SHOW MORE NEWS

വാന്‍ തെന്നിമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
അത്താണി:
ദേശീയപാത 47-ല്‍ അത്താണി കേരള ആയുര്‍വേദ ലിമിറ്റഡ് കമ്പനിക്കു സമീപം 20 അടി താഴ്ചയുള്ള കുരുന്തലക്കോട്ടു ചിറയിലേക്ക് വാന്‍ തെന്നിമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.
മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
തൃശ്ശൂര്‍ കാളത്തോട് പഴുങ്കാരന്‍ വീട്ടില്‍ അന്തോണിയുടെ മകന്‍ മനോജ് (36) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന അസം സ്വദേശികളായ മുകലേഷ് അലി (28), വിജിന്‍ (26), ജഗന്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വാരിയെല്ലിന് ഒടിവേറ്റ അലി അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ഐ.സി.യു.വിലാണ്.
ഞായറാഴ്ച രാവിലെ ഏഴോടെയാണ് അപകടം നടന്നത്. നല്ല മഴയുണ്ടായിരുന്നു. ആലുവ ഭാഗത്ത് നിന്നു വന്ന വാന്‍ നിയന്ത്രണം വിട്ട് റോഡിനോട് ചേര്‍ന്ന് പടിഞ്ഞാറ് വശത്തുള്ള ചിറയിലേക്ക് കുത്തനെ മറിയുകയായിരുന്നു.
വാന്‍ ചിറയോടു ചേര്‍ന്ന കരഭാഗത്ത് വീണ് കിടന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. ചിറയില്‍ വെള്ളമുണ്ടായിരുന്നു.
സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും അങ്കമാലി ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നാലുപേരെയും കരയ്ക്ക് കയറ്റി അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മനോജ് വഴിമധ്യേ മരിച്ചു.
നാലുപേരും തൃശ്ശൂര്‍ നെല്ലിക്കുന്ന് ഡ്രീംസ് ഡെക്കറേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരാണ്. മനോജാണ് വാന്‍ ഓടിച്ചിരുന്നത് .
ഇവര്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് ഡെക്കറേഷന്‍ പണി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം.
നെടുമ്പാശ്ശേരി പോലിസ് കേസെടുത്തു. മൃതദേഹം അങ്കമാലി ഗവ. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് ഒല്ലൂക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടക്കും.
മനോജിന്റെ അമ്മ: ബേബി. ഭാര്യ: നിഷ. മക്കള്‍: മരിയ റോസ്, എബിന്‍ ആന്റണി. (ഇരുവരും വിദ്യാര്‍ത്ഥികള്‍).

കുമാരന്‍
മരട്: മാതൃഭൂമി മുന്‍ ജീവനക്കാരന്‍ മരട് ടി.വി. ജങ്ഷന് സമീപം തെക്കേ നീലിയാട്ട് കുമാരന്‍ (74) അന്തരിച്ചു. ഭാര്യ: രമണി. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് നെട്ടൂര്‍ ശാന്തിവനം ശ്മശാനത്തില്‍.

തങ്കപ്പന്‍

കാട്ടിക്കുന്ന്: കുന്നംകാട്ട് തങ്കപ്പന്‍ (80) അന്തരിച്ചു. മക്കള്‍: ബാബു, സജീവന്‍, സുബ്രഹ്മണ്യന്‍, വിജയന്‍, ബിന്ദു. മരുമക്കള്‍: ലത, സജിനി, നിര്‍മല, സുനിത, സതീശന്‍. ശവസംസ്‌കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍.

അന്ന
ഇലഞ്ഞി: മുത്തോലപുരം കുഞ്ഞിപ്പാറയില്‍ പരേതനായ പൈലോയുടെ ഭാര്യ അന്ന (86) അന്തരിച്ചു. മുത്തോലപുരം തെക്കേടത്ത് കുടുംബാംഗമാണ്. മകള്‍: സാലി. മരുമകന്‍: തങ്കച്ചന്‍ മഞ്ഞനാല്‍ മഞ്ഞപ്ര. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.

ജോസഫ് വറുഗീസ്

വാഴക്കുളം: മടക്കത്താനം കുന്നനാനിക്കപ്പടവില്‍ (മാളിയേക്കല്‍) ജോസഫ് വറുഗീസ് (വക്കച്ചന്‍ - 78) അന്തരിച്ചു. ഭാര്യ: അന്നക്കുട്ടി (ആനിക്കാട് ചെറുകാട്ട് കുടുംബാംഗം). മക്കള്‍: ലാലി, ജോസ്, ബെന്നി. മരുമക്കള്‍: ജോളി (കൊച്ചുമുട്ടം വാഴക്കുളം), ലിസി (കപ്യാരട്ടേല്‍, മൂവാറ്റുപുഴ), റെജി (വടക്കുംപാടത്ത്, ആയവന). ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 11.30ന് കദളിക്കാട് വിമലമാതാ പള്ളിയില്‍.

ഏലിയാമ്മ തോമസ്
പോത്താനിക്കാട്: മുകളേല്‍ പരേതനായ എം.ടി. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (68) അന്തരിച്ചു. മക്കള്‍: ഷാജി, ജെന്നിമോന്‍. മരുമക്കള്‍: മിനി, ബിന്‍സി. ശവസംസ്‌കാരം തിങ്കളാഴ്ച 11ന് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍.

പി.ജി. പൊന്നമ്മാള്‍

കൊച്ചി: കോട്ടയം തിരുവാര്‍പ്പ് ദേവവിലാസത്തില്‍ പരേതനായ എ. ലക്ഷ്മണ അയ്യരുടെ (ഇന്ത്യന്‍ ബാങ്ക് മുന്‍ മാനേജര്‍) ഭാര്യ പി.ജി. പൊന്നമ്മാള്‍ (93) എറണാകുളം സൗത്ത് ചര്‍ച്ച് ലാന്‍ഡിങ് റോഡിലുള്ള, മകന്റെ വസതിയില്‍ അന്തരിച്ചു. മകന്‍: അഡ്വ. ടി.എല്‍. അനന്തശിവന്‍. മരുമകള്‍: വസന്ത. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് എറണാകുളം രവിപുരം ശ്മശാനത്തില്‍.

പൈലി

അങ്കമാലി: മഞ്ഞപ്ര ചുള്ളി ചിറ്റിനപ്പിള്ളി പരേതനായ വറീതിന്റെ മകന്‍ പൈലി (58) അന്തരിച്ചു. ഭാര്യ: മൂക്കന്നൂര്‍ പുതുശ്ശേരി കുടുംബാംഗം ആനി. മക്കള്‍: ലിനി, ലിനേഷ്, ലിനിത. മരുമക്കള്‍: ഷിജോ മാടന്‍ ചുള്ളി (സ്റ്റാഫ്, എം.വി. ജോസഫ് ആന്‍ഡ് സണ്‍സ്, അങ്കമാലി), ഡാനിയ (നഴ്‌സ്, എം.എ.ജി.ജെ. ഹോസ്​പിറ്റല്‍, മൂക്കന്നൂര്‍), ലിന്റോ മാളിയേക്കല്‍ മാമ്പ്ര (ബിസിനസ്). ശവസംസ്‌കാരം തിങ്കളാഴ്ച 11ന് ചുള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍.

സരുണ്‍
വൈപ്പിന്‍: നായരമ്പലം നികത്തിത്തറ ബാബുവിന്റെ മകന്‍ സരുണ്‍ (28) അന്തരിച്ചു. അമ്മ: രുക്മിണി. സഹോദരങ്ങള്‍: സവിത, അരുണ.

മേരി കുര്യാക്കോസ്

ഇരുമ്പനം: ചിത്രപ്പുഴ തണ്ണിക്കോട്ട് പരേതനായ ടി.വി. കുര്യാക്കോസിന്റെ ഭാര്യ മേരി കുര്യാക്കോസ് (76) അന്തരിച്ചു. മക്കള്‍: ഷൈനി ടി.കെ., മിനി ടി.കെ., റെജി ടി.കെ. (ഡിസിആര്‍ബി കൊച്ചി സിറ്റി, കേരള പോലീസ്). മരുമക്കള്‍: ബെന്നി, സൗമ്യ റെജി (ഗവ. ആയുര്‍വേദ ആസ്​പത്രി, നോര്‍ത്ത് പറവൂര്‍). ശവസംസ്‌കാരം തിങ്കളാഴ്ച 10 മണിക്ക് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍.

ജോസഫ്

കാട്ടിപ്പറമ്പ്: നീലന്തറ അഗസ്റ്റിന്റെ മകന്‍ ജോസഫ് (87) അന്തരിച്ചു. ഭാര്യ: പരേതയായ ത്രേസ്യ. മക്കള്‍: ലീല, വത്സ, ജീജി, ഇഗ്നേഷ്യസ്, ജേക്കബ്, ജോയി.

പി.കെ. കൃഷ്ണന്‍
തെക്കന്‍ പറവൂര്‍: കൃഷ്ണ വോയ്‌സ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ തച്ചേത്ത്വെളിയില്‍ പി.കെ. കൃഷ്ണന്‍ (87) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ലളിത, മോഹനന്‍, സുധാകരന്‍, ഷൈല, സുലഭ, പ്രതാപന്‍, പ്രസാദ്. മരുമക്കള്‍: ഇന്ദിര, അജിത, അംബിക, സന്തോഷ്, പരേതരായ രഘുവരന്‍, ദാസന്‍.

ശോഭന

തൃപ്പൂണിത്തുറ: കോട്ടയ്ക്കകത്ത് തൃശ്ശൂര്‍ ആച്ചംകുളങ്ങര വാര്യത്ത് പരേതനായ ഭാസ്‌കര വാര്യരുടെ മകള്‍ ശോഭന (50) അന്തരിച്ചു. ഭര്‍ത്താവ്: കൃഷ്ണമോഹന്‍ (ലുലു, കൊച്ചി). അമ്മ: സരോജിനി യു.വി. (ഉക്കത്ത് വാര്യം). സഹോദരന്‍: കൃഷ്ണകുമാര്‍.

റിഷികേശ് ഭട്ട്
മട്ടാഞ്ചേരി: പാലസ് റോഡ് ഫെബീന ഫാബ്രിക്‌സ് ഉടമ റിഷികേശ് ഭട്ട് (56) അന്തരിച്ചു. ഭാര്യ: ആശ. മക്കള്‍: ചിത്ര, വിശ്വേശ്വര്‍ ഭട്ട്. മരുമകന്‍: പ്രിയേഷ്.

ഏലിക്കുട്ടി

ഉദയംപേരൂര്‍: പൈനുങ്കല്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ഏലിക്കുട്ടി (79) അന്തരിച്ചു. മക്കള്‍: ആനി വര്‍ഗീസ്, ജോസ് പി.വി., തങ്കച്ചന്‍ പി.വി., ഫാ. ജോണ്‍ പൈനുങ്കല്‍ (വികാരി, ആയത്തുപടി നിത്യസഹായ മാതാ പള്ളി). മരുമക്കള്‍: വര്‍ഗീസ് കോളാപ്പള്ളി ചാത്തമ്മ, ലിമ േജാസ്. പരേത ഉദയംപേരൂര്‍ കിടങ്ങേത്ത് കുടുംബാംഗമാണ് ആണ്. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് ഉദയംപേരൂര്‍ സുന്നഹദോസ് പള്ളിയില്‍.

പാപ്പച്ചന്‍

കാലടി: നടുവട്ടം ചിറയ്ക്കല്‍ വീട്ടില്‍ പാപ്പച്ചന്‍ (85) അന്തരിച്ചു. ഭാര്യ: നീലീശ്വരം കിടങ്ങേന്‍ കുടുംബാംഗം മേരി. മക്കള്‍: ട്രീസ, രാജി. മരുമക്കള്‍: ബിനോജ്, ഷാന്റോ. ശവസംസ്‌കാരം തിങ്കളാഴ്ച 2ന് നടുവട്ടം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

സി.ഡി. ജോസി
മുണ്ടംവേലി: മാനാശ്ശേരി ചാരങ്ങാട്ട് സി.ഡി. ജോസി (69 - മത്സ്യഫെഡ് റിട്ട. ഉദ്യോഗസ്ഥന്‍) അന്തരിച്ചു. ഭാര്യ: ലൈസ, തുണ്ടത്തില്‍ കുടുംബാംഗം. മക്കള്‍: ഹെന്‍ട്രി, ഹേമ. മരുമക്കള്‍: ജെന്‍സി, ബിജു തൈക്കൂട്ടത്തില്‍. ശവസംസ്‌കാരം തിങ്കളാഴ്ച സെന്റ് മൈക്കിള്‍ ദേവാലയത്തില്‍.

സി.ഡി. മണി

കൂത്താട്ടുകുളം: ഒലിയപ്പുറം ചിറ്റാമഠത്തില്‍ സി.ഡി. മണി (73) അന്തരിച്ചു. ഭാര്യ: വത്സല, ഏറ്റുമാനൂര്‍ കൂരീകാടി മാടപ്പാട്ട് കുടുംബാംഗമാണ്. മക്കള്‍: ജിനോ, ലിനോ. സഞ്ചയനം വ്യാഴാഴ്ച 9ന്.

സി.എന്‍. ഗോപാലന്‍
കരിമുകള്‍: പള്ളിമുകള്‍ ചേനക്കോട്ടില്‍ സി.എന്‍. ഗോപാലന്‍ (മഹേശ്വരി -88) അന്തരിച്ചു. ഭാര്യ: ജാനമ്മ. മക്കള്‍: ബോസ്, സുരേഷ്, മല്ലിക, കമലാക്ഷന്‍, പ്രദീപ്, സിന്ധു. മരുമക്കള്‍: സരസു, പത്മാവതി, കാര്‍ത്തികേയന്‍, അജിത, ഷൈല, കെ.പി. സന്തോഷ് ലാല്‍ (സി.പി.എം. പുത്തന്‍കുരിശ് ലോക്കല്‍ കമ്മിറ്റിയംഗം). ശവസംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 1ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍.

ഏലിയാമ്മ ചാക്കോ

കൂത്താട്ടുകുളം: വെളിയന്നൂര്‍ കാര്‍ഗില്‍ ജങ്ഷന് സമീപം കദളിമറ്റം കരയില്‍ പരേതനായ കെ.സി. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (83) അന്തരിച്ചു. പണ്ടപ്പിള്ളി പൂവത്തിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോബി, പരേതനായ ജോഷി. മരുമകള്‍: റീന വടക്കേ കോച്ചേരില്‍ മുളക്കുളം.

പി.എന്‍. ബാലകൃഷ്ണന്‍

കോതമംഗലം: കുത്തുകുഴി പൈറ്റുവീട്ടില്‍ പി.എന്‍. ബാലകൃഷ്ണന്‍ (70) അന്തരിച്ചു. ഭാര്യ: ബാലാമണി. മക്കള്‍: മിനി, വിനു. മരുമക്കള്‍: രേഖ, ബാബു. ശവസംസ്‌കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പില്‍.

എലിസബത്ത്
മരട്: ജയന്തി റോഡ്, കുന്നലയ്ക്കാട്ട് ലെയ്‌നില്‍ നെടുംപറമ്പില്‍ ജോസഫിന്റെ ഭാര്യ എലിസബത്ത് (68) അന്തരിച്ചു. മക്കള്‍: ആന്റണി, വില്‍സി. മരുമക്കള്‍: ജോണ്‍സണ്‍, സെല്‍മ. ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 3ന് മരട് മൂത്തേടം മേരി മഗ്ദലേന പള്ളി സെമിത്തേരിയില്‍.

സേവ്യര്‍

കണ്ടക്കടവ്: കണ്ണേഴത്ത് പരേതനായ ജോസഫിന്റെ മകന്‍ സേവ്യര്‍ (53) അന്തരിച്ചു. ഭാര്യ: ലിജി. മകന്‍: ജോസഫ് ലിബിന്‍.

SHOW MORE NEWS