മുംബൈ: 17  പേര്‍ കൊല്ലപ്പെട്ട പൂണൈ ജര്‍മ്മന്‍ ബേക്കറി ബോംബ് സ്‌ഫോടനം കേസില്‍ പ്രതിയായ ഹിമായത്ത് ബെയ്ഗിന്റെ വധശിക്ഷ മുംബൈ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. വധശിക്ഷ വിധിക്കപ്പെട്ട ഒരു കേസിലാണ് കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്. പ്രതിയാക്കപ്പെട്ട  ഒന്‍പത് കേസുകളില്‍ നിന്ന് കോടതി അദ്ദേഹത്തെ മോചിതനാക്കുകയും ചെയ്തിട്ടുണ്ട്.