Silverbulletഒരു മാസം മുമ്പ്

  • എന്‍ട്രന്‍സ് പരീക്ഷകളില്‍ പലപ്പോഴും പഴയ ചോദ്യപ്പേപ്പറില്‍ നിന്നുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു ചോദിക്കാറുണ്ട്. അതുകൊണ്ട് അവ ഉപയോഗിച്ച് പരീക്ഷ എഴുതി പ്രാക്ടീസ് ചെയ്യുന്നത് നല്ലതാണ്.
  • തിയറിയിലും ന്യൂമെറിക്കലിലും ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. 
  • ന്യൂമെറിക്കല്‍ സോള്‍വിംഗ് എബിലിറ്റി വര്‍ധിപ്പിക്കുവാന്‍ സഹായിക്കുന്ന വിധത്തിലുള്ളവ ധാരാളമായി ചെയ്തുപഠിക്കുക.  
  • പ്രധാനപ്പെട്ട കണ്‍സെപ്റ്റുകളും ഫോര്‍മുലകളും ആവര്‍ത്തിച്ചു പഠിക്കുക. അവ ഹൃദിസ്ഥമാക്കുക. അപ്പോള്‍ അധികം ആലോചിക്കാതെ തന്നെ, വളരെ പെട്ടെന്ന് ഉത്തരങ്ങള്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തും. ഇതുപോലുള്ള പഠനത്തിന് www.silverbullet.in എന്ന വെബ്‌സൈറ്റ് വളരെ സഹായകരമാണ്.

 

ഒരാഴ്ച മുമ്പ്

  • പോസിറ്റീവായി ചിന്തിക്കുക, നിങ്ങളുടെ ലക്ഷ്യം നേടുന്നതായി മന    സില്‍ കാണുക. 
  • ഏറ്റവും ചിട്ടയോടെ പഠിച്ച കാര്യങ്ങളെല്ലാം ആവര്‍ത്തിച്ചു പഠിക്കുക.
  • പഴയ ചോദ്യപ്പേപ്പറുകള്‍ ഉപയോഗിച്ച് പ്രാക്ടീസ് ചെയ്യുന്നത് തുടരുക.
  • പരീക്ഷ എഴുതുന്ന മറ്റു കുട്ടികളുമായി അനാവശ്യമായി താരതമ്യം ചെയ്യാതെ, ടെന്‍ഷന്‍ അടിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 

 

ഒരു ദിവസം മുമ്പ്

  • പരീക്ഷയുടെ തലേന്ന് വൈകിട്ട് അമിതാഹാരം ഒഴിവാക്കുക. 
  • മുമ്പ് പഠിച്ചിട്ടുള്ള ഭാഗങ്ങള്‍ മാത്രമേ പരീക്ഷയുടെ തലേന്ന് പഠിക്കാവൂ. ഒരിക്കലും പുതിയ ഭാഗം പഠിക്കാന്‍ ശ്രമിക്കരുത്. അത് സമയനഷ്ടവും ടെന്‍ഷനും ഉണ്ടാക്കും. 
  • ടിവി കാണുന്നുണ്ടെങ്കില്‍ നിങ്ങളെ അസ്വസ്ഥരാക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്ന പരിപാടികള്‍ പരീക്ഷയുടെ തലേ ദിവസം കാണാതിരിക്കുക.
  • പരീക്ഷാസെന്ററില്‍ ഒരു മണിക്കൂര്‍ മുമ്പ് എത്തുന്ന വിധത്തില്‍ യാത്രക്കാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുക. 
  • പിറ്റേന്ന് കൊണ്ടുപോകാനുള്ള അഡ്മിറ്റ് കാര്‍ഡ്, പേന, പെന്‍സില്‍, ഇറേസര്‍ തുടങ്ങിയവയെല്ലാം എടുത്തു വയ്ക്കുക. അപ്പോള്‍ ഓരോന്നും തിരഞ്ഞ് രാവിലെ സമയം നഷ്ടപ്പെടില്ല. ഒന്നും മറന്നു പോകുകയുമില്ല.
  • ഉത്കണ്ഠകൊണ്ടും യാത്രാക്ഷീണം കൊണ്ടും തലവേദനയും മറ്റും ഉണ്ടായേക്കാം. അതുമുന്നില്‍ കണ്ട് ആവശ്യമെങ്കില്‍ ഉപയോഗിക്കാനുള്ള മരുന്നുകള്‍ കയ്യില്‍ കരുതുന്നത് നല്ലതാണ്.
  • പരീക്ഷയുടെ തലേദിവസം നന്നായി ഉറങ്ങുക. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് 6 8 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. അപ്പോഴാണ് തലച്ചോറ് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുക. 

 

പരീക്ഷാദിവസം 

  • അഡ്മിറ്റ് കാര്‍ഡ് അടക്കം ആവശ്യമുള്ളതെല്ലാം എടുത്തിട്ടുണ്ടെന്ന് ഒരിക്കല്‍ കൂടി ഉറപ്പാക്കുക. ഒരു മണിക്കൂര്‍ മുമ്പ് സെന്ററില്‍ എത്താന്‍ പാകത്തിന് വീട്ടില്‍ നിന്നു പുറപ്പെടുക. 
  • പരീക്ഷാഹോളില്‍ കയറുന്നതിനു മുമ്പും പരീക്ഷ എഴുതിത്തുടങ്ങുന്നതിനു മുമ്പും മനസ് ശാന്തമാക്കാന്‍ ശ്രമിക്കുക. രണ്ടുമൂന്നു തവണ റിലാക്‌സ് ചെയ്യുക. 
  • ചോദ്യപ്പേപ്പര്‍ കിട്ടിയാല്‍ ആദ്യം തന്നെ ജനറല്‍ ഇന്‍സ്ട്രക്ഷന്‍ വായിച്ചു മനസിലാക്കുക
  • ആന്‍സര്‍ ഷീറ്റ് വിതരണം ചെയ്യുന്ന സമയത്ത് എക്‌സാമിനറെ കാണിക്കാന്‍ പാകത്തില്‍ അഡ്മിറ്റ് കാര്‍ഡ് മേശയില്‍ എടുത്തുവയ്ക്കുക. 
  • ഉത്തരം എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് ചോദ്യങ്ങള്‍ വായിച്ച്, എളുപ്പമുള്ളതും പ്രയാസമുള്ളതും ഏതെന്നു മനസിലാക്കുക. ആദ്യം എളുപ്പമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക. പെട്ടെന്ന് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് അവസാനം ഉത്തരം നല്‍കുന്നതാണ് നല്ലത്. 
  • നെഗറ്റീവ് മാര്‍ക്കുള്ളതിനാല്‍ ശരിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം പ്രയാസമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ് പ്രായോഗികം.
  • റഫ് വര്‍ക്കുകള്‍ അതിനായി തന്നിട്ടുള്ള സ്ഥലത്ത് മാത്രം ചെയ്യുക. 
  • ഒരു പേപ്പറിന്റെ പരീക്ഷ തീര്‍ന്നാല്‍ അതേക്കുറിച്ച് കൂടുതല്‍ ആലോചിച്ചോ ചര്‍ച്ച ചെയ്‌തോ സമയം കളയാതെ അടുത്ത പരീക്ഷയ്ക്കായി ഒരുങ്ങുക.
  • ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക.

 

Silverbullet