എല്‍എല്‍.എം. കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ മാര്‍ച്ച് 17ന് തുടങ്ങും.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ 17 മുതല്‍ 20ന് വൈകീട്ട് 5 വരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 22 മുതല്‍ 25 വരെ കോളേജുകളില്‍ പ്രവേശനം നേടണം.