കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ- പെരിയാര്‍ നദികള്‍ മാലിന്യമുക്തമാക്കി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരും അനൂപ് ജേക്കബ് എം.എല്‍.എ.യും ഉപവാസ സമരം അനുഷ്ഠിച്ചു.

ഉപവാസ സത്യാഗ്രഹം ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഉപവാസ സമരത്തില്‍ പങ്കെടുത്തവര്‍ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ സത്യപ്രതിജ്ഞയുമെടുത്തു.

മൂവാറ്റുപുഴയാര്‍ മലിനമാക്കുന്നതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണ - സമര പരിപാടികള്‍ നടത്തുമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കളായ സി. മോഹനന്‍ പിള്ള, ജോര്‍ജ് ജോസഫ്, ഡെയ്‌സി ജേക്കബ്, വി.എസ്. മനോജ്കുമാര്‍, കെ.ജി. പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.