train
Photo courtesy: Paper boat

അവധിക്കാലം യാത്രകളുടേതാണ്. ബന്ധുക്കളുടെ വീട്ടിലേക്കും മാതാപിതാക്കള്‍ക്കൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും അങ്ങനെ ചെറുതും വലുതുമായ യാത്രകള്‍ അവധിക്കാലത്തെ മറക്കാത്ത ഓര്‍മ്മകളാണ്. 

train
Photo courtesy: Paper boat

ആദ്യ ട്രെയിന്‍ യാത്രയുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ പങ്കു വയ്ക്കുന്നതാണ് ശീതള പാനീയ നിര്‍മ്മാതാക്കളായ പേപ്പര്‍ ബോട്ടിന്റെ പരസ്യ പരമ്പര. അച്ഛന്റെയും അമ്മയുടെയും ഒപ്പം ട്രെയിനില്‍ യാത്ര പോകുന്ന കുട്ടികളുടെ അനുഭവങ്ങള്‍ പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. 

train
Photo courtesy: Paper boat
train
Photo courtesy: Paper boat

റയില്‍വേസ്റ്റേഷനിലെ കാത്തിരിപ്പ്, പുസ്തകങ്ങള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന ഉന്തുവണ്ടി, ട്രെയിനില്‍ ഇരുന്നുള്ള ഭക്ഷണം കഴിയ്ക്കല്‍, ചായ്‌വാലയുടെ ശബ്ദം, ബര്‍ത്തില്‍ കിടന്നുള്ള ഉറക്കം, ഓടുന്ന തീവണ്ടിയിലൂടെയുള്ള നടത്തം... അങ്ങനെ ഓരോ കാഴ്ചകളും കൗതുകമുണര്‍ത്തുന്നു.

train
Photo courtesy: Paper boat
train-1
Photo courtesy: Paper boat
train
Photo courtesy: Paper boat

ഇന്ത്യന്‍ റയില്‍വേയുടെ സേവനങ്ങള്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് പേപ്പര്‍ ബോട്ട് പുറത്തിറക്കിയതാണ് പരസ്യ പരമ്പര.