രള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും കെടുതികളിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ അത്യാന്താപേഷിതമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി മാതൃഭൂമി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായ തീം സോങ് വൈറലാകുന്നു. പ്രശസ്ത ബാലഗായിക ശ്രേയ ജയദീപാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ദൈനംദിന ജീവിതത്തിലെ അശ്രദ്ധമായ പ്രവര്‍ത്തികളിലൂടെ നാം എത്രത്തോളം ജലമാണ് പാഴാക്കി കളയുന്നതെന്നും എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ വരളര്‍ച്ചയെ ഒരു പരിധിവരെ തടയാനാവുമെന്ന സന്ദേശമാണ് ഗാനത്തിലൂടെ നല്‍കുന്നത്.

കണ്ണൂര്‍, കാസര്‍ഗോഡ് ഭാഗങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിന്റെ രചനയും സംവിധാനവും പ്രവീണ്‍ പീറ്ററാണ് നിര്‍വഹിച്ചിരിക്കുന്നത്. സമീപഭാവിയില്‍ കേരളം മരുഭൂമിയായി മാറാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഗാനം പങ്കുവയ്ക്കുന്നു.

ഒപ്പം ജലസംരക്ഷണത്തില്‍ നാം ഓരോരുത്തരും നിര്‍വഹിക്കേണ്ട ഉത്തരവാദിത്തത്തെ കുറിച്ചും ഗാനം ഓര്‍മിപ്പിക്കുന്നുണ്ട്. അഡ്വര്‍ടൈസിങ് കമ്പനിയായ മൈത്രിയാണ് ക്യാമ്പയിന്‍ ഒരുക്കിയിട്ടുള്ളത്. സംവിധായകന്‍ രഞ്ജിത്തും ജലസംരക്ഷണത്തില്‍ മാതൃഭൂമി ക്യാമ്പയിന് ഒപ്പം ചേരുന്നുണ്ട്.