തിരുവനന്തപുരം: മദ്രസ പഠനത്തിനെത്തിയ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് നാല് വര്‍ഷം തടവും 25,000 രൂപ പിഴയും. ചെമ്പഴന്തി സ്വദേശി ഉസ്താദ് എന്ന അബ്ദുള്‍ സത്താറിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം അധികതടവ് അനുഭവിക്കണം.
ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.പി.ഇന്ദിരയുടേതാണ് ഉത്തരവ്. മദ്രസ അധ്യാപകനായ പ്രതിയെ ഭയന്ന് കുട്ടി മതപഠനം ഉപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോവളം സി.സുരേഷ് ചന്ദ്രകുമാര്‍ ഹാജരായി.