Computerആലപ്പുഴ: മെഡിക്കൽ പ്രവേശനത്തിന് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് എട്ട് കാര്യങ്ങളിൽ ഓൺലൈൻ അപേക്ഷയിൽ തിരുത്തൽവരുത്താം.

സി.ബി.എസ്.ഇ. പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  തിരിച്ചറിയൽരേഖ, ജനനത്തീയതി, ലിംഗം, സംസ്ഥാന കോഡ്, വിഭാഗം, ഭിന്നശേഷി, തിരഞ്ഞെടുക്കുന്ന ഭാഷ, പരീക്ഷാകേന്ദ്രം എന്നിവയിൽ  തെറ്റുണ്ടെങ്കിൽ തിരുത്താം.

ഇത് ഒറ്റത്തവണമാത്രമേ അനുവദിക്കുകയുള്ളൂ. 12-ന് അർധരാത്രിവരെയാണ് തിരുത്തുന്നതിന് സമയം. വിവരങ്ങൾ www.cbse.nic.in  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.