കാസര്‍കോട്ടെ കേന്ദ്രസര്‍വകലാശാലാ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. പെരിയ ഗ്രാമത്തിലാണ് ആസ്ഥാന കാമ്പസ്. കാസര്‍കോടിനടുത്ത് വിദ്യാനഗര്‍, കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് എന്നിവിടങ്ങളിലും പെരിയക്കടുത്ത് കുണിയയിലും പഠനകേന്ദ്രങ്ങളുണ്ട്. പത്തനംതിട്ട തിരുവല്ലയിലാണ് നിയമപഠനകേന്ദ്രം. ബിരുദകോഴ്‌സായ ബി.എ. ഇന്റര്‍നാഷണല്‍ പഠിപ്പിക്കുന്ന കേന്ദ്രം തിരുവനന്തപുരത്ത് ജഗതിയിലാണ്.

യോഗ്യത

ബിരുദ കോഴ്‌സിന്: 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള 12ാം ക്ലാസ് വിജയം. എം.എ., എം.എഡ്., എം.എസ്.ഡബ്ല്യു.: അതത് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം.

എം.എസ്‌സി.: അതത് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം.

പിഎച്ച്.ഡി.: 55 ശതമാനം മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദം.

പ്രായം: ബിരുദത്തിന് ചേരുന്നവര്‍ക്ക് 21. പി.ജി.ക്ക് 25. 01.07.2017 അനുസരിച്ചാണ് പ്രായം കണക്കാക്കുക.

പ്രവേശനപരീക്ഷ ഏഴു കേന്ദ്രങ്ങളിലായാണ് നടക്കുക. കാസര്‍കോട് ചിന്മയ സ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോഴിക്കോട്‌നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂള്‍, ഇടപ്പള്ളി എം.ജി. യൂണിവേഴ്‌സിറ്റി റീജ്യണല്‍ സെന്റര്‍, കോട്ടയം ബി.സി.എം. കോളേജ്, തിരുവനന്തപുരം തൈക്കാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ജൂണ്‍ ഏഴിന് ഫലം പ്രസിദ്ധീകരിക്കും. ഇക്കുറി പിഎച്ച്.ഡി.യിലും പൊതുപ്രവേശന പരീക്ഷയുണ്ട്.

അപേക്ഷ

ഓണ്‍ലൈനില്‍ അപേക്ഷിക്കണം. മാര്‍ച്ച് 20 മുതല്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 14 ആണ് അവസാനതീയതി www.cucet2017.co.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ ലഭിക്കും. www.cukerala.ac.in എന്ന വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ലഭിക്കും. ഇത്തവണ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എം.എന്‍. മുഹമ്മദുണ്ണി അലിയാസ് മുസ്തഫ അറിയിച്ചു. ഇമെയില്‍ വഴി വിവരങ്ങള്‍ ആരായാം. വിലാസം:exam.cuk@gmail.com.

കേരളത്തിലേതടക്കം രാജ്യത്തെ 11 കേന്ദ്രസര്‍വകലാശാലകളിലേക്ക് പ്രവേശനം നേടാനുള്ളതുകൂടിയാണ് ഈ പരീക്ഷ. അതായത് പ്രവേശനപ്പരീക്ഷയില്‍ വിജയിക്കുന്നവര്‍ രാജസ്ഥാന്‍, തമിഴ്‌നാട്, ജമ്മു, കര്‍ണാടക, പഞ്ചാബ്, ഹരിയാണ, കശ്മീര്‍, സൗത്ത് ബിഹാര്‍, ജാര്‍ഖണ്ഡ്, അലഹബാദ് എന്നീവിടങ്ങളിലെ കേന്ദ്രസര്‍വകലാശാലയില്‍ക്കൂടി പ്രവേശനത്തിന് അര്‍ഹരായിരിക്കും. 

രാജസ്ഥാന്‍ കേന്ദ്രസര്‍വകലാശാലയാണ് ഇത്തവണത്തെ പ്രവേശനപ്പരീക്ഷ കോഓര്‍ഡിനേറ്റ് ചെയ്യുന്നത്. ഒരാള്‍ക്ക് ഒമ്പതുവിഭാഗത്തിലേക്ക് അപേക്ഷിക്കാം... മൂന്നു സര്‍വകലാശാല ഓപ്ഷന്‍ കൊടുക്കാം. പരീക്ഷാസംബന്ധമായ സംശയങ്ങള്‍ ഓഫീസ് സമയങ്ങളില്‍ ഫോണിലൂടെയും ദൂരീകരിക്കാം. ഫോണ്‍: 04672232419

ഒരു ബിരുദകോഴ്‌സും 21 പി.ജി. കോഴ്‌സുകളും 17 പിഎച്ച്.ഡി. കോഴ്‌സുകളുമാണിവിടെയുള്ളത്. ജിയോളജിയില്‍ പി.ജി. കോഴ്‌സ് ഇത്തവണത്തെ പ്രത്യേകതയാണ്. ഇതില്‍ പിഎച്ച്.ഡി. കോഴ്‌സുമുണ്ട്.

കോഴ്‌സുകള്‍

ബിരുദം:  ബി.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ്.   

പി.ജി.: എം.എ. ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ആന്‍ഡ് കംപാരിറ്റീവ് ലിറ്ററേച്ചര്‍, ഹിന്ദി ആന്‍ഡ് കംപാരിറ്റീവ് ലിറ്ററേച്ചര്‍, ലിങ്ഗ്വിസ്റ്റിക് ആന്‍ഡ് ലാംഗ്വേജ് ടെക്‌നോളജി, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ്,

എം.എസ്.ഡബ്ല്യു., എം.എഡ്., എം.എസ്‌സി:  ആനിമല്‍ സയന്‍സ്, ബയോകെമിസ്ട്രി ആന്‍ഡ് മോളിക്കുലര്‍ ബയോളജി, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിനോമിക് സയന്‍സ്, ജിയോളജി, മാത്തമാറ്റിക്‌സ്, പ്ലാന്റ് സയന്‍സ്, ഫിസിക്‌സ്

എല്‍.എല്‍.എം.

മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്

പിഎച്ച്.ഡി കോഴ്‌സ്: ഇക്‌ണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി ആന്‍ഡ് കംപാരിറ്റീവ് ലിറ്ററേച്ചര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ്, മലയാളം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, എജ്യുക്കേഷന്‍, ബയോകെമിസ്ട്രി ആന്‍ഡ് മോളിക്കുലര്‍ ബയോളജി, കംപ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിനോമിക്ക് സയന്‍സ് ജിയോളജി, മാത്തമാറ്റിക്‌സ്, പ്ലാന്റ് സയന്‍സ്, ലോ, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് കമ്യൂണിറ്റി മെഡിസിന്‍.