medicalതിരുവനന്തപുരം: കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെയും സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെയും സീറ്റുകളിലേയ്ക്ക് 2017-18 അദ്ധ്യയന വര്‍ഷത്തെ വിവിധ പി.ജി മെഡിക്കല്‍/പി.ജി ഡെന്റല്‍ കോഴ്‌സുകളിലേയ്ക്കുളള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ 15.03.2017 വൈകുന്നേരം 5 മണി വരെ സമര്‍പ്പിക്കാം. 

പ്രവേശനത്തിനായി www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി
ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനും ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുന്നതിനും 15.03.2017 വൈകുന്നേരം 5 മണി വരെ സമയമുണ്ട്.