തിരുവനന്തപുരം: ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി എന്നീ മെഡിക്കല്‍ കോഴ്‌സുകളിലേക്കും, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്‌സുകളിലേക്കുമുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തിയ വിദ്യാര്‍ഥികളെ മാത്രമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചത്.

അലോട്ട്‌മെന്റ് സംബന്ധിച്ച വിവരം വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. വിശദവിവരങ്ങളും മുകളില്‍പ്പറഞ്ഞ വെബ്‌സൈറ്റില്‍ ലഭിക്കും. ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍: 0471 2339101, 2339102, 2339103, 2339104.