എങ്ങനെയുണ്ട് യു.ഡി.എഫ്. സര്‍ക്കാര്‍?

Published on  20 Jul 2011
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി രണ്ട് മാസമായി. 'അതിവേഗം ബഹുദൂരം' എന്ന നിലപാടുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നേറുകയാണെന്ന് ഭരണപക്ഷവും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷവും പറയുന്നു. മൂലമ്പിള്ളി, മൂന്നാര്‍, സ്വാശ്രയം തുടങ്ങി പിള്ളയ്ക്ക് പരോള്‍ അനുവദിച്ചതുവരെയുള്ള നടപടികള്‍ വാര്‍ത്തകളായി. നല്ല സര്‍ക്കാരെന്ന് യു.ഡി.എഫ് പറയുന്നത് മേനി പറച്ചിലാണോ? മോശം സര്‍ക്കാരെന്ന പ്രതിപക്ഷ ആരോപണം തലനാരിഴയ്ക്ക് ഭരണം നഷ്ടപ്പെട്ട നിരാശയില്‍ നിന്ന് മുക്തിയില്ലാത്തതിനാലാണോ? നിങ്ങളെന്തു പറയുന്നു...?


ചര്‍ച്ചാവിഷയത്തെ കുറിച്ച് വായനക്കാര്‍ക്ക് കൂടുതല്‍ അറിവും ഉള്‍ക്കാഴ്ചയും നല്‍കുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. അഭിപ്രായമെഴുതുന്നവര്‍ അക്കാര്യം ഓര്‍ക്കണം. അസഭ്യങ്ങളും അധിക്ഷേപങ്ങളും അപ്പടി നിരസിക്കും. മംഗ്ലീഷ് വേണ്ട. മലയാളത്തില്‍തന്നെ എഴുതണം. അതിന് മലയാളം ടൈപ് റൈറ്റിങ് അറിയണമെന്നില്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടത്തണം.