തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ഐ.എം.കെ.യിലേക്കും സര്‍വകലാശാല നേരിട്ടുനടത്തുന്ന യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (യു.ഐ.എം.) വര്‍ക്കല, അടൂര്‍, ആലപ്പുഴ, കുണ്ടറ, കൊല്ലം, പുനലൂര്‍, പൂജപ്പുര സെന്ററുകളിലേക്കും ഫുള്‍ടൈം എം.ബി.എ. കോഴ്‌സിന് ചേരുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 30 വരെ നല്‍കാം.

കേരള സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. എം.ബി.എ. പ്രവേശനപരീക്ഷയായ കെ-മാറ്റ്, ഏപ്രില്‍ രണ്ടിന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. അതിലേക്കുള്ള അപേക്ഷയുടെ അവസാന തീയതി മാര്‍ച്ച് 18 ആണ്. ഡിഗ്രി അവസാന വര്‍ഷ/സെമസ്റ്റര്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.