ഇന്ന് ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം ഓര്‍മ്മപ്പെടുത്തി ഇന്ന് ലോക പരിസ്ഥിതി ദിനം. മനുഷ്യനെ പ്രകൃതിയിലേയ്ക്ക് അടുപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. ഇല്ലാതാവുന്ന പച്ചപ്പിനെയും തകിടം മറിയുന്ന ആവാസ വ്യവസ്ഥയെയും തിരിച്ച് പിടിയ്ക്കാന്‍ ഓര്‍മ്മപ്പെടുത്തുകയാണ് ഓരോ പരിസ്ഥിതി ദിനവും. ഓരോ നിമിഷവും മനുഷ്യന് പ്രകൃതിയില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ വാചാകം ഏറെ പ്രസക്തമാണ്.