Earth1
ഓസോണ്‍ പാളിയിലെ തുളകളില്‍ ബാന്‍ഡേജ് ഒട്ടിക്കും: കാത്തി (Photo Courtesy: Eric Raeber)

മ്മുടെ ഭൂമി ഒരു കുഞ്ഞന്‍ പന്തായിരുന്നെങ്കില്‍, എങ്ങനെ അതിനെ സംരംക്ഷിക്കും? ചോദ്യം കുട്ടികളോടാണ്. കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, മലിനീകരണം, പ്രകൃതി ചൂഷണം തുടങ്ങിയ വിപത്തുകള്‍ക്കെതിരെ കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി പ്രശസ്ത ഫോട്ടോഗ്രഫര്‍ എറിക് റീബര്‍ കുട്ടികളോട് ഉന്നയിച്ച ചോദ്യത്തിന് രസകരമായ മറുപടികളാണ് ലഭിച്ചത്. 

earth
വാക്വം ക്ലീനര്‍ കൊണ്ട് ഞാന്‍ ഭൂമിയിലെ എല്ലാ പ്ലാസ്റ്റിക്കും വലിച്ചെടുക്കും: ജെയിംസ് (Photo Courtesy: Eric Raeber)

കുട്ടികളുടെ മറുപടികളില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് ഒരു ഫോട്ടോ പരമ്പര തന്നെ അദ്ദേഹം ഒരുക്കി. കുട്ടികളുടെ ആശയം പുനര്‍നിര്‍മ്മിച്ചുകൊണ്ട് എറിക് ഒരുക്കിയ ഫോട്ടോ പരമ്പര വമ്പന്‍ ഹിറ്റായി. 

earth
രാജ്യങ്ങള്‍ക്കിടയില്‍ ഞാന്‍ മഴവില്ല് കൊണ്ട് പാലങ്ങള്‍ ഉണ്ടാക്കും. അപ്പോള്‍ ഭൂമിയില്‍ യുദ്ധങ്ങള്‍ ഉണ്ടാവില്ലല്ലോ! (Photo Courtesy: Eric Raeber)

കൗതുകവും ചിരിയും ചിന്തയും നിറയ്ക്കുന്ന കുട്ടികളുടെ മറുപടികള്‍ ആരേയും ഒന്ന് പിടിച്ചിരുത്തും. ആഗോളതാപനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ സൂര്യനില്‍ നിന്ന് ദൂരേയ്ക്ക് കൊണ്ടു പോകുമെന്ന് പറയുന്ന കുട്ടി മുതല്‍ വാക്വം ക്ലീനര്‍ ഉപയോഗിച്ച് ഭൂമിയിലെ പ്ലാസ്റ്റിക് മുഴുനും വലിച്ചെടുക്കാം എന്ന് പറയുന്ന കുട്ടിയെ വരെ ഈ ഫോട്ടോ പരമ്പരയില്‍ കാണാം. 

ഈ ഫോട്ടോകള്‍ ഉള്‍പ്പെടുത്തി പരിസ്ഥിതി മലിനീകരണത്തിനെതിരെ ബോധവത്ക്കരണ പരിപാടികളും എറിക് നടത്തുന്നുണ്ട്. ചെറിയ ഉത്തരങ്ങളിലെ വലിയ ചിന്തകള്‍ മാറ്റം കൊണ്ടു വരുമെന്ന പ്രതീക്ഷയിലാണ് ഫോട്ടോഗ്രാഫര്‍ എറിക് റീബര്‍.

earth
എന്റെ കയ്യിലുള്ള മിഠായി ഞാന്‍ എല്ലാവര്‍ക്കും കൊടുക്കും: പാട്രിക് (Photo Courtesy: Eric Raeber)
earth
സൂര്യനില്‍ നിന്ന് ഭൂമിയെ ദൂരേയ്ക്ക് കൊണ്ടു പോകും: കാശി (Photo Courtesy: Eric Raeber)
earth
ഞാന്‍ ഭൂമിയെ കെട്ടിപ്പിടിക്കും: നതാലീ (Photo Courtesy: Eric Raeber)
earth
ഞാന്‍ ഭൂമിയെ ഒരു പെട്ടിയില്‍ സൂക്ഷിക്കും: ജാക്ക് ഹെന്റി (Photo Courtesy: Eric Raeber)
earth
ഐസ് വച്ച് ഭൂമിയെ തണുപ്പിക്കും: ഏറ്യാന്ന (Photo Courtesy: Eric Raeber)
earth
കൂടുതല്‍ മരങ്ങള്‍ നടും: കെയ്‌ലിന്‍ (Photo Courtesy: Eric Raeber)