ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) റിപ്പോര്‍ട്ടില്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്‌സി)ഒന്നാം സ്ഥാനത്ത്. മദ്രാസ്, ബോംബെ, ഖരക്പുര്‍, ഡല്‍ഹി എന്നീ ഐഐടികള്‍ ഒന്ന് മുതല്‍ നാല് റാങ്കുകള്‍ നേടി. 

ആദ്യ 100 എണ്ണത്തില്‍ കേരളത്തില്‍ നിന്ന്, കേരള സര്‍വകലാശാല (47), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം (56), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (85), കാലിക്കറ്റ്‌ സര്‍വകലാശാല (93) തുടങ്ങിയവ ഇടംനേടി. 

സര്‍വകലാശാല

1. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബെംഗളൂരു
2. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ഡല്‍ഹി
3. ബനാറസ് ഹിന്ദു സര്‍വകലാശാല, വാരണാസി
4. ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ് സയന്റിഫിക് റിസര്‍ച്ച്, ബെംഗളൂരു
5. ജാദവ്പുര്‍ സര്‍വകലാശാല

  • കേരള സര്‍വകലാശാല (29), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം (35), കാലിക്കറ്റ് സര്‍വകലാശാല (57), എംജി സര്‍വകലാശാല (57), കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (86)

 

എന്‍ജിനീയറിങ്

1. ഐഐടി, മദ്രാസ്
2. ഐഐടി, ബോംബെ
3. ഐഐടി, ഖരക്പുര്‍
4. ഐഐടി ഡല്‍ഹി
5. ഐഐടി കാണ്‍പുര്‍

  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപും (28), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോഴിക്കോട് (44), കോളജ് ഓഫ് എന്‍ജിനീയറിങ്, തിരുവനന്തപുരം (93)

 

മാനേജ്‌മെന്റ്

1. ഐഐഎം, അഹമ്മദാബാദ്
2. ഐഐഎം, ബെംഗളൂരു
3. ഐഐഎം, കൊല്‍ക്കത്ത
4. ഐഐഎം, ലക്‌നൗ
5. ഐഐഎം, കോഴിക്കോട്