sun
Photo courtesy: Alliance/Barcroft Images

ര്‍മന്‍ എയ്‌റോ സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ ലോകത്തെ ഏറ്റവും വലിയ കൃത്രിമ സൂര്യനെ നിര്‍മ്മിച്ചു. പ്രകൃതി മലിനീകരണം ഉണ്ടാവാത്ത രീതിയില്‍ ഊര്‍ജോത്പാദനം നടത്താന്‍ ആവശ്യമായ പുതു മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിന്റെ ഭാഗമായാണ് ഈ സൂര്യന്‍ രൂപം കൊണ്ടത്. ശക്തിയേറിയ പ്രകാശരശ്മികള്‍ ഉപയോഗിച്ച് കാര്‍ബണ്‍ രഹിത ഊര്‍ജോത്പാദനം ലക്ഷ്യം വച്ചുള്ള സ്‌പേസ് സെന്ററിന്റെ പുതിയ പദ്ധതിയുടെ ഭാഗമായാണ് സൂര്യന്‍ പ്രകാശപൂരിതമായത്. 

sun
Photo courtesy: Alliance/Barcroft Images

ശക്തിയേറിയ പ്രകാശം ലഭിക്കുന്ന 149 ഷോര്‍ട്ട് ആര്‍ക് ലാമ്പുകളാണ് സൂര്യകിരണപ്രസരണം സൃഷ്ടിക്കാനായി ഉപയോഗിച്ചത്. മൂന്നു നില കെട്ടിടത്തിന്റെ വലിപ്പത്തില്‍ 50 അടി ഉയരത്തിലാണ് കൃത്രിമ സൂര്യന്‍ തെളിഞ്ഞു നില്‍ക്കുന്നത്. തേനീച്ചക്കൂടിനുള്ളിലെ അറകളോട് സാമ്യം തോന്നുന്ന വിളക്കുകളിലെ പ്രകാശം ശാസ്ത്രജ്ഞര്‍ ഒരു പ്രത്യേക തരത്തില്‍ കേന്ദ്രീകരിച്ചു.

sun
Photo courtesy: Alliance/Barcroft Images

സൂര്യനില്‍ നിന്നും ഭൂമിയില്‍ എത്തുന്നതിന്റെ 10,000 മടങ്ങ് പ്രകാശോര്‍ജ്ജമാണ് അവിടെ കേന്ദ്രീകരിക്കപ്പെട്ടത്. നാളെയുടെ ഊര്‍ജമായി കരുത പ്പെടുന്ന ഹൈഡ്രജന്‍ വളരെ വലിയ തോതില്‍ മലിനീകരണം ഒട്ടുമില്ലാതെ നിര്‍മിക്കുവാന്‍ കഴിയുമെന്നാണ് പ്രകാശം ചൊരിഞ്ഞ കൃത്രിമ സൂര്യന്‍ ശാസ്ത്രജ്ഞര്‍ക്ക് മനസ്സിലാക്കികൊടുത്ത്. ഈ പ്രകാശം നല്‍കിയത് ഒരു പുതു പ്രതീക്ഷയാണ്. മലിനീകരണമില്ലാത്ത ഊര്‍ജം, മലിനീകരണമില്ലാത്ത ഭൂമി.