സിനിമക്കമ്പക്കാർക്ക് കൊൽക്കത്തയിലെ സത്യജിത്റായ്‌ ഫിലിം ആൻഡ്‌ ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം. സിനിമ, ടെലിവിഷൻ പി.ജി. കോഴ്‌സുകളിലേക്ക് മെയ് 10 വരെ അപേക്ഷിക്കാം. കേന്ദ്ര സർക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്. www.srfti.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

ടെലിവിഷൻ കോഴ്‌സുകൾ‍ (രണ്ടുവർഷത്തെ പി.ജി.പ്രോഗ്രാം സ്പെഷ്യലൈസേഷനുകൾ): റൈറ്റിങ് ഫോർ ഇലക്‌ട്രോണിക് ആൻഡ്‌ ഡിജിറ്റൽ മീഡിയ, ഇലക്‌ട്രോണിക് ആൻഡ്‌ ഡിജിറ്റൽ മീഡിയ മാനേജ്‌മെന്റ്, വീഡിയോഗ്രാഫി ഫോർ ഇലക്‌ട്രോണിക് ആൻഡ്‌ ഡിജിറ്റൽ മീഡിയ, പ്രൊഡ്യൂസിങ് ഫോർ ഇലക്‌ട്രോണിക് ആൻഡ്‌ ഡിജിറ്റൽ മീഡിയ, എഡിറ്റിങ് ഫോർ ഇലക്‌ട്രോണിക് ആൻഡ്‌ ഡിജിറ്റൽ മീഡിയ, സൗണ്ട് ഫോർ ഇലക്‌ട്രോണിക് ആൻഡ്‌ ഡിജിറ്റൽ മീഡിയ. ഓരോ സ്പെഷ്യലൈസേഷനിലും 5 സീറ്റ് വീതം. 

സിനിമ കോഴ്‌സുകൾ: (മൂന്നുവർഷത്തെ പോസ്റ്റ്ഗ്രാജ്യുവേറ്റ് പ്രോഗ്രാം സ്പെഷ്യലൈസേഷനുകൾ): ഡയറക്ഷൻ ആൻഡ്‌ സ്‌ക്രീൻപ്ലേ റൈറ്റിങ്‌, പ്രൊഡ്യൂസിങ് ഫോർ ഫിലിം ആൻഡ്‌ ടെലിവിഷൻ, സൗണ്ട് റിക്കോർഡിങ് ആൻഡ്‌ ഡിസൈൻ, സിനിമാട്ടോഗ്രാഫി, എഡിറ്റിങ്, ആനിമേഷൻ സിനിമ. ഓരോന്നിലും 12 സീറ്റ്. രണ്ട് സീറ്റ് വീതം വിദേശവിദ്യാർഥികൾക്കാണ്. ഫീസ്: സെമസ്റ്റർ ട്യൂഷൻ ഫീസ് 27,500 രൂപ വീതം. അഡ്മിഷൻ സമയത്ത് ട്യൂഷൻ ഫീസ് ഉൾപ്പെടെ 81,750 രൂപ അടയ്ക്കണം. തുടർന്നുള്ള സെമസ്റ്ററുകളിൽ വിവിധ ഇനങ്ങളിലായി 32,750 രൂപ ഫീസ് അടയ്ക്കേണ്ടിവരും.

വിലാസം: satyajit Ray Film and Television Institute, EM Bypass Road, P.O. Panchasagar, Kolkata-700094. വെബ്‌സൈറ്റ്: www.srfti.ac.in ഇമെയിൽ:admission17@srfti.ac.in

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം. ആനിമേഷൻ സിനിമ കോഴ്‌സിൽ പ്രവേശനത്തിന് ഡ്രോയിങ് പ്രാവീണ്യം കൂടി വേണം.

എഴുത്തുപരീക്ഷ: മെയ് 21-ന്. തിരുവനന്തപുരവും പരീക്ഷാ കേന്ദ്രമാണ്. ഫലം ജൂൺ 23-ന്.  യോഗ്യത നേടുന്നവരെ അഭിരുചി വിലയിരുത്തുന്നതിനുള്ള ഓറിയന്റേഷൻ കോഴ്‌സിന് വിധേയമാക്കും. തുടർന്നാണ് ഇന്റർവ്യൂ. ഇവ ജൂലായ് 10 മുതൽ 31 വരെ നടക്കും.