കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയ്ക്ക് 2016 - 17 വര്‍ഷത്തെ ആസ്പയര്‍ സ്‌കോളര്‍ഷിപ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.  സര്‍വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും മുഖ്യകേന്ദ്രത്തിലും പി.ജി., എം.ഫില്‍., പി.എച്ച്.ഡി. കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ആസ്പയര്‍ സ്‌കോളര്‍ഷിപ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  

വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍/ഡയറക്ടര്‍മാര്‍ മുഖേന സ്‌കോളര്‍ഷിപ് പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതം നിശ്ചിത അപേക്ഷഫാറത്തില്‍ അപേക്ഷിക്കണം.  പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28.

വിവരങ്ങള്‍ക്ക്: http://www.ssus.ac.in/