teacherന്യൂഡൽഹി: രാജ്യത്തെ ഇരുന്നൂറോളം കേന്ദ്രീയവിദ്യാലയങ്ങളിലും 125 നവോദയ വിദ്യാലയങ്ങളിലും പ്രധാനാധ്യാപകരില്ലെന്ന് റിപ്പോർട്ട്. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളിൽ പ്രൈമറി ക്ലാസുകളിലേതുൾപ്പെടെ പതിനായിരത്തിലേറെ അധ്യാപകരുടെയും കുറവുണ്ടെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 

കേന്ദ്രീയവിദ്യാലയങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കേന്ദ്രീയവിദ്യാലയ സംഗാതൻറെ വാർഷികറിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.  ആകെയുള്ള 1,081 പ്രിൻസിപ്പൽ തസ്തികകളിൽ 200 എണ്ണമാണ് ഒഴിഞ്ഞുകിടക്കുന്നത്. 113 വൈസ് പ്രിൻസിപ്പൽ തസ്തികകളിലും ആളില്ല. നവോദയ വിദ്യാലയങ്ങളിൽ ആകെ 589 പ്രിൻസിപ്പൽ തസ്തികകൾ ഉള്ളതിൽ 125 എണ്ണത്തിലും ആളില്ല. 53 സ്കൂളുകളിലാണ് വൈസ് പ്രിൻസിപ്പൽ ഇല്ലാത്തത്.