കണ്ണു തുറക്കൂ, നോക്കൂ പ്രകൃതിയുടെ ഈ മുറിവുകള്‍

മണ്ണും വെള്ളവും കാറ്റുമെല്ലാം മനുഷ്യന്റെ സ്വാർത്ഥ മോഹങ്ങളുടെ മാലിന്യങ്ങളാല്‍ വിഷമയമായിരിക്കുന്നു. കേരളത്തിന്റെ ഹരിതശോഭയെല്ലാം തുടച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓരോ പരിസ്ഥിതിദിനവും ആചരണങ്ങളില്‍ ഒടുങ്ങുന്നു. ഇക്കാണുന്ന ഓരോ ചിത്രങ്ങളും ഓര്‍മിപ്പിക്കുന്നത് ഉണങ്ങാത്ത മുറിവുകളെയാണ്. 

ചിത്രങ്ങള്‍: ഇ. വി. രാഗേഷ്‌

 

photo1 copy.jpg

ജല ക്ഷാമത്തിന്റ പുതിയ മുഖങ്ങൾ .... ഓരുവെള്ളം കയറിയ മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള കൃഷി നനയ്ക്കാൻ വലിയ വള്ളത്തിൽ വെള്ളം നിറച്ചു കൊണ്ടുവരുന്ന കർഷകർ ... പുഴയിലൂടെ ബഹുദൂരം സഞ്ചരിച്ചു ഉപ്പുവെള്ളമില്ലാത്ത ഭാഗത്തു നിന്നാണ് വെള്ളം എടുക്കുന്നത് ....ഓരോ വർഷവും ശുദ്ധജല ക്ഷാമം കൂടി വരികയാണ് നദികളാൽ അനുഗ്രഹിക്കപ്പെട്ട നമ്മുടെ നാട്ടിൽ!

photo2 copy.jpg

മരണം കാത്ത്‌ ഒരു മരം.... തകർത്തു തീർത്ത കരിങ്കൽ മലയുടെ മുകളിൽ നിൽക്കുന്ന മരം.... ഈ പ്രദേശത്തുള്ള കരിങ്കൽ മലകൾ മിക്കതും ഓർമ്മകൾ മാത്രമായി കഴിഞ്ഞു.

photo3 copy.jpg

പ്രകൃതിയുടെ കണ്ണീർ കയങ്ങൾ .... പ്രകൃതിയുടെ നിലനിൽപ്പിന് തന്നെ വലിയ പങ്കാണ് കരിങ്കൽ മലകൾക്കുള്ളത്. ഇവ മുഴുവൻ ഇപ്പോൾ വൻ കയങ്ങളായി കഴിഞ്ഞു. കോട്ടയം ജില്ലയിലെ കരിങ്കൽ മടകളിലൊന്ന്.

photo4 copy.jpg

തണൽ എവിടെ ... കോട്ടയം ജില്ലയിലെ കുമരകം പക്ഷി സങ്കേതത്തിനടുത്തു നിന്നുള്ള  കാഴ്ച.

 

photo5 copy.jpg

എച്ചിലാർ .. ഒരുകാലത്തു മണൽ തിട്ടയായിരുന്ന കോട്ടയത്തെ പ്രധാന നദിയായ മീനച്ചിലാറിന്റെ അടിത്തട്ട് മാലിന്യം നിറഞ്ഞു കിടക്കുന്നു ഈരാറ്റുപേട്ടയിൽ നിന്നുള്ള കാഴ്ച.

 

photo6 copy.jpg

ഒറ്റയ്ക്കായി പോയ കിണർ .... മണ്ണെടുത്തു നികന്നു പോയ കുന്നിൻ മുകളിലെ കിണർ ... മണ്ണെടുക്കുന്നതിനെ തുടർന്ന് ഈ പ്രദേശത്തെ കിണറുകളിലെ ജല നിരപ്പ് കുത്തനെ താണു പോവുകയാണ്. തൃശ്ശൂർ ജില്ലയിലെ കടവലൂരിൽ നിന്നുള്ള കാഴ്ച.

 

photo7 copy.jpg

ഓടയല്ലിത് നദി... കോട്ടയം ജില്ലയിലെ നഗരവാസികൾ പുഴയിലേക്ക് വലിച്ചെറിഞ്ഞ മാലിന്യം കൊടൂരാറിൽ കാഞ്ഞിരം ഭാഗത്തു വന്നടിഞ്ഞപ്പോൾ.

photo8 copy.jpg

തല പോകുന്ന...  ഒരുകാലത്ത്‌ തെങ്ങുകളാൽ സമൃദ്ധമായിരുന്ന നമ്മുടെ നാട് ,എന്നാൽ ഇപ്പോൾ തെങ്ങുകളുടെ എണ്ണം വൻതോതിൽ കുറഞ്ഞു തുടങ്ങി ... പ്രകൃതി ചൂഷണം മൂലമുണ്ടാകുന്ന പുതിയ രോഗങ്ങളെ പ്രതിരോധിക്കാൻ പാടുപെടുകയാണ് ഇവ. ചാവക്കാട് നിന്നുള്ള ദൃശ്യം.

photo9 copy.jpg

വയലും പോയി കളിയും പോയി ..... വയൽ നികത്താനുള്ള പുതിയ മാർഗമാണ് തെങ്ങു നടാൻ എന്ന പേരിൽ മണ്ണിട്ട് കൂമ്പാരം കൂട്ടി തൈ നടുന്നത്. കുറച്ചു നാൾക്കു ശേഷം മുഴുവൻ മണ്ണിട്ട് നികത്തി .. കെട്ടിടങ്ങൾ വെയ്ക്കും ....വയലുകളാണ് ഭൂഗർഭ ജലശേഖരത്തിന്റെ വാതിലുകൾ എന്ന് നാം മറക്കുന്നു ....കോട്ടയം കുമരകത്ത്‌ നിന്നുള്ള കാഴ്ച.

photo10 copy.jpg

പ്ലാസ്റ്റിക് നിറയുന്ന കാടുകൾ ... നാട് മുഴുവൻ മലിനമാക്കിയ ശേഷം കാട്ടിലേക്കു തിരിഞ്ഞിരിക്കുകയാണ്‌ മനുഷ്യൻ ..പ്ലാസ്റ്റിക് അകത്തു ചെന്ന് ചാകുന്ന മൃഗങ്ങളുടെ എണ്ണം വൻതോതിൽ കൂടി വരികയാണ് ..... അതിരപ്പിള്ളിയിൽ നിന്നുള്ള കാഴ്ച.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.