picബി.ജെ.പി.യുമായി ധാരണയുണ്ടാക്കിയെന്ന് കോൺഗ്രസ്സും സി.പി.എമ്മും പരസ്പരം പഴിചാരുന്നുണ്ട്. പക്ഷേ, ഇരുകൂട്ടരും തങ്ങൾക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ബി.ജെ.പി. ആരോപണം.

തെളിവിതാ: ‘ബംഗാളിലേതുപോലെ ഇവിടെയും സി.പി.എമ്മും കോൺഗ്രസ്സും സഖ്യത്തിലാകുമെന്ന് ഉമ്മൻചാണ്ടിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം മകൾക്ക് ‘അച്ചു ഉമ്മൻ’ എന്ന് പേരിട്ടത്!’

വെടിനിർത്താതെ സൊമാലിയ

picമോദിയുടെ ‘സൊമാലിയൻ പ്രസംഗ’ത്തിൽ വെടിവെപ്പ് തുടരുകയാണ്. തലങ്ങും വിലങ്ങും ട്രോളുകൾ. പ്രതിരോധവും തകൃതി. വേനൽമഴ കിട്ടിയവർ ‘സൊമാലിയയിൽ നല്ല മഴ’യെന്ന് സ്റ്റാറ്റസിട്ടു. മേൽവിലാസത്തിൽ കേരളത്തിന് പകരം സൊമാലിയ എന്നാക്കി ചിലർ.

പേരുമാറ്റിയ ഭൂപടവും വൈറൽ. പാവമൊരു പ്രവാസി പറഞ്ഞതിങ്ങനെ: ‘‘നാട്ടിലേക്ക് വിളിച്ചിട്ട് കിട്ടുന്നില്ല. അപ്പോഴാണ് മനസ്സിലായത് സെമാലിയൻ കോഡ് (00252) ചേർക്കണമെന്ന്.’’