brainയന്‍സ്, എന്‍ജിനീയറിങ്, കൊഗ്‌നിറ്റീവ് സയന്‍സ് എന്നിവയില്‍ രണ്ടു വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.

പ്രായപരിധി: 40 വയസ്സ്. പിഎച്ച്.ഡി പ്രബന്ധം സമര്‍പ്പിച്ചവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ അതേ സ്ഥാപനത്തില്‍നിന്ന് പിഎച്ച്.ഡി ലഭിച്ചവരാകരുത്.

മാസം 55,000 രൂപ വീതവും റിസര്‍ച്ച് കണ്ടിജന്‍സി ഗ്രാന്റായി വര്‍ഷം രണ്ടുലക്ഷം രൂപയുമാണ് സ്‌കോളര്‍ഷിപ്പ്.

ഓണ്‍ലൈനായോ ഓഫ് ലൈനായോ അപേക്ഷിക്കാം. വിലാസം: Dr.Vandana singh, scientist, department of science and technology, technology bhavan, new Mehrauli Road, Newdelhi 110016. 

വിവരങ്ങള്‍ക്ക്: http://dst.gov.in/cognitive-science-research-initiative-csri