Footwearപാദരക്ഷ-തുകലുത്പന്നങ്ങളുടെ രൂപകല്പനയും നിര്‍മാണവും വിപണനവുമടങ്ങിയ പ്രൊഫഷണല്‍ ഉന്നതവിദ്യാഭ്യാസത്തിന് അന്തര്‍ദേശീയ നിലവാരമുള്ള സ്ഥാപനമാണ് ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (FDDI).

കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിനുകീഴില്‍ 1986 ല്‍ നോയിഡ ആസ്ഥാനമായി ആരംഭിച്ച സ്ഥാപനത്തിന് രോഹത്ത്, കൊല്‍ക്കത്ത, ചെന്നൈ, ഫര്‍സത്ഗഞ്ച് (ലഖ്‌നൗ), ജോദ്പുര്‍, ഗുണ, ചിന്ത്വാര, അങ്കലേശ്വര്‍ (ഗുജറാത്ത്), ഹൈദരാബാദ്, ചണ്ഡിഗഢ്, പട്‌ന എന്നിവിടങ്ങളിലും കാമ്പസുകളുണ്ട്. ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളിലാണ് പഠനാവസരം. 

കോഴ്‌സുകള്‍

നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (BDes) കോഴ്‌സില്‍ ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍, റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മെര്‍ക്കന്‍ഡൈസ്, ലതര്‍ഗുഡ്‌സ് ആന്‍ഡ് ആക്‌സസറീസ് ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍ സ്‌പെഷലൈസ്‌ചെയ്ത് പഠിക്കാം. ബാച്ചിലേഴ്‌സ് ഡിഗ്രി കോഴ്‌സില്‍ ആകെ 1500 സീറ്റുണ്ട്. 

രണ്ടുവര്‍ഷത്തെ റെഗുലര്‍ മാസ്റ്റേഴ്‌സ് ബിരുദ പ്രോഗ്രാമുകളില്‍ (MDes)ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍, കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ (CAD), സ്‌പെഷലൈസേഷനുകളിലും എം.ബി.എ. കോഴ്‌സില്‍ റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മെര്‍ക്കന്‍ഡൈസിലുമാണ് പഠനാവസരം. ആകെ 720 സീറ്റ്. 

ഓരോ കാമ്പസിലെയും കോഴ്‌സുകളും സീറ്റുകളും www.fddiindia.com എന്ന വെബ്‌സൈറ്റിലുണ്ട്.

യോഗ്യത: BDesന് പ്ലസ്ടു/ തത്തുല്യം. 2018ല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായം: 2018 ജൂലായ് 25ന് 25 വയസ്സ്. MDesന് ഫുട്‌വെയര്‍ ഡിസൈന്‍/ എന്‍ജിനിയറിങ്/ പ്രൊഡക്ഷന്‍ ടെക്‌നോളജി/ ഫൈന്‍ ആര്‍ട്‌സ് ബിരുദം. 

MBA കോഴ്‌സിന് ബിരുദം. ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2018 സെപ്റ്റംബര്‍ 30നകം യോഗ്യത തെളിയിക്കണം. പ്രായപരിധിയില്ല. അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് പ്രാവീണ്യമുണ്ടായിരിക്കണം. 

പ്രവേശന പരീക്ഷ

 27, 28, 29 തീയതികളില്‍. കൊച്ചി പരീക്ഷാകേന്ദ്രമാണ്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയില്‍ 200 ചോദ്യങ്ങള്‍. ബാച്ചിലേഴ്‌സ് പ്രോഗ്രാമുകള്‍ക്ക് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, വെര്‍ബല്‍ എബിലിറ്റി, പൊതുവിജ്ഞാനം, ഡിസൈന്‍ അഭിരുചി എന്നിവ പരിശോധിക്കുന്ന ചോദ്യങ്ങളുണ്ടാവും.

മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ക്ക് ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് ഇംഗ്ലീഷ് കോംപ്രിഹന്‍ഷന്‍ ആന്‍ഡ് അനലിറ്റിക്കല്‍ എബിലിറ്റി, പൊതുവിജ്ഞാനം, കറന്റ് അഫയേഴ്‌സ്, മാനേജ്‌മെന്റ് അഭിരുചി എന്നിവയിലുള്ള അറിവ് പരിശോധിക്കുന്ന ചോദ്യങ്ങളാണുണ്ടാവുക. മേയ് 21ന് ഫലം പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് ഒന്നിന് ക്ലാസ് ആരംഭിക്കും. പ്ലേസ്‌മെന്റ് പഠിച്ചിറങ്ങുന്നവര്‍ക്ക് Adidas, Puma, Action, Bata India Ltd, Reebok, Carlton, Euro Footwear, Max life tSyle, Khadims തുടങ്ങി വമ്പന്‍ കമ്പനികളില്‍ പ്ലേസ്‌മെന്റ് സാധ്യതയുണ്ട്.  

അപേക്ഷ

അപേക്ഷഓണ്‍ലൈനായി www.fddiindia.com എന്ന വെബ്‌സൈറ്റിലൂടെ ഏപ്രില്‍ രണ്ടുവരെ രജിസ്റ്റര്‍ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. ഒന്നിലധികം പ്രോഗ്രാമുകള്‍ക്ക് ഒറ്റ അപേക്ഷമതി. ഫീസ് BDes ന് നോയിഡ കാമ്പസില്‍ ട്യൂഷന്‍ഫീസ് ഉള്‍പ്പെടെ ഒന്നാം സെമസ്റ്ററില്‍ മൊത്തം 91,400 രൂപയും രണ്ട് മുതല്‍ എട്ടുവരെയുള്ള സെമസ്റ്ററുകളില്‍ 76,400 രൂപ വീതവും. മറ്റ് കാമ്പസുകളില്‍ യഥാക്രമം 71,400 രൂപ, 56,400 രൂപ. മാസ്റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാമിന് നോയിഡ കാമ്പസില്‍ ഒന്നാം സെമസ്റ്ററില്‍ 1,06,400 രൂപയും രണ്ടുമുതല്‍ നാലുവരെയുള്ള സെമസ്റ്ററില്‍ ഓരോന്നിലും 91,400 രൂപയും. മറ്റ് കാമ്പസുകളില്‍ യഥാക്രമം 86,400 രൂപ, 71,400 രൂപ. പുറമേ നോയിഡയില്‍ 24,000 രൂപയും മറ്റ് കാമ്പസുകളില്‍ 18,000 രൂപയുമാണ് ഹോസ്റ്റല്‍ഫീസ്.