കൊച്ചി:  പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്/ എ വണ്‍ നേടിയ കുട്ടികള്‍ക്ക്, മാതൃഭൂമി സംരംഭമായ Silverbulletന്റെ രണ്ട് വര്‍ഷത്തെ എന്‍ജിനീയറിംഗ്, മെഡിക്കല്‍ ഓണ്‍ലൈന്‍ എന്‍ട്രന്‍സ് കോച്ചിംഗ് കോഴ്‌സുകള്‍ പഠിക്കാന്‍ 50% സ്‌കോളര്‍ഷിപ്പ് ഡിസ്‌കൗണ്ട് നല്‍കുന്നു. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സിലബസുകളില്‍ പഠിച്ച കുട്ടികള്‍ Silverbullet നല്‍കുന്ന ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാണ്.  JEE Main, NEET, KEAM, AIIMS, BITSAT, JIPMER തുടങ്ങിയ വിവിധ എന്‍ജിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനായി മാതൃഭൂമി തയ്യാറാക്കിയിട്ടുള്ള ഓണ്‍ലൈന്‍ പരിശീലന പദ്ധതിയാണ് സില്‍വര്‍ ബുള്ളറ്റ്.   

കോഴ്‌സ് കണ്ടന്റ്
ദിവസേന ഒന്നു രണ്ടു മണിക്കൂര്‍ ചിട്ടയായ എന്‍ട്രന്‍സ് പരിശീലനം സാധ്യമാക്കുന്ന സവിശേഷ സ്റ്റഡിപ്ലാന്‍ ആണ് സില്‍വര്‍ ബുള്ളറ്റ് വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്നത്. വിവിധതലത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിന് സഹായിക്കുന്ന വിധത്തില്‍ പ്രോബ്ലം സോള്‍വിംഗ് സ്‌കില്‍ വികസിപ്പിക്കുന്നതിന് സഹായകമായ പാഠ്യപദ്ധതിയാണ് സില്‍വര്‍ബുള്ളറ്റിന്റേത്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ സിലബസ് പ്രകാരമാണ് സില്‍വര്‍ ബുള്ളറ്റിലെ കോഴ്‌സ് കണ്ടന്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ എല്ലാ അധ്യായങ്ങളുടെയും പ്രധാന ഭാഗങ്ങള്‍ അടങ്ങിയ ലെസണ്‍ സമ്മറി, കോണ്‍സെപ്റ്റ്‌സ് എളുപ്പത്തില്‍ പഠിക്കുവാനായി ഫഌഷ് കാര്‍ഡുകള്‍, ഓര്‍ത്തിരിക്കേണ്ട പ്രധാന ഇക്വേഷനുകള്‍, പ്രോബ്ലം സോള്‍വിംഗ് എക്‌സര്‍സൈസുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഓരോ അധ്യായത്തിലുമുള്ള ടെസ്റ്റ് പേപ്പറിനു പുറമേ ക്യുമുലേറ്റിവ് ടെസ്റ്റ് പേപ്പറുകളും റിവിഷന്‍ ടെസ്റ്റ് പേപ്പറുകളും നീറ്റ്/ ജെഇഇ മെയിന്‍/ കേരള എന്‍ജിനീയറിംഗ്/ എയിംസ് മോഡല്‍ എക്‌സാമുകളും ഉണ്ട്.
  
പ്രത്യേകതകള്‍
പ്രശസ്തരും പരിചയസമ്പന്നരുമായ അധ്യാപകരാണ് സില്‍വര്‍ബുള്ളറ്റിലെ പാഠഭാഗങ്ങളും പ്രോബ്ലം സോള്‍വിംഗ് സാമ്പിളുകളും ആന്‍സര്‍ ഡിസ്‌കഷനുകളും തയ്യാറാക്കിയിട്ടുള്ളത്. എളുപ്പത്തിന്‍ പഠിക്കാന്‍ കഴിയുന്ന വിധത്തില്‍ സിലബസിനെ ചെറിയ പാഠഭാഗങ്ങളായി മാറ്റിയിരിക്കുന്നു. അവ ഹൃദിസ്ഥമാകുന്നതു വരെ കുട്ടികള്‍ക്ക് ആവര്‍ത്തിച്ചുപയോഗിക്കാം. പ്രാക്ടീസ് ടെസ്റ്റുകളിലൂടെ ഉത്തരം ശരിയാകുന്നുണ്ടെന്ന് ഉറപ്പുവരുത്താം. സില്‍വര്‍ ബുള്ളറ്റിലെ ഡാഷ്‌ബോര്‍ഡിലൂടെ കുട്ടികള്‍ കൂടുതലായി ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ ഏതാണെന്ന് മനസിലാക്കാം. എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നതിലെ വേഗതയും കൃത്യതയും വര്‍ധിപ്പിക്കാന്‍ ഏറെ സഹായകമാണ് സില്‍വര്‍ ബുള്ളറ്റ്. 

കോഴ്‌സ് ഫീസ്
രണ്ടു വര്‍ഷത്തെ എന്‍ജിനീയറിംഗ് അല്ലെങ്കില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിംഗിന് 13860 രൂപയാണ് ഫീസ്. സ്‌കോളര്‍ഷിപ്പ് ഡിസ്‌കൗണ്ടിന് അര്‍ഹരായ കുട്ടികള്‍ 6930 രൂപ അടച്ചാല്‍ മതിയാകും. എന്‍ജിനീയറിംഗും മെഡിസിനും ഒരുമിച്ച് പഠിക്കുന്നതിന് 15840 രൂപയാണ് ഫീസ്. സ്‌കോളര്‍ഷിപ്പ് ഡിസ്‌കൗണ്ട് ലഭിക്കുന്നവര്‍ക്കുള്ള ഫീസ് 7920 രൂപയാണ്. ഏതെങ്കിലും ഒരു വിഷയം മാത്രമായും പഠിക്കാനാകും. 

എങ്ങനെ ചേരാം
സില്‍വര്‍ബുള്ളറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുവാനായി www.silverbullet.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ മാതൃഭൂമി ഓഫീസിലെ ക്ലാസിഫൈഡ് കൗണ്ടറില്‍ ഫീസ് അടച്ച് പേര് രജിസ്റ്റര്‍ ചെയ്യാം. അതിനായി പേര്, കോണ്ടാക്ട് നമ്പര്‍, ചേരുന്ന കോഴ്‌സ് എന്നിവ നല്‍കണം. സ്‌കോളര്‍ഷിപ്പ് ഡിസകൗണ്ട് ലഭിക്കാനായി മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും കൊണ്ടുവരണം. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍, സ്‌കോളര്‍ഷിപ്പ് ഡിസ്‌കൗണ്ട് കോഡ് ലഭിക്കുന്നതിനായി 7511141888 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി അയയ്‌ക്കേണ്ടതാണ്. അവസാന തീയതി ജൂണ്‍ 25.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.silverbullet.in സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 7511141888 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Silverbullet