കുട്ടികള്‍ക്കായി മാതൃഭൂമിയുടെ പരിസ്ഥിതി ചിത്രരചനാ ക്യാമ്പ്

രിസ്ഥിതിസംരക്ഷണം വിഷയമാക്കി മാതൃഭൂമി നടത്തിയ ചിത്രരചനാ മത്സരത്തില്‍ യു. പി. വിഭാഗത്തില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളാണ് രണ്ടുദിവസം നീണ്ടുനിന്ന പരിസ്ഥിതിദിന ചിത്രരചനാ ക്യാമ്പിലെത്തിയത്. 'ചേര്‍ത്തു നിര്‍ത്താം, മനുഷ്യനെ പ്രകൃതിയോട്' എന്ന പരിസ്ഥിതിദിന സന്ദേശം തന്നെയായിരുന്നു ചിത്രരചനയുടെ വിഷയം.

പരിസ്ഥിതിദിന സന്ദേശത്തെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചയായിരുന്നു ക്യാമ്പിന്റെ ആദ്യഘട്ടം. പിന്നെ, ഓരോരുത്തരും കടലാസില്‍ വരച്ച ചിത്രങ്ങളിലെ ഭാഗങ്ങള്‍ വലിയ കാന്‍വാസിലേക്ക് പകര്‍ത്തി. മാതൃഭൂമി ആര്‍ട്ട് എഡിറ്റര്‍ മദനന്‍, ചീഫ് ആര്‍ട്ടിസ്റ്റുമാരായ ബി.എസ്. പ്രദീപ് കുമാര്‍, കെ.കെ. രവി എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.