തിരുവനന്തപുരം: പി.ജി മെഡിക്കല്‍ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും, തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ (ആര്.സി.സി)ലേയും പി.ജി മെഡിക്കല്‍ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലെ സീറ്റിലേക്കാണ് പ്രവേശനം.
അലോട്ട്മെന്റ് മെമോ പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റില്‍ നിന്ന് (www.cee.kerala.gov.in) ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ള ഫീസ് ഏപ്രില്‍ 17 മുതല്‍ 22 വരെയുള്ള തീയതികളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ (നേരത്തെ SBT ശാഖകളായിരുന്നവ) അല്ലെങ്കില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് ആയോ അടയ്ക്കേണ്ടതാണ്. ഈ ബാങ്ക് ശാഖകളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 22 വൈകുന്നേരം 5 മണിക്ക് മുന്‍പ് ബന്ധപ്പെട്ട മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടണം.