കോഴിക്കോട്: തമിഴ്‌നാട് പോലീസ് തിരയുന്ന കേരളത്തിലുള്ള മാവോവാദികള്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഒളിവിലാണെന്ന് സൂചന. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാടുകാണി, കബനി ദളങ്ങളുടെ കീഴിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തമിഴ്നാട് പോലീസ് രണ്ടുലക്ഷംരൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടാലുടന്‍ വെടിവെയ്ക്കാനും ഉത്തരവുണ്ട്. 

കേരളത്തില്‍ ഒളിവില്‍ക്കഴിയുന്ന മാവോവാദികളുടെ വിശദാംശങ്ങളും ക്യൂബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. പത്മയുടെ ഭര്‍ത്താവ് വിവേക് 2002-ല്‍ ഊത്തങ്ങരയില്‍ ഏറ്റുമുട്ടലില്‍ പിടിക്കപ്പെട്ടു. ഇപ്പോള്‍ തമിഴ്നാട് ജയിലിലാണ്.

സംഭവത്തില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു. കാളിദാസ് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി (പി.എല്‍.ജി.എ.)യുടെ കമാന്‍ഡറാണ്. ശേഖര്‍, കാളിദാസരാജ എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെടുന്നു.

രാമനാഥപുരത്തും ധര്‍മപുരിയിലും സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതിനും ആയുധങ്ങള്‍ കൈവശംവെച്ചതിനും ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. 

arrestതിരുവള്ളൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ വിവിധ കേസുകളില്‍ പ്രതിയായ ദശരഥന്‍ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. അനന്തകുമാര്‍ എന്ന ഭഗത്സിങ് ഊത്തങ്ങര ഏറ്റുമുട്ടലിലും ധര്‍മപുരിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും പ്രതിയാണ്. 

നാടുകാണിദളത്തിന്റെ കമാന്‍ഡര്‍ പി.എല്‍.ജി.എ. അംഗംകൂടിയായ വിക്രംഗൗഡയാണ്. നിലമ്പൂര്‍, പാലക്കാട്, അട്ടപ്പാടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭവാനിദളം, തമിഴ്നാട്-പാലക്കാട് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേതൃത്വംനല്‍കുന്ന ശിരുവാണിദളം എന്നിവിടങ്ങളില്‍ ഇവര്‍ പ്രവര്‍ത്തിക്കുകയാണെന്ന് കരുതുന്നു.