സി.ബി.എസ്.ഇ. പെണ്‍കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ ഉഡാന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഉപരിപഠനത്തിന് രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് സഹായിക്കുകയാണ് ലക്ഷ്യം. 

കേന്ദ്രീയ വിദ്യാലയം/നവോദയ/ സര്‍ക്കാര്‍ സ്‌കൂളുകള്‍/സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസില്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പഠിക്കുന്നവരാവണം. 

പത്താം ക്ലാസില്‍ 70 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. സയന്‍സിലും മാത്‌സിലും 80 ശതമാനം മാര്‍ക്ക് വേണം. വാര്‍ഷികവരുമാനം ആറുലക്ഷം കവിയരുത്. അവസാന തീയതി ജൂലായ് 31. 

വിവരങ്ങള്‍ക്ക്: http://49.50.70.100/online/onlineasp/UdaanHome/udaan.html