കൊല്ലം: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ പതിനാറുകാരിയെ ഗൃഹനാഥന്‍ പീഡനത്തിനിരയാക്കിയതായി പരാതി. വിളക്കുപാറ മഞ്ജു സദനത്തില്‍ ആന്റണി (65) യെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

rapeകഴിഞ്ഞദിവസം രക്ഷാകര്‍ത്താക്കളോടൊപ്പം ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നുവത്രേ പെണ്‍കുട്ടി. തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി അസ്വസ്ഥയായി കാണപ്പെട്ടതിനെത്തുടര്‍ന്ന് അമ്മ നടത്തിയ പരിശോധനയിലാണ് പീഡനത്തിനിരയായെന്ന വിവരം മനസ്സിലായത്. നേരിയതോതില്‍ ബുദ്ധിവൈകല്യമുള്ള പെണ്‍കുട്ടിയാണ്. 

രക്ഷാകര്‍ത്താക്കള്‍ ഉടന്‍തന്നെ കൊല്ലം വനിതാസെല്ലില്‍ പരാതിപ്പെടുകയായിരുന്നു. വനിതാസെല്ലിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഏരൂര്‍ എസ്.ഐ. എന്‍.രമയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിളക്കുപാറയിലെത്തി വീട്ടില്‍നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വകാര്യസ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ആന്റണി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.