നകൾ കഴിഞ്ഞാൽ കരയിലെ ഏറ്റവും വലിയ ജീവിയാണ് കാണ്ടാമൃഗം. ഇന്ത്യൻ കാണ്ടാമൃഗം എന്നറിയപ്പെടുന്ന ദി ഗ്രെയ്റ്റർ വൺ ഹോൺഡ് റൈനോസിറസ് ആണ് ഈ കക്ഷി.  ആനയുമായി പൊരുതി നിൽക്കുന്നവയാണിവ. മുഗൾ രാജാക്കന്മാരുടെ കാലത്ത് കാണ്ടാമൃഗങ്ങളും ആനകളുമായുള്ള പോരാട്ടം സംഘടിപ്പിക്കുമായിരുന്നു. പലപ്പോഴും കാണ്ടാമൃഗങ്ങൾ ജയിക്കാറുണ്ടായിരുന്നുവത്രെ. 

പക്ഷെ പാവം കാണ്ടാമൃഗം മനുഷ്യന്റെ മുൻപിൽ തോൽക്കാറാണ് പതിവ്. ഇന്ത്യൻ കാണ്ടാമൃഗത്തിനു ഒറ്റക്കൊമ്പാണ്. ആ ഒരു കൊമ്പിനു വേണ്ടിയാണിവയെ സാധാരണ വേട്ടയാടാറുള്ളത്. കൊമ്പെന്നു പേരെ ഉള്ളൂ. നമ്മുടെ നഖത്തിലും മുടിയിലുമൊക്കെ പോലെ കെരാറ്റിൻ തന്നെയാണ് കാണ്ടാമൃഗത്തിന്റെ ‘കൊമ്പിലും’. പണ്ടൊക്കെ രാജാക്കൻമാർ ഇത് കൊണ്ടൊരു ചഷകം തന്നെ ഉണ്ടാക്കി സൂക്ഷിക്കുമായിരുന്നു. വിഷം കലർന്ന പാനീയം ഇതിൽ വീണാൽ അവ പൊട്ടിപ്പോകും എന്നായിരുന്നു അവരുടെ വിശ്വാസം.  

വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിൽ ഇവയുണ്ടെങ്കിലും 1975 മുതൽ ഇന്ത്യ നടത്തിയ സംരക്ഷണ പ്രവർത്തനങ്ങൾ കാരണം 2015 ലെ കണക്ക് പ്രകാരം ഇവയുടെ എണ്ണം 3,555 ആയി. 1908 ലെ കണക്ക് പ്രകാരം കാസിരംഗയിലാകെ പന്ത്രണ്ടെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന്‌ ഓർക്കണം. 2015ൽ എണ്ണം മൂവായിരത്തി അഞ്ഞൂറിലേറെ കഴിഞ്ഞുവെങ്കിലും ആ വർഷം മാത്രം നൂറ്റമ്പതെണ്ണം വേട്ടയാടപ്പെട്ടിരുന്നു.

hippo

വംശ ഭീഷണി ഉള്ള ജീവികളുടെ പട്ടികയിൽ ഉള്ള ഒരു പ്രധാന ഇന്ത്യൻ വന്യജീവിയാണ് കാണ്ടാമൃഗം. തമിഴ്നാടിന്റെ സംസ്ഥാന മൃഗമായ നീലഗിരി ഥാർ (വരയാട്‌) ആകെ 2500 എണ്ണം മാത്രമേ ഇപ്പോൾ ഉള്ളൂ എന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ  യഥാർത്ഥ സംഖ്യ അതിലും വളരെ കുറവാകാനാണ് സാധ്യത എന്ന് സാഹചര്യങ്ങൾ കണക്കിലെടുത്ത് വിലയിരുത്തുന്നു.

ആടിന്റെ വർഗത്തിൽ നിന്ന് കാട്ടിൽ ജീവിക്കുന്ന ഏക ജീവി വരയാടുകൾ ആയതു കൊണ്ട് ഇതിനെ കാട്ടാട് എന്നും വിളിക്കാറുണ്ട്. പാലക്കാട് മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ആണിവ കേരളത്തിൽ കാണപ്പെടുന്നത് (ഗവിയിലും ചെറിയ കൂട്ടങ്ങളെ കാണാറുണ്ട്). ഒരുകാലത്ത് യാതൊരു നിയന്ത്രണവുമില്ലാതെ വേട്ടയാടപ്പെട്ട ജീവിയാണ് വരയാടുകൾ. ജീവിക്കുവാനും പ്രത്യുത്പാദനത്തിനും പാറക്കെട്ടുകൾ വേണമെന്ന് നിർബന്ധമുള്ളത് കൊണ്ട് ആവാസ വ്യവസ്ഥയിലുള്ള മാറ്റവും ഇവയുടെ എണ്ണം കുറച്ചു.

deer

 

കേരളത്തിൽ സ്ഥിതിചെയ്യുന്ന  ഇരവികുളം ദേശീയോദ്യാനം വഴി ഇവ സംരക്ഷിക്കപ്പെടുന്നുണ്ട്. ഇന്ത്യ, നേപ്പാൾ, പാകിസ്താൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു തരം മാൻ ആണ് ബ്ലാക്ക് ബക്ക്. ആന്ധ്ര, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ സംസ്ഥാന മൃഗമായിരുന്നു ബ്ലാക്ക് ബക്ക്. പുൽമേടുകൾ ഇല്ലാതായി വരുന്നതും വേട്ടയാടപ്പെടുന്നതും മൂലം എണ്ണം കുറയുന്നുണ്ട്.

ഇന്ത്യയുടെ പല ഭാഗത്തും ഇവ ഇല്ലാതാകുവാൻ ഒരു കാരണം രാജാക്കന്മാരുടെ മൃഗയാവിനോദമായിരുന്നു.  വളർത്തുമൃഗങ്ങളായ പുലികളെ വിട്ട്‌ ഇവയെ വേട്ടയാടുന്നതായിരുന്നു അവരുടെ പ്രധാന  വിനോദം. എങ്കിലും സർക്കാർ തലത്തിൽ നടപ്പിലാക്കിയ സംരക്ഷണ പ്രവർത്തനങ്ങളിലൂടെ ഇവയുടെ എണ്ണം 2001 ൽ 5000 കഴിഞ്ഞിട്ടുണ്ടായിരുന്നു. എങ്കിലും വംശനാശ ഭീഷണി ഒഴിവായിട്ടില്ല .

Red List 

IUCN Red List എന്ന പട്ടികയിൽ ആണ് വംശനാശം നേരിടുന്ന ജീവികളുടെ പേരുള്ളത്. The International Union for Conservation of Nature എന്ന സംഘടനയാണ് ഇത് തയ്യാറാക്കുന്നത്.  താഴെ പറയുന്നവയാണ് അതിൽ പ്രധാനമായും ഉള്ളവ 
Extinct (EX)- ഒരുഎണ്ണം പോലും ഭൂമിയിൽ ഉള്ളതായി അറിവില്ല
Extinct in the wild (EW) -സംരക്ഷണ കേന്ദ്രങ്ങളിൽ മാത്രമേയുള്ളൂ . സാധാരണ ആവാസ കേന്ദ്രങ്ങളിൽ നിന്നും അപ്രത്യക്ഷമായി.
Critically endangered (CR)- അപായകരമായ വിധത്തിൽ എണ്ണം കുറഞ്ഞിരിക്കുന്നു 
Endangered (EN) -വംശനാശം നേരിടുന്നതിൽ രണ്ടാം സ്ഥാനം. സാധാരണ ആവാസ കേന്ദ്രങ്ങളിൽ നിന്നും എപ്പോൾ വേണമെങ്കിലും ഇല്ലാതാകാം. 
Vulnerable (VU)-എപ്പോൾ വേണമെങ്കിലും വംശനാശത്തിലേക്ക്‌ എത്തിച്ചേരാം.