തിരുവനന്തപുരം: പോത്തന്‍കോട്ടെ സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. ഒളിവിലായിരുന്ന പ്രതി ചന്ദ്രബാബു (43)വിനെയാണ് ബുധനാഴ്ചരാത്രി പോലീസ് പിടി കൂടിയത്.

rape
പ്രതീകാത്മക ചിത്രം

കഴിഞ്ഞമാസം സ്‌കൂളില്‍ പഠിത്തത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി അധ്യാപികയോട് പീഡനവിവരം പറയുന്നത്. അതിനുശേഷം സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് കണ്ണൂര്‍, എറണാകുളം, ചേര്‍ത്തല എന്നിവിടങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പവും ബന്ധുക്കള്‍ക്കൊപ്പവും താമസിച്ചുവരുകയായിരുന്ന പ്രതിയെ ഷാഡോ പോലീസിന്റെ സഹായത്തോടെ പള്ളുരുത്തിയില്‍ വച്ച് അറസ്റ്റ് ചെയ്തു. പോത്തന്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷാജി, എസ്.ഐ. ദീപു, എ.എസ്.ഐ. മോഹനന്‍ നായര്‍, ഫ്രാങ്കഌന്‍, താഹിറ, ഷാഡോ പോലീസ് അംഗങ്ങളായ ദിലീപ്, ഫിറോസ്, ബിജു എന്നിവര്‍ നേതൃത്വം നല്‍കി. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.