ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ 180 എം.ബി.ബി.എസ് സീറ്റുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. കണ്ണൂരിലെ 150 ഉം കരുണയിലെ 30 ഉം സീറ്റുകളാണ് റദ്ദാക്കിയത്.  

ഇരു കോളേജുകളും സമര്‍പ്പിച്ച രേഖകള്‍ കൃത്രിമമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ കോളേജുകള്‍ക്കെതിരെ കേസെടുക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഈ അധ്യയന വര്‍ഷം ഇ കോളേജുകളിലെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും.

ഇരുകോളേജുകളും പ്രവേശന നടപടികള്‍ അട്ടിമറിച്ച് പ്രവേശനം നടത്തിയെന്ന് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുകോളേജുകളുടെയും പ്രവേശന നടപടികള്‍ റദ്ദുചെയ്തത്.