കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ 2017-18 വര്‍ഷത്തെ എം.എ., എം.എസ്സി., എം.എസ്.ഡബ്ല്യു., എം.പി.എഡ്., എം.എഫ്.എ. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലടി മുഖ്യ കേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലുമായിരിക്കും കോഴ്‌സുകള്‍. 
 
 • കാലടി മുഖ്യകേന്ദ്രം: എം.എ. - മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഭരതനാട്യം, മോഹിനിയാട്ടം, തിേയറ്റര്‍, കംപാരറ്റീവ് ലിറ്ററേച്ചര്‍ ആന്‍ഡ് ലിംഗ്വിസ്റ്റിക്‌സ്, സംസ്‌കൃത സാഹിത്യം, സംസ്‌കൃത വേദാന്തം, സംസ്‌കൃത വ്യാകരണം, സംസ്‌കൃത ന്യായം, സംസ്‌കൃതം ജനറല്‍, വേദിക് സ്റ്റഡീസ്, സോഷ്യോളജി. എം.എസ്സി. സൈക്കോളജി, ജ്യോഗ്രഫി, മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ല്യു.), മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (എം.പി.എഡ്.), എം.എഫ്.എ. ( വിഷ്വല്‍ ആര്‍ട്‌സ്).
 • തിരുവനന്തപുരം പ്രാദേശിക കേന്ദ്രം: എം.എ. - മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, സംസ്‌കൃത സാഹിത്യം, സംസ്‌കൃത വേദാന്തം, സംസ്‌കൃത വ്യാകരണം, സംസ്‌കൃത ന്യായം.
 • പന്മന പ്രാദേശിക കേന്ദ്രം: എം.എ. - മലയാളം, ഹിന്ദി, സംസ്‌കൃത വേദാന്തം.
 • ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രം : എം.എ. - മലയാളം, ഹിന്ദി, സംസ്‌കൃത സാഹിത്യം.
 • തുറവൂര്‍ പ്രാദേശിക കേന്ദ്രം : എം.എ. - മലയാളം, സംസ്‌കൃത സാഹിത്യം, ഹിസ്റ്ററി. മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്.
 • തൃശ്ശൂര്‍ പ്രാദേശിക കേന്ദ്രം: എം.എ. - മലയാളം, ഹിന്ദി, സംസ്‌കൃത സാഹിത്യം, സംസ്‌കൃത ന്യായം.
 • തിരൂര്‍ പ്രാദേശിക കേന്ദ്രം: എം.എ. - മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലീഷ്, അറബിക്, സംസ്‌കൃത സാഹിത്യം, സംസ്‌കൃത വ്യാകരണം. മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ല്യു.).
 • കൊയിലാണ്ടി പ്രാദേശിക കേന്ദ്രം: എം.എ. - ഉറുദു, സംസ്‌കൃത സാഹിത്യം, സംസ്‌കൃത വേദാന്തം, മലയാളം, ഹിന്ദി, സംസ്‌കൃതം ജനറല്‍.
 • പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം: മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സംസ്‌കൃത സാഹിത്യം, സംസ്‌കൃത വ്യാകരണം, സംസ്‌കൃതം വേദാന്തം. മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ല്യു.).

  മേയ് മാസത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എം.എ. മ്യൂസിക്, ഡാന്‍സ്, തിേയറ്റര്‍ എന്നിവയ്ക്ക് എഴുത്തുപരീക്ഷ കൂടാതെ അഭിരുചി പരീക്ഷയും പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കും.

 

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റഡ് കോപ്പി യോഗ്യത, കമ്യൂണിറ്റി/കാസ്റ്റ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മേയ് രണ്ടിനകം അതത് വകുപ്പ് മേധാവികള്‍, കോഴ്‌സുകള്‍ നടത്തുന്ന പ്രാദേശിക കേന്ദ്രങ്ങളുടെ ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

എം.എ. 100 രൂപയും (എസ്.സി., എസ്.ടി. 25 രൂപ) എം.എസ്സി. 110 രൂപയും (എസ്.സി., എസ്.ടി. 25 രൂപ) എം.എസ്.ഡബ്ല്യു, എം.എഫ്.എ. എന്നിവയ്ക്ക് 250 രൂപയും (എസ്.സി., എസ്.ടി. 50 രൂപ), എം.പി.എഡ്. 500 രൂപയുമാണ് (എസ്.സി., എസ്.ടി. 100 രൂപ) പ്രവേശന പരീക്ഷാ ഫീസ്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചുകളില്‍ നിന്നുള്ള എസ്.എസ്. യു.എസ്. െചലാന്‍ വഴിയോ, യൂണിയന്‍ ബാങ്ക് കാലടി ബ്രാഞ്ചില്‍ പേയബിള്‍ ആയ 'ദ ഫിനാന്‍സ് ഓഫീസര്‍, ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി ഓഫ് സാന്‍സ്‌ക്രിറ്റ്' എന്ന പേരിലെടുത്ത ഡി.ഡി. വഴിയോ പ്രവേശന ഫീസ് അടയ്ക്കാം. ഡി.ഡി.യുടെ മറുവശത്ത് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയവ രേഖപ്പെടുത്തണം.

വിശദ വിവരങ്ങള്‍ക്കും പ്രോസ്‌പെക്ടസിനും ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനും www.ssus.ac.in / www.ssuosnline.org എന്നീ വെബ് സൈറ്റുകള്‍ ഉപയോഗിക്കുക.