പ്രകൃതിയോടടുക്കുന്നു നാം, പ്രകൃതിയെ ഹനിക്കാന്‍..

വീണ്ടും ഒരു പരിസ്ഥിതി ദിനം. കഴിഞ്ഞ വര്‍ഷം നട്ട കുഴിയില്‍ത്തന്നെ വീണ്ടും മരം നടാനുള്ള ആണ്ടുനേര്‍ച്ച. 'ചേര്‍ത്തുനിര്‍ത്താം മനുഷ്യനെ പ്രകൃതിയുമായി' എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന വാക്യം. ഈ മുദ്രാവാക്യം ഇന്നത്തെ സാഹചര്യത്തില്‍ ചിലത് ഓര്‍മിപ്പിക്കുന്നുണ്ട്..

ചിത്രങ്ങള്‍, എഴുത്ത്: സി.സുനില്‍ കുമാര്‍

 

plant

ജൂണ്‍ അഞ്ചിന് മരം നട്ടായിരുന്നു നമ്മള്‍ പ്രകൃതിയോടടുത്തത്

 

su6a.jpg

കൂടുതല്‍ മരത്തോടടുത്തപ്പോള്‍ അതു മുറിക്കുക അവകാശമായി

su6.jpg
പുഴയില്‍ കുളിക്കുമ്പോള്‍ പുഴയോടേറ്റവും അടുത്തു. പുഴ തന്റേതുമാത്രമാണെന്ന് നാം കരുതി.
su5.jpg
പുഴയുടെ മാറു കീറി മണ്ണെടുക്കുന്നതില്‍ എന്താണ് തെറ്റെന്നായി
su8.jpg
മണലെടുത്ത് ഫ്‌ളാറ്റു പണിതപ്പോള്‍ പകരമായി നിത്യവും മാലിന്യം പുഴയ്ക്കു നല്‍കി
su1.jpg

കടലിനോടേറെ അടുത്തപ്പോള്‍ കടലോരത്തെ മണലും നമ്മുടേതായി. 

su2.jpg

പകരം കടലിനു മാലിന്യം നല്‍കി.

su9.jpg
തീര്‍ത്ഥാടനം പ്രകൃതിയോടടുക്കാനുള്ള വഴിയെന്നു കരുതി ആ വഴിയില്‍ നടന്നു
su12.jpg
കുന്നിനോടും കാടിനോടുമടുത്തപ്പോള്‍ അതും നമ്മുടേതായി വേഗം വീട്ടിലെത്താന്‍ നാം എളുപ്പവഴി തീര്‍ത്തു. നമ്മുടെ ഒടുക്കത്തിലേയ്ക്കുള്ള വഴിയും എളുപ്പമായി
su11.jpg

തീര്‍ഥാടനവഴിയില്‍ കണ്ട സഹജീവികളോടേറെ അടുത്തു. 

su10.jpg

അവര്‍ക്ക് ഒന്നും നല്‍കാതെ മടങ്ങുന്നതെങ്ങനെ...

water

 തീര്‍ത്ഥ സ്ഥലികളിലെ കോളിഫോം അളവുയര്‍ത്തി അവിടം മാലിന്യ സ്ഥലികളാക്കി

su7.jpg

കണ്ടലാണ് രക്ഷകനെന്ന് സുനാമി പഠിപ്പിച്ചു. എന്നിട്ടും പഠിച്ചില്ല, കണ്ടലും വെട്ടി മുടിച്ചു..

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.