Silverbulletകൊച്ചി: എന്‍ജിനീയറിങ്, മെഡിക്കല്‍ ഓണ്‍ലൈന്‍ എന്‍ട്രന്‍സ് കോച്ചിങ് കോഴ്‌സുകള്‍ പഠിക്കാന്‍ ക്രിസ്മസ് പുതുവത്സര ഓഫറായി silverbullet.in 50 ശതമാനം ഫീസിളവ് നല്‍കുന്നു. ജനുവരി ഒന്നിനുമുന്‍പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും.
 
KEAM, NEET, JEE Main, AIIMS, BITSAT, JIPMER എന്നീ പ്രവേശനപരീക്ഷകള്‍ക്ക് ഏറ്റവും മികച്ചരീതിയില്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതിനായി മാതൃഭൂമി തയ്യാറാക്കിയിട്ടുള്ള ഓണ്‍ലൈന്‍ പരിശീലന പദ്ധതിയാണ് സില്‍വര്‍ ബുള്ളറ്റ്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ സിലബസ് പ്രകാരമാണ് കോഴ്‌സ് കണ്ടന്റ് തയ്യാറാക്കിയത്. പാഠ്യപദ്ധതി വിദ്യാര്‍ഥികളിലെ പ്രോബ്ലം സോള്‍വിങ് സ്‌കില്‍ വികസിപ്പിക്കുന്നതിന് സഹായിക്കും.

എല്ലാ അധ്യായങ്ങളുടെയും പ്രധാന ഭാഗങ്ങള്‍ അടങ്ങിയ ലെസണ്‍ സമ്മറി, കോണ്‍സെപ്റ്റസ് എളുപ്പത്തില്‍ പഠിക്കാനായി ഫ്‌ളാഷ് കാര്‍ഡുകള്‍, ഓര്‍ത്തിരിക്കേണ്ട പ്രധാന ഇക്വേഷനുകള്‍, പ്രോബ്ലം സോള്‍വിങ് പരിശീലനം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
ഓരോ അധ്യായത്തിന്റെയും പരീക്ഷയ്ക്കുപുറമേ ക്യുമുലേറ്റിവ്, റിവിഷന്‍ ടെസ്റ്റ് പേപ്പറുകളും മാതൃകാപരീക്ഷകളും കോഴ്‌സിന്റെ ഭാഗമാണ്. പ്രവേശനപ്പരീക്ഷ എഴുതുന്നതിലെ വേഗവും കൃത്യതയും വര്‍ധിപ്പിക്കാന്‍ സില്‍വര്‍ബുള്ളറ്റ് വഴിയുള്ള പരിശീലനം സഹായിക്കും. രജിസ്‌ട്രേഷന്‍: www.silverbullet.in സഹായങ്ങള്‍ക്ക്: 7511141888.