scholarshipന്യൂസീലൻഡിൽ ബിരുദാനന്തര, ഡോക്ടറൽ പഠനത്തിനുള്ള കോമൺവെൽത്ത് സ്കോളർഷിപ്പിന് കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയം  അപേക്ഷ ക്ഷണിച്ചു. കാർഷികവികസനം, പാരമ്പര്യേതര ഊർജം എന്നീ മേഖലയിലാണ് അവസരം.  

ഉയർന്ന പ്രായം 38 വയസ്സ്. 65 ശതമാനം മാർക്കോടെ ബിരുദം, ബിരുദാനന്തരബിരുദം എന്നിവ പൂർത്തിയാക്കിയവർക്ക് യഥാക്രമം ബിരുദാനന്തരബിരുദം, പിഎച്ച്.ഡി. കോഴ്‌സുകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ 250 വാക്കിൽ അവരുദ്ദേശിക്കുന്ന ഗവേഷണമേഖല, ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള സംഗ്രഹം തയ്യാറാക്കി അപേക്ഷയിൽ ഉൾപ്പെടുത്തണം. അധ്യാപനം, സർക്കാർ, സന്നദ്ധ സംഘടനകളിൽനിന്നുള്ള മൂന്ന് വ്യക്തികളുടെ റഫറൻസ് ലെറ്ററും വേണം.

ന്യൂസീലൻഡിലെ എട്ടുസർവകലാശാലകളിലൊന്നിൽ ഉപരിപഠനം നടത്താം. അപേക്ഷകരെ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. സർക്കാർ സർവീസിലുള്ളവർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. രാജ്യത്തിന്റെ ഭൂമിശാസ്ത്രചുറ്റുപാടുകൾ, ചരിത്രം എന്നിവയെക്കുറിച്ച് ആവശ്യമായ അറിവുണ്ടായിരിക്കണം.  

പഠന-യാത്രാ ചെലവുകൾ ലഭിക്കും. അക്കാദമിക്ക് മികവ്, ഗവേഷണതാത്‌പര്യം എന്നിവയ്ക്കാണ് സെലക്ഷൻകമ്മിറ്റി ഊന്നൽ നൽകുന്നത്.  അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മാർച്ച് 30. കൂടുതൽ വിവരങ്ങൾക്ക് www.mfat.govt.nzlscholarships എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. 

ആരോഗ്യ-ഗവേഷണ പ്രോജക്ടുകൾക്ക് അപേക്ഷിക്കാം

ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്റർനാഷണൽ െഡവലപ്‌മെന്റ്, ഇക്കണോമിക്ക് ആൻഡ്‌ സോഷ്യൽ റിസർച്ച് കൗൺസിൽ, മെഡിക്കൽ റിസർച്ച് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടുകളിലേക്ക് അപേക്ഷിക്കാം.

വിളർച്ച, ലൈംഗികരോഗങ്ങൾ, പ്രമേഹം രക്തസമ്മർദം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾക്കാണ് സാമ്പത്തികസഹായം ലഭിക്കുക. കാലാവധി 36 മാസം. ഗവേഷണ പ്രൊപ്പോസലുകൾ ഏപ്രിൽ 12 നകം international@headoffice.mrc.ac.uk എന്ന മെയിലിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് : dbtindia.nic.in 

ഓൺലൈനായി അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷയുടെ പകർപ്പ് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് അയയ്ക്കുകയും വേണം.