IISTഹിരാകാശപഠനം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ്  ടെക്‌നോളജി (ഐ.ഐ.എസ്.ടി.) അവസരമൊരുക്കുന്നു. ബഹിരാകാശപഠനവുമായി ബന്ധപ്പെട്ട് മൂന്നു കോഴ്‌സുകളാണുള്ളത്. 

1. ഏറോ സ്‌പേസ് എന്‍ജിനീയറിങ്, 2. ഏവിയോണിക്‌സ്: (നാലു വര്‍ഷ ബി.ടെക് പ്രോഗ്രാമുകള്‍) 
3. പഞ്ചവത്സര ബി.ടെക്/എം.എസ്/എം.ടെക്: എന്‍ജിനീയറിങ് ഫിസിക്‌സില്‍ ബി.ടെക്കിനുശേഷം ഒരു വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് സയന്‍സ്/മാസ്റ്റര്‍ ഓഫ് ടെക്‌നോളജി കോഴ്‌സുകള്‍(സ്‌പെഷലൈസേഷന്‍)

എംഎസ്: ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ്, സോളിഡ്‌സ്റ്റേറ്റ് ഫിസിക്‌സ്. 
എം.ടെക്: എര്‍ത്ത് സിസ്റ്റം സയന്‍സ്, ഓപ്റ്റിക്കല്‍ എന്‍ജിനീയറിങ് 

യോഗ്യത

പ്ലസ് ടു വിജയം (വിഷയങ്ങള്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്). അംഗീകൃത സംസ്ഥാന/കേന്ദ്ര ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷകള്‍, വി.എച്ച്.എസ്.ഇ., NIOS പരീക്ഷകള്‍ എന്നിവ, അംഗീകൃത പരീക്ഷകളില്‍പ്പെടുന്നു. പ്രായം: 1993 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. എന്നാല്‍, 1988 ഒക്ടോബര്‍ ഒന്നിനോ, ശേഷമോ ജനിച്ച SC/ST/PD വിഭാഗക്കാരും അപേക്ഷിക്കാന്‍ അര്‍ഹരാണ്. 

ജെ.ഇ.ഇ. അഡ്വാന്‍സ്ഡ്

2018ലെ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷനില്‍ (ജെ.ഇ.ഇ. അഡ്വാന്‍സ്ഡ്), മൊത്തത്തിലും ഒരോ വിഷയത്തിലും നിശ്ചിതശതമാനം മാര്‍ക്കു വാങ്ങുന്ന, കകടഠയിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരെ മാത്രമേ പ്രവേശനത്തിനായി പരിഗണിക്കുകയുള്ളൂ. 

റാങ്ക് പട്ടിക, ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് 2018ല്‍ ലഭിക്കുന്ന മൊത്തം മാര്‍ക്കു പരിഗണിച്ചായിരിക്കും. അതുകൊണ്ട് കകടഠ പ്രവേശനം ആഗ്രഹിക്കുന്നവര്‍, ജെ.ഇ.ഇ.  മെയിന്‍ പരീക്ഷയുടെ ഒന്നാം പേപ്പര്‍ അഭിമുഖീകരിക്കണം. അതില്‍ കൂടി ജെ.ഇ.ഇ. (അഡ്വാന്‍സ്ഡ്) അഭിമുഖീകരിക്കാന്‍ അര്‍ഹതനേടണം. (2,24,000 പേര്‍ക്കേ ഈ അര്‍ഹതലഭിക്കു). ജെ.ഇ. ഇ. (അഡ്വാന്‍സ്ഡ്) ല്‍ ജനറല്‍ വിഭാഗക്കാരെങ്കില്‍, മൊത്തത്തില്‍ 20 ശതമാനവും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയിലോരോന്നിലും അഞ്ചുശതമാനവും മാര്‍ക്കുവാങ്ങണം. 

2017 പ്രവേശനം ഇങ്ങനെ

2017 ലെ പ്രവേശനത്തില്‍, വിവിധ കോഴ്‌സുകളില്‍, കാറ്റഗറികളില്‍ അവസാനമായി അലോട്ടുമെന്റ് നേടിയവര്‍ക്ക് ജെ.ഇ.ഇ. അഡ്വാന്‍സില്‍ ലഭിച്ച മാര്‍ക്ക് (ശതമാനത്തില്‍) ഇപ്രകാരമാണ്.
ഏറോസ്‌പേസ്: ജനറല്‍ - 53.83, ഒ.ബി.സി - 44.81, എസ്.സി. - 30.60, എസ്.ടി. -20.22.
ഏവിയോണിക്‌സ്: 52.19, 42.08, 27.05, 20.22. 
ഡ്യുവല്‍ ഡിഗ്രി: 54.37, 42.35, 28.96, 20.22.

ഫീസ് ഘടന

പ്രവേശനം ലഭിക്കുന്നവര്‍ ഫീസ് ഒന്നും തന്നെ ആദ്യ സെമസ്റ്ററില്‍ നല്‍കേണ്ടതില്ല. തുടര്‍ന്നുള്ള സെമസ്റ്റുകളില്‍ ഫീസ് സൗജന്യം ലഭിക്കണമെങ്കില്‍ തൊട്ടുമുമ്പുള്ള സെമസ്റ്ററില്‍ നിശ്ചിതമാര്‍ക്ക് നേടണം. വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്ററില്‍ 3000 രൂപ വരെ ബുക്ക് അലവന്‍സായും ലഭിക്കുന്നതാണ്. 

വിവരങ്ങള്‍ക്ക്: https://www.iist.ac.in/