ജാതി / മതം ചോദിക്കരുത്, പറയരുത്..?

Published on  17 Apr 2012
പൊതുപ്രവര്‍ത്തനത്തില്‍ ജാതി, മതം തുടങ്ങിയ വിഷയങ്ങള്‍ വലിച്ചിടാതിരിക്കുക, ആ രീതിയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്താതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒരു പെരുമാറ്റച്ചട്ടം പോലെ മലയാളികള്‍ പതിറ്റാണ്ടുകളായി പിന്‍തുടരുന്ന ശീലമാണ്. പക്ഷേ ഇത്തവണത്തെ മന്ത്രിസഭാ വികസനത്തോടനുബന്ധിച്ച് പതിവിനു വിപരീതമായി സാമുദായിക/വര്‍ഗീയ പ്രാതിനിധ്യത്തെ പറ്റി എല്ലാവരും സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു - മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പോലും. എന്താണിത് നല്‍കുന്ന സൂചന, അല്ലെങ്കില്‍ എന്താണിതിന്റെ അര്‍ത്ഥം? കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ഗുണപരമായ മാറ്റമാണെന്ന് നിങ്ങള്‍ക്കു തോന്നുന്നുണ്ടോ?


ചര്‍ച്ചാവിഷയത്തെ കുറിച്ച് വായനക്കാര്‍ക്ക് കൂടുതല്‍ അറിവും ഉള്‍ക്കാഴ്ചയും നല്‍കുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. അഭിപ്രായമെഴുതുന്നവര്‍ അക്കാര്യം ഓര്‍ക്കണം. അസഭ്യങ്ങളും അധിക്ഷേപങ്ങളും അപ്പടി നിരസിക്കും. മംഗ്ലീഷ് വേണ്ട. മലയാളത്തില്‍തന്നെ എഴുതണം. അതിന് മലയാളം ടൈപ് റൈറ്റിങ് അറിയണമെന്നില്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടത്തണം.