്തനാശ്ശേരി കെ.ജി. സേവ്യര്‍ (77) അന്തരിച്ചു. റിട്ട. കൊച്ചിന്‍ ഡോക്ക്‌ലേബര്‍ ബോര്‍ഡ് (സിഡിഎല്‍ബി) ഉദ്യോഗസ്ഥനാണ്. ഭാര്യ: റിട്ട. അധ്യാപിക എല്‍സി. മക്കള്‍: മേരി റാന്‍സം, ആന്‍സി, ജോര്‍ജ് ജോസഫ്, ജയിന്‍, വിന്‍സി. മരുമക്കള്‍: തോമസ് ജോജി, ഷാജി തോമസ്, ജോയ്‌സ്, പോള്‍ ജോസഫ്, തോംസണ്‍. ശവസംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് മുണ്ടംവേലി സെന്റ് ലൂയിസ് പള്ളിയില്‍.
സി.പി. വര്‍ക്കി
മൂവാറ്റുപുഴ: പായിപ്ര ചെങ്ങനാമഠത്തില്‍ സി.പി. വര്‍ക്കി (87) അന്തരിച്ചു. ഭാര്യ: കോട്ടപ്പടി മൈലുങ്ങല്‍ കുടുംബാംഗം അന്നമ്മ. മക്കള്‍: സാറാമ്മ, സൂസി, ജേക്കബ്, പത്രോസ്, ജോസഫ്. മരുമക്കള്‍: യാക്കോബ്, തോമസ്, ജെസ്സി, ഗ്രേസി, ഷൈസി. ശവസംസ്‌കാരം ചൊവ്വാഴ്ച 4ന് തൃക്കളത്തൂര്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
കമലാക്ഷി
പള്ളുരുത്തി: കോണം കിഴക്ക് ദേശത്ത് ചാമ്പക്കല്‍ വീട്ടില്‍ കമലാക്ഷി (86) അന്തരിച്ചു. സഹോദരങ്ങള്‍: കോമളവല്ലി, പരേതരായ സി.വി. തിലോത്തമ, ഗൗരി, ലീല, രഘുവരന്‍.
തങ്കമ്മ
കങ്ങരപ്പടി: പുതുശ്ശേരിമലയില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ തങ്കമ്മ (68) അന്തരിച്ചു. മക്കള്‍: കെ.കെ. ശശി (കൗണ്‍സിലര്‍, കളമശ്ശേരി മുനിസിപ്പാലിറ്റി; സിപിഎം കളമശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം), കുഞ്ഞുമോന്‍ (കെഎസ്ആര്‍ടിസി ആലുവ), കല. മരുമക്കള്‍: ബിന്ദു, സിനി, പ്രദീപന്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് തൃക്കാക്കര മുനിസിപ്പല്‍ ശ്മശാനത്തില്‍.
രാഘവന്‍
തിരുവാങ്കുളം: കുരീക്കാട് കീരിക്കുന്നേല്‍ രാഘവന്‍ (85) അന്തരിച്ചു. സഞ്ചയനം ബുധനാഴ്ച.
മത്തായി
വിലങ്ങ്: കെച്ചാക്കല്‍ പരേതനായ വര്‍ക്കിയുടെ മകന്‍ മത്തായി (72) അന്തരിച്ചു. ഭാര്യ: ഏലിയാമ്മ, മഴുവന്നൂര്‍ പഴയിടത്ത് കുടുംബാംഗമാണ്. മക്കള്‍: സാജു, സാനി, ഷൈനി. മരുമക്കള്‍: മിനി, ജോര്‍ജ് (കെഎസ്ഇബി), പോളി (കോണ്‍ട്രാക്ടര്‍). ശവസംസ്‌കാരം ചൊവ്വാഴ്ച 12ന് ചൂരക്കോട് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.
നബീസ
വെസ്റ്റ് വെങ്ങോല: കൊള്ളിമുകള്‍ താണിശേരി വീട്ടില്‍ പരേതനായ ആലിയുടെ ഭാര്യ നബീസ (75) അന്തരിച്ചു. മക്കള്‍: അബ്ദുള്‍ഖാദര്‍, അലിയാര്കുഞ്ഞ്, നാസര്‍, ബഷീര്‍, സൈനബ. മരുമക്കള്‍: ഖദീജ, ബീവി, ആസിയ, നബീസ, അബൂബക്കര്‍.
സോമന്‍
തോപ്പുംപടി: വാലുമ്മേല്‍ വട്ടത്തറ അമൃതിയുടെ മകന്‍ സോമന്‍ (67) അന്തരിച്ചു. ഭാര്യ: ദേവു. മക്കള്‍: അംബിക, മഞ്ജു, രഞ്ജിത്ത്. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, പുഷ്പന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച 11.30ന് പള്ളുരുത്തി പൊതുശ്മശാനത്തില്‍.
മേരി വാപ്പു
ആലങ്ങാട്: നീറിക്കോട് പള്ളിപടിയില്‍ ചേലാട്ട് വീട്ടില്‍ മേരി വാപ്പു (74) അന്തരിച്ചു. ശവസംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് നീറിക്കോട് സെന്റ് ജോസഫ് പള്ളിസെമിത്തേരിയില്‍.
ജോര്‍ജ്
നോര്‍ത്ത് പറവൂര്‍: വള്ളുവള്ളി മുക്കത്ത് വീട്ടില്‍ ജോര്‍ജ് (71) അന്തരിച്ചു. ഭാര്യ: മേരി. മക്കള്‍: തോമസ്, ഷീജ, ടൈറ്റസ്. മരുമക്കള്‍: സീന, ആന്റണി, ബിന്ദു. ശവസംസ്‌കാരം ചൊവ്വാഴ്ച 10ന് വള്ളുവള്ളി അമലോത്ഭവ മാതാ പള്ളി സെമിത്തേരിയില്‍.
വര്‍ഗീസ് ചെറിയാന്‍
കോതമംഗലം: കീരമ്പാറ പുതുക്കുന്നത്ത് വര്‍ഗീസ് ചെറിയാന്‍ (കുഞ്ഞിച്ചെറിയ 87) അന്തരിച്ചു. ഭാര്യ: പരേതയായ സാറാമ്മ. മേതല പനയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ജോര്‍ജ്, ഡോ. തോമസ്, ഡോ. ബാബു, ആനീസ്, ജോയി, ബെന്നി, മരുമക്കള്‍: ഡെയ്‌സി, ഡോ. ശാന്ത, ഡോ. ആശ, ജേക്കബ് ഫിലിപ്പ്, മീന, ഷീല.
മക്കാര്‍ മൈതീന്‍
കോതമംഗലം: അടിവാട് പടിഞ്ഞാറേ വീട്ടില്‍ (പുതിയടത്ത്) മക്കാര്‍ മൈതീന്‍ (85) അന്തരിച്ചു. ഭാര്യ ഷെരീഫ. മക്കള്‍: ബീവി, അലിയാര്‍, മൈതീന്‍, മുഹമ്മദ്, ഫാത്തിമ, സഫിയ സുബൈദ, പരേതനായ ഖാദര്‍. മരുമക്കള്‍: ഷരീഫ, ജമീല, മൈതീന്‍കുട്ടി, സുബൈദ, ബിന്‍സി, ഷംസുദ്ദീന്‍, പരേതനായ മക്കാര്‍.
ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു
കോലഞ്ചേരി: അപകടത്തില്‍പെട്ട് പരിക്കേറ്റ സുഹൃത്തിനെ വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്ത് ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു.
തിരുവാണിയൂര്‍ ചക്കാലക്കല്‍ സ്റ്റീഫന്റെ മകന്‍ ജോമി (29) ആണ് മരിച്ചത്. പുത്തന്‍കുരിശില്‍ വച്ച് വാഹന അപകടത്തില്‍ പരിക്കേറ്റ ഏഴക്കരനാട് അമ്പാട്ട് വീട്ടില്‍ ജഗദീശനെ(32) കഴിഞ്ഞ ശനിയാഴ്ച കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നിന്നും എറണാകുളം സ്‌പെഷലിസ്റ്റ് ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം നടന്നത്. രാത്രി 11 ഓടെ കലൂര്‍-കടവന്ത്ര റോഡില്‍ കതൃക്കടവില്‍ മീഡിയനില്‍ ഇടിച്ച ആംബുലന്‍സ് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവറടക്കം 5 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇവരെ നാട്ടുകാരും ട്രാഫിക് പോലീസും ചേര്‍ന്നാണ് എറണാകുളം ലിസി, കിംസ് ആസ്പത്രികളിലെത്തിച്ചത്.
പിന്നീട് അമൃത മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയ ജോമി തിങ്കളാഴ്ച വൈകീട്ട് മരിച്ചു.
അമ്മ: മേരി. സഹോദരന്‍: ജോബി. ശവസംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2ന് നീറാംമുകള്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍.
അന്നക്കുട്ടി
കലൂര്‍:പൊറ്റക്കുഴി ഐയ്യനിയില്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നക്കുട്ടി (84) അന്തരിച്ചു. മകള്‍: ബേബി. മരുമകന്‍: ബാബു. ശവസംസ്‌കാരം ചൊവ്വാഴ്ച 10ന് സെന്റ് മേരീസ് ബസിലിക്ക പള്ളിസെമിത്തേരിയില്‍.
ഗോപാലന്‍ നായര്‍
തെക്കേ വാഴക്കുളം: തേക്കിന്‍കാട് വീട്ടില്‍ അറയ്ക്കല്‍ ഗോപാലന്‍ നായര്‍ (84) അന്തരിച്ചു. ഭാര്യ: രുഗ്മിണിയമ്മ. മകള്‍: ജയന്തി (ശിവഗിരി വിദ്യാനികേതന്‍, തോട്ടുമുഖം). മരുമകന്‍: മദനമോഹനന്‍ (എച്ച്.എം.ടി. കളമശ്ശേരി).
എം.വി. മത്തായി
കുറുപ്പംപടി: വേങ്ങൂര്‍ ചൂരത്തോട് മാറാച്ചേരി വീട്ടില്‍ എം.വി. മത്തായി (88) അന്തരിച്ചു. ഭാര്യ: സാറാമ്മ (റിട്ട. അധ്യാപിക). മക്കള്‍: ജിബി (റവന്യൂ വകുപ്പ്), അജി (വനംവകുപ്പ്), എലിസബത്ത് (കൊച്ചിന്‍ യൂണിവേഴ്‌സിറ്റി). മരുമക്കള്‍: സാബു (നേവല്‍ബേസ്, കൊച്ചി), സിജി, റിജ (ടീച്ചര്‍, ലൂക്ക് മെമ്മോറിയല്‍ സ്‌കൂള്‍, കുറുപ്പംപടി). ശവസംസ്‌കാരം ചൊവ്വാഴ്ച 2ന് ചൂരത്തോട് സെന്റ് തോമസ് കാതോലിക്കേറ്റ് സെന്റര്‍ സെമിത്തേരിയില്‍.
സി.എം. മാത്യു
കൂത്താട്ടുകുളം: ഒലിയപ്പുറം ചേലപ്പുറത്ത് സി.എം. മാത്യു (85) അന്തരിച്ചു. ഭാര്യ: ചോരക്കുഴി വെട്ടിക്കാട്ട് പരേതയായ ഏലിയാമ്മ. മക്കള്‍: മേരിക്കുട്ടി (റിട്ട. നേഴ്‌സ്), ജോസ്മാത്യു (നേഴ്‌സ് ഓസ്ട്രിയ), തോമസ്മാത്യു, ഗ്രേസിക്കുട്ടി, സുമ, സാജു (നാലുപേരും നേഴ്‌സ് സ്വിറ്റ്‌സര്‍ലണ്ട്), സൂസി (നേഴ്‌സ് മാഞ്ചസ്റ്റര്‍). മരുമക്കള്‍: എബ്രാഹാം കൊച്ചേട്ട് താഴത്തങ്ങാടി (കോട്ടയം), ആലീസ് പറയന്‍കുടിയില്‍ (പിറമാടം), ഏലിയാമ്മ വടക്കും തുരുത്തിയില്‍ (പട്ടിക്കാട്), ജോയിപോള്‍ പറമ്പില്‍ മുട്ടുചിറ (സ്വിറ്റ്‌സര്‍ലന്റ്), ബന്നി കക്കാട്ട് (പാലക്കുഴ), മഞ്ജു നെല്ലാട്ടുകുഴിയില്‍ (മാലിപ്പാറ), എബ്രാഹംജേക്കബ് എബനൈസര്‍ കോഴിക്കോട് (മാഞ്ചസ്റ്റര്‍). ശവസംസ്‌കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വടകരസെന്റ് ജോണ്‍സ് യാക്കോബായ പള്ളിസെമിത്തേരിയില്‍.
തങ്കപ്പന്‍
നെട്ടൂര്‍ കാട്ടേപ്പറമ്പില്‍ തങ്കപ്പന്‍ (76) അന്തരിച്ചു. റിട്ട. പോലീസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ ലത. മക്കള്‍: ബിജു, ബിന്ദു. മരുമക്കള്‍: സതീഷ്, സ്മിത. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് നെട്ടൂര്‍ ശാന്തിവനം ശ്മശാനത്തില്‍.
വിലാസിനി അമ്മ
പാര്‍പ്പാകോട്: ചെമ്മിക്കാട്ടില്‍ നാരായണന്‍ നായരുടെ ഭാര്യ വിലാസിനി അമ്മ (63) അന്തരിച്ചു. മക്കള്‍: വൈജയന്തി, പ്രസന്നകുമാര്‍ (ചെമ്മിക്കാട്ടില്‍ ഇലക്ട്രിക്കല്‍ ആരക്കുന്നം). മരുമകന്‍: രാജീവ് (ദുബായ്). ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
വീട്ടമ്മ മുങ്ങിമരിച്ച നിലയില്‍
അങ്കമാലി: വീട്ടമ്മയെ പാറമടയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുളിയനം കളപ്പുരയ്ക്കല്‍ വീട്ടില്‍ പരേതനായ അഞ്ചകളവന്റെ ഭാര്യ കാളിക്കുട്ടി (85) യെ ആണ് തിങ്കളാഴ്ച വൈകിട്ട് മൂന്നോടെ പീച്ചാനിക്കാട് താബോര്‍ പള്ളിയ്ക്കു സമീപമുള്ള പാറമടയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം അങ്കമാലി പോലീസിന്റെ നേതൃത്വത്തില്‍ കരയ്ക്കുകയറ്റി അങ്കമാലി സര്‍ക്കാര്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മക്കള്‍: അയ്യപ്പന്‍, തങ്കമ്മ, തങ്കപ്പന്‍, വിജയന്‍, ശാന്ത, ജനാര്‍ദ്ദനന്‍. മരുമക്കള്‍: ജാനകി, തങ്കമ്മ, ഉഷ, രാഘവന്‍, ഓമന, പരേതനായ നാരായണന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച ഒന്നിന് വീട്ടുവളപ്പില്‍.
ആര്‍. വാസുദേവന്‍പിള്ള അന്തരിച്ചു
കൊച്ചി: കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റും അക്കാദമിക് ഡയറക്ടറും രക്ഷാധികാരിയുമായിരുന്ന ആര്‍. വാസുദേവന്‍പിള്ള (85) അന്തരിച്ചു. മാവേലിക്കര-തട്ടാരമ്പലം ഓണാട്ടില്‍ പരേതനായ എം.ആര്‍. രാമകൃഷ്ണന്‍പിള്ളയുടെ മകനാണ്.
ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രത്തിന്റെ സ്ഥാപക സെക്രട്ടറി, അഞ്ചോളം ഭവന്‍സ് സ്‌കൂളുകളുടെ സ്ഥാപകന്‍, ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആസ്പത്രിയുടെ സ്ഥാപക ഡയറക്ടര്‍, കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി, എറണാകുളം കരയോഗം എന്നിവയുടെ കമ്മിറ്റിയംഗം, സാഹിത്യപരിഷത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി, ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ആദ്യകാല അംഗം, സംഗീതസഭയായ രസികപ്രിയയുടെ പ്രസിഡന്റ്, എം.കെ.കെ. നായര്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ട്രസ്റ്റി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പത്രാധിപത്യത്തില്‍ 'തിലകം' എന്ന പേരില്‍ വാസുദേവന്‍പിള്ള ഒരു പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു.
ഭാര്യ: ചേര്‍ത്തല ആനക്കോട്ടില്‍ പരേതയായ ഓമന തങ്കം. മകന്‍: കൃഷ്ണകുമാര്‍ (ചെന്നൈ). മരുമകള്‍: ഡോ. ശാന്തി, മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒന്‍പത് മുതല്‍ 11 വരെ ഭാരതീയ വിദ്യാഭവന്റെ ടിഡി റോഡിലുള്ള ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വെക്കും. ശവസംസ്‌കാരം 11.30ന് രവിപുരം ശ്മശാനത്തില്‍.
കല്യാണി
കൊച്ചി: വടക്കേ ഇരുമ്പനം പടിഞ്ഞാറേ തിരുനിലത്ത് കല്യാണി (85) അന്തരിച്ചു. മക്കള്‍: സത്യന്‍, മണി, വസുമതി, ലാലന്‍, ഷിബു. മരുമക്കള്‍: ദാക്ഷായണി, പരേതനായ മനോഹരന്‍,മണി, സുഷമ, ബിന്ദു.
സരസീരുഹാക്ഷിയമ്മ
പെരുമ്പാവൂര്‍: കോടനാട് നെടുമ്പിള്ളില്‍ പരേതനായ പ്രഭാകര മേനോന്റെ ഭാര്യ സരസീരുഹാക്ഷിയമ്മ (83) അന്തരിച്ചു. മക്കള്‍: വിജയന്‍ നായര്‍, ബിന്ദു, ഗീത. മരുമക്കള്‍: രാജലക്ഷ്മി, രാജന്‍.
അപ്പു
പിറവം: തേക്കുംമൂട്ടില്‍പ്പടി ആകശാലമലയില്‍ അപ്പു (89) അന്തരിച്ചു. ഭാര്യ: പാപ്പി. മക്കള്‍: കൃഷ്ണന്‍കുട്ടി, ശിവന്‍ (ബിഎസ്എന്‍എല്‍ പിറവം) തങ്കപ്പന്‍, സോമന്‍ (മുന്‍ ബിഎസ്എഫ്) ശാന്ത. മരുമക്കള്‍: സുഭദ്ര, പുഷ്പ, ജയ (പോലീസ് കോണ്‍സ്റ്റബിള്‍) വേലായുധന്‍.
ടി.വൈ. ചാക്കോ
പിറവം: മണീട് തെക്കുംപുറത്ത് ടി.വൈ. ചാക്കോ (76) അന്തരിച്ചു. ഭാര്യ: മണീട് മുണ്ടുപറമ്പില്‍ കുടുംബാംഗം നൈത്തി. മക്കള്‍: ബേബി ടി.സി, ഓമന. മരുമക്കള്‍: മോളി, വര്‍ഗീസ് പള്ളിത്താഴത്ത് നെച്ചൂര്‍. ശവസംസ്‌കാരം ചൊവ്വാഴ്ച 2.30ന് മണീട് സെന്റ് കുര്യാക്കോസ് പള്ളി സെമിത്തേരിയില്‍.
ഐഷാ ഉമ്മ
കൊച്ചി: പാടിവട്ടം പ്ലാവുങ്കല്‍ പരേതനായ സ്വാതന്ത്ര്യസമരസേനാനി അഡ്വ. സെയ്തുമുഹമ്മദിന്റെ ഭാര്യ പുത്തന്‍പുരയില്‍ ഐഷാ ഉമ്മ (94) അന്തരിച്ചു. മാഹി സ്വദേശിയാണ്. മക്കള്‍: റുഖിയ, ജമീല, റാബി, ആരിഫ, പരേതയായ ഖദീജ. മരുമക്കള്‍: കോയ, പരേതരായ സിദ്ദിഖ്, അലിയാര്‍കുഞ്ഞ്, മുഹമ്മദ് പല്ലച്ചി, അമ്മുകുഞ്ഞ്.
കെ.എ. കോമു
മട്ടാഞ്ചേരി: എംഎഎസ്എസ് റോഡില്‍ കോലോത്തുംപറമ്പില്‍ കെ.എ. കോമു (65) അന്തരിച്ചു. ഭാര്യ: സുഹറ. മക്കള്‍: ഉബൈദ്, റഫീക്ക്, ഷാഹിദ, നിഷാദ്. മരുമക്കള്‍: ബശീര്‍, സീനത്ത്, നെവിദ, നെസീല.
മേരി
ഇടപ്പള്ളി: ചുറ്റുപാടുകര കയ്യാത്ത് പരേതനായ ജോര്‍ജ്ജിന്റെ ഭാര്യ മേരി (78) അന്തരിച്ചു. മക്കള്‍: ജോര്‍ജ്, ജൂലിയന്‍, ആല്‍ബര്‍ട്ട്, ബെനഡിക്റ്റ്, സെബാസ്റ്റ്യന്‍, സ്റ്റീഫന്‍, ആന്റണി. മരുമക്കള്‍: സ്റ്റെല്ല, ജെസ്സി, ബേബി, ഷിജി, ആനി, സിബി, ദീപ്തി. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് പോണേല്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി സെമിത്തേരിയില്‍.
രാമന്‍
അങ്കമാലി: കറുകുറ്റി പന്തയ്ക്കല്‍ കപ്പലി രാമന്‍ (74) അന്തരിച്ചു. ഭാര്യ: അമ്മിണി. മക്കള്‍: കെ.ആര്‍. ബാബു (ബാംബു കോര്‍പ്പറേഷന്‍ ജീവനക്കാരന്‍), ബേബി, ബിന്ദു. മരുമക്കള്‍: അമിത വരന്തരപ്പിള്ളി ഊളകൈ ചന്ദ്രന്‍, മാള പരത്തിപ്പിള്ളി ബാബു. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9ന് വീട്ടുവളപ്പില്‍.
പുഷ്പലത
ആലുവ: കമ്മത്ത് ലെയിനില്‍ ഭാരത് ബില്‍ഡിംങ്ങ്‌സില്‍ പുരുഷോത്തമ ഭട്ടിന്റെ ഭാര്യ പുഷ്പലത (52) അന്തരിച്ചു. മക്കള്‍: രാജേഷ് ഭട്ട്, ഹേമലത. മരുമക്കള്‍: പ്രഭ, ബാലകൃഷ്ണ ഷേണായ്.
ഏലിയാമ്മചാക്കോ
കൂത്താട്ടുകുളം: മണ്ണത്തൂര്‍ തൊട്ടിയില്‍ ഏലിയാമ്മ ചാക്കോ (91) അന്തരിച്ചു. മക്കള്‍: ജോണി, ഔസേപ്പൂട്ടി, ഏലിക്കുട്ടി, വത്സ, അന്നമ്മ. മരുമക്കള്‍: ചിന്നമ്മ, ജസ്സി, ജോസ്, ബേബി. ശവസംസ്‌കാരം ചൊവ്വാഴ്ച പതിനൊന്നിന് മണ്ണത്തൂര്‍ നാവോളിമറ്റം നെല്ലിക്കുന്ന് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.
മറിയാമ്മ
കൂത്താട്ടുകുളം: പാലക്കുഴ മൂങ്ങാംകുന്ന് തുണ്ടത്തില്‍ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (101) അന്തരിച്ചു. മക്കള്‍: ശൂശാമ്മ, മറിയക്കുട്ടി, കുഞ്ഞപ്പന്‍, ബേബി, അമ്മിണി. മരുമക്കള്‍: മേരി, അമ്മിണി, പരേതരായ തോമസ്, ഉലഹന്നാന്‍, വി.എം. ശശി. ശവസംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പാലക്കുഴ സെന്റ് ജോണ്‍സ് യാക്കോബായ പള്ളി സെമിത്തേരിയില്‍.
പാപ്പു
മഞ്ഞപ്ര: നടമുറി തുപ്പേലി വീട്ടില്‍ ഗോവിന്ദന്റെ മകന്‍ പാപ്പു (87) അന്തരിച്ചു. മക്കള്‍: ഗോപി, ഓമന, ശിവന്‍, കൃഷ്ണന്‍, ഷീല (കറുകുറ്റി പഞ്ചായത്ത് ക്ലര്‍ക്ക്), സീത. മരുമക്കള്‍: സരസ്വതി, രാജു, സുജാത, വല്‍സ, സുകുമാരന്‍, വേണു.