ബിരുദാനന്തര ബിരുദ മെഡിക്കല്‍/ ഡെന്റല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയിലെ ന്യൂനതകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പരിഹരിക്കാം. അപേക്ഷാര്‍ത്ഥികള്‍ക്ക് മേല്‍ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള PGM2017-Candidate Portal'/'MDS 2017-Candidate Portal' എന്ന ലിങ്കില്‍ ക്‌ളിക്ക് ചെയ്ത് ആപ്‌ളിക്കേഷന്‍ നമ്പരും പാസ്വേഡും നല്‍കി ഹോം പേജില്‍ പ്രവേശിച്ചതിനുശേഷം Memo എന്ന മെനു ഐറ്റം ക്‌ളിക്ക് ചെയ്ത് ന്യൂനതകള്‍ പരിശോധിക്കാവുന്നതാണ്. ന്യൂനതകള്‍ പരിഹരിക്കുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍/ അനുബന്ധ രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യുന്നതിനും മാര്‍ച്ച് 20 വൈകുന്നേരം 5 മണിവരെ സമയമുണ്ട്.