entrance
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സര്‍ക്കാര്‍/എയ്ഡഡ് ആയുര്‍വേദ, ഹോമിയോ കോളേജുകളിലേക്കും അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്‌സുകളിലേക്കുമുള്ള അവസാനഘട്ട ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും.

ഈ അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അവരവരുടെ ഹോംപേജില്‍ ലഭ്യമാക്കിയ Confirm ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം.