വ്യോമയാന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാദമിയില്‍ 2017-18 വര്‍ഷങ്ങളില്‍ ആരംഭിക്കുന്ന കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. 

യാത്രാ, ചരക്കുവിമാനങ്ങൾ പറപ്പിക്കുവാനാവശ്യമായ ലൈസന്‍സാണ് commercial Piolt licence (CPL). ആകെ 150 സീറ്റുകളാണുള്ളത്. 

യോഗ്യത

10+2 തലത്തില്‍ ഇംഗ്ലീഷില്‍ ജയിച്ചിരിക്കുകയും മാത്തമാറ്റിക്‌സിനും ഫിസിക്‌സിനും കൂടി 55 ശതമാനം മാര്‍ക്ക് മൊത്തത്തില്‍ നേടിയിരിക്കുകയും വേണം. 17 വയസ്സ് ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.

എഴുത്തു പരീക്ഷ, മെയ് 14ന് നടക്കും. 

പരീക്ഷ കേന്ദ്രങ്ങള്‍: എറണാകുളം, തിരുവനന്തപുരം

പ്രവേശന രീതി

എഴുത്തുപരീക്ഷ, വൈവ/ഇന്റര്‍വ്യൂ, പൈലറ്റ് അഭിരുചി പരീക്ഷ എന്നിവ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉണ്ടാകും. 

പരീക്ഷയ്ക്ക് പ്ലസ് ടു നിലവാരത്തിലുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളാകും ഉണ്ടാവുക. ജനറല്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, റീസണിങ്, കറന്റ് അഫയേഴ്സ് എന്നിവയില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. നെഗറ്റീവ് മാര്‍ക്ക് ഇല്ല. ഈ ടെസ്റ്റില്‍ കിട്ടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകരെ അടുത്തഘട്ടത്തിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും.

ഓണ്‍ലൈന്‍ അപേക്ഷ, ബാങ്ക് ചെലാന്‍ വഴി ഫീസടച്ച്, ഏപ്രില്‍ 12 വരെ നല്‍കാം. ഓണ്‍ലൈന്‍ രീതിയില്‍ ഫീസടച്ച്, ഓണ്‍ലൈനായി അപേക്ഷിക്കാന്‍, ഏപ്രില്‍ 22 വരെ സമയമുണ്ട്. 

യോഗ്യതാപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശനം നേടുന്ന വേളയില്‍ അവര്‍ യോഗ്യത തെളിയിക്കണം. 

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://igrua.gov.in/How%20to%20Apply.htm